0%

Chapter Title : ഭാമനിർവേദം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 4.6K

അവർ രണ്ടും സ്വന്തം മക്കളെ പോലെതന്നെയാണ്. ഇടക്ക് ഭാമേച്ചിയുടെ ഇളയമകൾ രചനയുടെ നെഞ്ചിൽ കിടന്നുറങ്ങുന്നത് കാണുമ്പോ എനിക്ക് ഒരേ സമയം സന്തോഷവും വിഷമവും വരാറുണ്ട്. രചനയുടെ മനസിനെ വേദനിപ്പിക്കുന്നത് ഒന്നും ചെയ്യാതെ ഞാനവളെ സ്നേഹിച്ചു പോന്നു.

ഒപ്പം ഭാമേച്ചിയെ പഴയ രീതിയിൽ കാണാൻ ഞാൻ ശ്രമിച്ചില്ലെങ്കിലും എന്റെയുള്ളിലെ ഭാമേച്ചിയോടുള്ള പ്രണയത്തിന്റെ തീവ്രതയ്ക്ക് യാതൊരു കുറവും ഇല്ലായിരുന്നു. അതെനിക്ക് അവരുടെ കൂടെ ഒരേ വീട്ടിൽ കഴിയുമ്പോ ഞാൻ ഉള്ളാലെ മനസിലാക്കി, എന്റെ മനസ്സിന്റെ പാതി ഭാമേച്ചിയാണെന്ന്.

ഇരുനില വീടായതു കൊണ്ട് മുകളിലെ നില ഭാമേച്ചിയും കുട്ടികളുമായിരുന്നു.ഞാൻ ചിലപ്പോ മുകളിലേക്ക് ചെല്ലുമ്പോ ഭാമേച്ചി അന്നേരം ഒറ്റയ്ക്കാണ് എങ്കിൽ എന്നെ കെട്ടിപിടിച്ചുകൊണ്ട് കുറെ നേരം നില്കും. ചിലപ്പോഴൊക്കെ ഞങ്ങൾ ഞങ്ങളെ മറന്നു ചുംബിക്കുമെങ്കിലും അത് ഇരുവരുടെയും മനസിലെ തോന്നൽ ആണെന്ന് സ്വയം തിരിച്ചറിയും.

രവിച്ചേട്ടനെ ചതിച്ചതുകൊണ്ടാണ് അദ്ദേഹത്തെ നഷ്ടപ്പെട്ടതെന്ന് ഭാമേച്ചിയുടെ മടിയിൽ കിടക്കുമ്പോ കുറ്റബോധം കൊണ്ട് കരഞ്ഞു ചേച്ചി പറയും. ഞാൻ അപ്പോഴും സമാധാനിപ്പിച്ചുകൊണ്ട് നെറ്റിയിൽ ചുംബിക്കും, പക്ഷെ ഭാമേച്ചിയുടെ സ്ത്രീ സുഗന്ധം എന്റെ മൂക്കിലേക്ക് വരുമ്പോ ഞാൻ സ്വയം നിയന്ത്രിച്ചുകൊണ്ട് ആ മുറിയിൽ നിന്നും നിറ കണ്ണുകളോടെ താഴേക്ക് ഇറങ്ങും.

ഭാമേച്ചിയും രചനയും ചേർന്ന് ഇവിടെ ഒരു തയ്യൽ സംരഭം തുടങ്ങാൻ ഞാൻ പ്രോത്സാഹിപ്പിച്ചു. ഇരുവരും മടിക്കാതെ അങ്ങനെ രചന-ഭാമ എന്ന സംരഭം തുടങ്ങുകയും ചെയ്തു. രണ്ടാൾക്കും ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾ മറക്കാനും മറ്റുപലതിലും ശ്രദ്ധ കൊടുക്കാനും അതുകൊണ്ട് കഴിഞ്ഞു. അല്ലാതെതെ വീട്ടിൽ ചടഞ്ഞിരുന്നിട്ട് രണ്ടാളുടെയും വിഷമം കൂടുന്നത് ഇരുവരെയും ഒരുപോലെ അകമഴിഞ്ഞു സ്നേഹിക്കുന്ന ഞാൻ എങ്ങനെ സഹിക്കും.

രചന

💬 Comments

View all comments