0%
Chapter 1

ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 2 [ഗില്ലി ബാല]

Author : Gilli Bala | Read All Parts | 👁 1363 |

ആ ഗൗരവം കണ്ടപ്പോൾ എന്റെ ചിരി മാഞ്ഞു. അതിനും അപ്പുറം എന്തോ ഒന്ന് അവൾ പറയാൻ ബാക്കിവെച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നി. എന്റെ ഉള്ളിൽ വീണ്ടും ഒരു ചെറിയ ആധി പടർന്നു.

​"പിന്നെന്താ അച്ചു? ബാക്കി കൂടി പറയ്..." ഞാൻ ആകാംക്ഷയോടെ അവളെ നോക്കി.

​അച്ചു അല്പനേരം മൗനമായിരുന്ന ശേഷം പതുക്കെ പറഞ്ഞു തുടങ്ങി.

"ഹരി... ഈ മ്യൂസിക് വീഡിയോയുടെ സ്ക്രിപ്റ്റ് അനുസരിച്ച് അതിൽ നായകനും നായികയും തമ്മിലുള്ള തീവ്രമായ പ്രണയം കാണിക്കണം. കഥയുടെ വികാരങ്ങൾ പൂർണ്ണമാകാൻ അതിൽ നാല് പ്രധാന ഇടങ്ങളിൽ ലിപ് ലോക്ക്  സീനുകൾ വേണമെന്നാണ്  പറയുന്നത്."

​അതുകേട്ടതും ഞാൻ ഒരു നിമിഷം തരിച്ചുപോയി. എന്റെ തലയിൽ ഒരു ഇടിമിന്നൽ ഏറ്റതുപോലെ തോന്നി

. "എന്ത്? ലിപ് ലോക്കോ? അച്ചു... നീ എന്തൊക്കെയാ ഈ പറയുന്നത്?"

എന്റെ ശബ്ദത്തിൽ ഞെട്ടലും വേദനയും കലർന്നിരുന്നു.

​അവൾ ഉടനെ തന്നെ വിശദീകരിക്കാൻ തുടങ്ങി.

"എനിക്കറിയാം ഹരി, നിനക്കിത് താങ്ങാൻ ബുദ്ധിമുട്ടാണെന്ന്. ഞാൻ ഇത് ഒഴിവാക്കാൻ പരമാവധി നോക്കിയതാണ്. ഗൗരിയെക്കൊണ്ട് ചെയ്യിക്കാമെന്ന് ഞാൻ കരുതി, പക്ഷെ ഈ നാടൻ ലുക്കും ആ വേഷവും ഗൗരിക്ക് സെറ്റ് ആകുന്നില്ല. സിദ്ധുവും മറ്റുള്ളവരും പറയുന്നത് ഞാൻ തന്നെ അത് ചെയ്യണമെന്നാണ്. ആ കിസ്സ് സീനുകൾ ഒഴിവാക്കിയാൽ പിന്നെ ആ പാട്ടിന് ഉദ്ദേശിച്ച ഫീൽ കിട്ടില്ലെന്നും അവർ പറയുന്നു."

​"എടി അച്ചു... ഈ ലിപ് ലോക്ക് ഒക്കെ വേണോ? അത്യാവശ്യമാണോ ഇതൊക്കെ? ഞാൻ എങ്ങനെയാ നിനക്ക് അതിനൊക്കെ സമ്മതം തരുക? നീ എന്റെ ഭാര്യയല്ലേ... മറ്റൊരുത്തൻ നിന്നെ ഉമ്മ വെക്കുന്നത് കണ്ടുനിൽക്കാൻ എനിക്ക് എങ്ങനെ കഴിയും?"

ഞാൻ തളർച്ചയോടെ ചോദിച്ചു.

​അതുകേട്ടപ്പോൾ അച്ചുവിന്റെ ശബ്ദം ഇടറി.

"സമ്മതം തരുന്ന നിനക്കിത്ര വിഷമം ഉണ്ടെങ്കിൽ, അത് ചെയ്യേണ്ടി വരുന്ന എനിക്ക് എത്ര വിഷമം കാണുമെന്ന് നീ ആലോചിച്ചിട്ടുണ്ടോ ഹരി? എനിക്കും ഇത് അത്ര സുഖകരമായ കാര്യമല്ല. പക്ഷേ നമ്മുടെ സ്റ്റുഡിയോയുടെ അവസ്ഥ നീ കാണുന്നില്ലേ? ഇവിടെ എല്ലാം ഇപ്പോൾ വലിയ നഷ്ടത്തിലാണ് പോകുന്നത്. റീച്ച് ഇങ്ങനെ ഡൗൺ ആയി നിന്നാൽ ഇത് പെട്ടെന്ന് അടച്ചുപൂട്ടേണ്ടി വരുമോ എന്ന് എനിക്ക് പേടിയുണ്ട്. യൂട്യൂബ് കൂടെ ക്ലിക്ക് ആയാൽ വരുമാനം കൂടുമല്ലോ എന്ന ചിന്ത കൊണ്ടാണ് ഞാൻ ഇതിന് തയ്യാറായത്."

​അവളുടെ വാക്കുകളിലെ നിസ്സഹായാവസ്ഥ കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. അവൾ കഷ്ടപ്പെടുന്നത് നമുക്ക് വേണ്ടിയാണല്ലോ എന്ന് ഞാൻ ഓർത്തു.

"എനിക്ക് മനസ്സിലാകുന്നുണ്ട് അച്ചു... നിന്റെ കഷ്ടപ്പാടും സ്റ്റുഡിയോയുടെ അവസ്ഥയും ഒക്കെ എനിക്ക് മനസ്സിലാകും. പക്ഷെ... എങ്കിലും നീ ഒന്ന് കൂടി ആലോചിക്ക്. ആ കിസ്സ് സീൻ ഒഴിവാക്കി ചെയ്യാൻ പറ്റുമോ എന്ന് നോക്ക് അച്ചു," ഞാൻ സ്നേഹത്തോടെയും അപേക്ഷയോടെയും പറഞ്ഞു.

​അച്ചു കുറച്ചുനേരം ആലോചിച്ചു. "ശരി ഹരി... നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും. നീ വിഷമിക്കണ്ട, ഞാൻ സിദ്ധുവിനോട് സംസാരിക്കാം. വേറെ എന്തെങ്കിലും ഐഡിയ നോക്കാം. ഞാൻ നിർബന്ധിക്കില്ല," അവൾ ആശ്വസിപ്പിച്ചു.

​"ശരി ഹരി, ഞാൻ പിന്നെ വിളിക്കാം. സ്റ്റുഡിയോയിൽ ചെറിയൊരു തിരക്കുണ്ട്,"

എന്ന് പറഞ്ഞ്

💬 Comments

View all comments