ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 2 [ഗില്ലി ബാല]
വാക്കു നൽകി.
"പിന്നെ... ഇനി എന്നെ സംശയിക്കുമോ?" അവൾ വീണ്ടും ചോദിച്ചു.
"ഇല്ല അച്ചു, ഒരിക്കലുമില്ല. നിന്നെ എനിക്ക് അത്ര വിശ്വാസമാണ്. ആ ദേഷ്യത്തിലൊക്കെ ഞാൻ ഓരോന്ന് പറഞ്ഞു പോയതാണ്, എന്നോട് ക്ഷമിക്ക്."
ആ മറുപടി കേട്ടതും അവൾ ദീർഘമായിട്ടൊന്ന് നിശ്വസിച്ചു. അത്രയും നേരം അവളിലുണ്ടായിരുന്ന ദേഷ്യത്തിന്റെ കടുപ്പം കുറയുന്നതായി എനിക്ക് തോന്നി.
"ശരി ഹരി, ഞാൻ നിന്നെ വിശ്വസിക്കുന്നു. ഇനി ഇതൊന്നും ആവർത്തിക്കരുത്," അവൾ മെല്ലെ പറഞ്ഞു.
അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ എന്റെ തളർന്നുപോയ മനസ്സിന് വീണ്ടും ജീവൻ വെച്ചതുപോലെ തോന്നി. ആ നിമിഷം ഞങ്ങൾക്കിടയിലുണ്ടായിരുന്ന മൗനത്തിന്റെ വലിയ മതിലുകൾ തകർന്നു വീണു. അവൾ വീണ്ടും പഴയ അച്ചുവായത് പോലെ. ഈ ഫോൺ കോളിലൂടെ ഞങ്ങൾ വീണ്ടും ഒന്നായപ്പോൾ, ലോകത്ത് എനിക്ക് മറ്റൊന്നും വേണ്ട എന്നൊരു തോന്നലായിരുന്നു.
പിറ്റേന്ന് ഞങ്ങളുടെ ബന്ധം വീണ്ടും പഴയ ട്രാക്കിലായി. ജോലി കഴിഞ്ഞ് എത്തിയ ഉടനെ ഞാൻ അവളെ വീഡിയോ കോൾ ചെയ്തു.
ക്യാമറ തെളിഞ്ഞപ്പോൾ അച്ചു കുളി കഴിഞ്ഞ് ഈർപ്പമുള്ള മുടിയുമായി നിൽക്കുകയാണ്. ഒരു ലൂസ് ബനിയനായിരുന്നു അവളുടെ വേഷം. ആ മുഖത്തെ തെളിച്ചം കണ്ടപ്പോൾ എന്റെ മനസ്സിലെ സങ്കടങ്ങളെല്ലാം പമ്പ കടന്നു.
"എന്താ ഹരിനാരായണൻ സാർ, ഇങ്ങനെ നോക്കി നിൽക്കുന്നത്? വിശേഷങ്ങളൊക്കെ പറയൂ," അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
ഞങ്ങൾ പഴയതുപോലെ തമാശകളും കൊച്ചു കൊച്ചു വിശേഷങ്ങളും സംസാരിച്ചു തുടങ്ങി. ഇടയ്ക്ക് അവളുടെ ക്യാമറയുടെ ഫ്രെയിമിന് പുറത്ത് ആരോ നടക്കുന്നത് പോലെ എനിക്ക് തോന്നി. ഒരു നിഴലോ അല്ലെങ്കിൽ മറ്റൊരാളുടെ സാന്നിധ്യമോ അവിടെയുള്ളതായി എന്റെ ഉള്ളിലെ 'ഹസ്ബൻഡ് സെൻസർ' വിളിച്ചു പറഞ്ഞു.
"അച്ചു... അവിടെ വേറെ ആരാ ഉള്ളത്? ആരെങ്കിലും വന്നോ?" ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
"ആഹ്, അത് ഗൗരിയാ... ഗൗരി, ഇങ്ങോട്ട് വന്നേ. ," അച്ചു പുറത്തേക്ക് നോക്കി വിളിച്ചു.
അപ്പോഴാണ് ഗൗരി സ്ക്രീനിലേക്ക് വന്നത്. അവളും ഒരു ചെറിയ ടീഷർട്ടും ഷോർട്സും ഒക്കെയായിരുന്നു വേഷം.... കണ്ടാൽ തന്നെ ആരും നോക്കിപ്പോവും..
. "ഹായ് ഹരി! സുഖമാണോ?
അവൾ എന്നോട് ചോദിച്ചപ്പോൾ ഞാനൊന്ന് ചിരിച്ചു..
" ഹാ ഗൗരി.. സുഖം തന്നെ.."
"എന്തായാലും നിങ്ങൾ സംസാരിക്ക്, ഞാൻ മാറിയേക്കാം. കെട്ട്യോനും കെട്ടിയോളും കുറെ നാൾ കൂടി സംസാരിക്കുന്നതല്ലേ, ഇടയിൽ ഞാൻ എന്തിനാ?" അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു പുറത്തേക്ക് പോയി.
ഗൗരി മുറിക്ക് പുറത്തേക്ക് പോയതും ഞാൻ അച്ചുവിനോട് ചോദിച്ചു, "അല്ല, അവൾ എന്താ ഈ സമയത്ത് അവിടെ? എന്തെങ്കിലും കാര്യമുണ്ടോ?"
"അതൊരു ചെറിയ വിഷയമാണ് ഹരി,"
അച്ചു ഗൗരവത്തോടെ പറഞ്ഞു
. "അവൾ നിന്നിരുന്ന റൂമിലെ ഓണർ എന്തോ ഇഷ്യൂ ഉണ്ടാക്കി ഇവളുമായി... പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു... അതുകൊണ്ട് കുറച്ചു ദിവസത്തേക്ക് എന്റെ ഒപ്പം ഇവിടെ നിൽക്കട്ടെ എന്ന് ഞാൻ വിചാരിച്ചു. ഇതിപ്പോ ഒരു മാസമായി.
നീ പിന്നെ വഴക്ക് ഇട്ട് പോയതുകൊണ്ട് ഇതൊന്നും അറിഞ്ഞു കാണില്ല... നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ.?"
തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ ഇങ്ങനെയൊരു
💬 Comments
View all comments