0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 570

സർപ്പം അപ്രത്യക്ഷമായിരിക്കുന്നു.

"ഹോ.."

ചാരു ദീർഘശ്വാസമെടുത്ത്‌വിട്ടു എങ്കിലും ഭയം വിട്ടുപോയിരുന്നില്ല. എത്രയുംപെട്ടന്ന് തിരിച്ചുപോകണമെന്ന ചിന്തയോട്കൂടി ചാരു വേഗം നാഗക്കാവിൽനിന്ന് പുറത്ത് കടക്കാൻ തീരുമാനിച്ചു.

ഇരുട്ട് വീണുത്തുടങ്ങി,ചന്ദ്രന്റെ നിലാവെളിച്ചം കാവിലേക്കെത്തിനോക്കി.

"ഈശ്വരാ... ന്നെ പ്പ മനക്കല് തിരക്കുന്നുണ്ടാവൂല്ലോ.." അവൾ സ്വയം പറഞ്ഞു.

രാത്രിയുടെ ലാളനം ചാരുവിന്റെ മുടിയിഴകളെ തഴുകികൊണ്ടേയിരുന്നു ശരീരത്തിലുടനീളം കുളിര് കോരുന്നപോലെ അനുഭവപ്പെട്ട അവൾ കാവിലൂടെ പതിയെനടന്നു. കൊഴിഞ്ഞുവീണ ചമ്മലകളിൽ ചവിട്ടുമ്പോഴും ചാരു വളരെയധികം ശ്രദ്ധചെലുത്തിയിരുന്നു.

സന്ധ്യാനാമ്മങ്ങൾ അവളറിയാതെ നാവിൽനിന്നും പൊഴിയാൻതുടങ്ങി.

നാഗക്കാവിന് പുറത്തക്കടന്നതും ചാരു പിന്തിരിഞ്ഞു നോക്കി. താനാരെയാണോ തിരക്കിവന്നത് അവരിവിടേതന്നെയുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.

പക്ഷേ കാവിൽ സ്ത്രീ സ്പർശമുണ്ടായൽ സംഭവിക്കുന്ന അനർത്ഥത്തെക്കുറിച്ച് അവളോർത്തില്ല.

തിരിഞ്ഞുനടന്ന തന്നെ ആരോ പിന്തുടരുന്നുണ്ടെന്നു തോന്നിയ ചാരു ഉടനെകാവിലേക്ക് തിരിഞ്ഞുനോക്കി.

"ഇല്ല്യാ...ആരുല്ല്യാ....ചിലപ്പോ ന്റെ തോന്നലാവും." മനസിന് ധൈര്യംകൊണ്ടുത്ത് അവൾ വീണ്ടും നടന്നു,

പിന്നിൽ ചമ്മലകൾ ഞെരിയുന്ന ശബ്ദം അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂട്ടി.

"ണ്ട്..ആരോ ണ്ട് ന്റെ പിന്നിൽ..അമ്മേ ദേവീ... ആപത്തിൽനിന്നെന്നെ നീ രക്ഷിക്കണേ.."

കഴുത്തിൽ ജപിച്ചുകേട്ടിയ ഏലസ്സ് വലം കൈകൊണ്ട് മുറുക്കെപിടിച്ച് ചാരു ഒരുനിമിഷം നിന്നു. ചാരു നിശ്ചലമായപ്പോൾ ചമ്മലഞെരിയുന്ന ശബ്ദവും നിലച്ചു. അവൾ തിരിഞ്ഞുനോക്കി

മഴപെയ്ത് ക്ലാവ്പിടിച്ച് നാഗക്കാവിനോട്ചാരി പുറത്ത് കല്ല്‌കൊണ്ട് നിർമ്മിച്ച ദീപസ്തംഭത്തിൽ ഒരു തിരിനാളം തെളിഞ്ഞിരിക്കുന്നു.

ചാരു അത്ഭുതത്തോടെ നോക്കി

"ദാരാ കൊളുത്ത്യേ...." അവൾ ചുറ്റിലും നോക്കി നിലാവ് കാവിനെ വലയംചെയ്തത് തുടങ്ങി. ചീവീടിന്റെ ശബ്ദം പല തലങ്ങളിൽ നിന്നും ഒഴുകിയെത്തി. വൃശ്ചികമാസത്തിലെ ആർദ്രമായകാറ്റ് അവളുടെ ശരീരത്തെ വലിഞ്ഞുമുറുക്കാൻതുടങ്ങി.

പാലപ്പൂവിന്റെയും അരളിയുടെയും ഗന്ധം ചുറ്റിലും പടർന്നു. ദീപസ്തംഭത്തിനുചുറ്റും കോടവന്നു നിറഞ്ഞു.

കാറ്റിന് വേഗതകൂടി, കാറ്റിനൊപ്പം അവളുടെ കേശഭാരവും നൃത്തമാടി. ഒരുകൈകൊണ്ട് അവളാമുടിയിഴകളെ ഒതുക്കിവച്ചു.

പെട്ടന്ന് ദൂരെ നിന്നൊരു കൊലുസിന്റെ ശബ്ദം കേൾക്കാൻ തുടങ്ങി. നിമിഷങ്ങൾ കഴിയുംതോറും ആ ശബ്ദം അവളുടെ അടുത്തേക്ക് വന്നുകൊണ്ടിരുന്നു.

ഭയം ചാരുവിന്റെയുള്ളിൽകിടന്ന് താണ്ഡവമാടി. ഒരോനിമിഷം കഴിയുംതോറും കൊലുസിന്റെ ശബ്ദം കൂടിക്കൂടി വന്നു.

നാഗക്കാവിലെ ഏഴിലംപാലയുടെ താഴത്തെ ചില്ലയിലൊരു മൂങ്ങ അവളെ വീക്ഷിച്ചു കൊണ്ടിരുന്നുണ്ടായിരുന്നു ചുറ്റിലും നോക്കിക്കൊണ്ടിരുന്ന ചാരു പെട്ടന്നാണ് മൂങ്ങയെ ശ്രദ്ധിച്ചത്. വെട്ടിത്തിളങ്ങുന്ന അതിന്റെ കണ്ണുകളിൽ നോക്കിയപ്പോൾ തന്നെ അവൾക്ക് അപകടം

💬 Comments

View all comments