0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 569

കാരണം? ഇനി ആരോട് ചോദിക്കും"

ചിന്താകുലയായിനിൽക്കുന്ന അവളുടെ പിന്നിൽ നിന്നും ചമ്മലകൾ ഞെരിയുന്ന ശബ്ദം കേട്ടു. ഒരു നിമിഷം അവളവിടെ നിന്നു. പിന്നിലാരോ ഉണ്ടെന്നസത്യം തിരിച്ചറിഞ്ഞു.

ഭയം ഉള്ളിൽ കിടന്ന് താണ്ഡവമാടി, പതിയെ തിരിഞ്ഞു നോക്കിയ ചാരു ആ കാഴ്ച്ചകണ്ട് പെട്ടന്നതന്നെ ഭയത്താൽ രണ്ടടി പിന്നിലൊട്ടു നിന്നു.

ചമ്മലകൾക്ക് മുകളിൽ സ്വർണ്ണനിറമുള്ള ഒരു സർപ്പം ഫണമുയർത്തി സിൽക്കാരം പുറപ്പെടുവിച്ച് ചാരുവിന് നേരെ നിന്നു.

കാറ്റിന്റെ കുസൃതി വികൃതിയായി മാറാൻ അധികനിമിഷം വേണ്ടിവന്നില്ല. ശക്തമായകാറ്റ് ആൽമരത്തിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകളെ ഹരംകൊള്ളിച്ചു അവ കൂട്ടം കൂട്ടമായി പറന്നുയർന്നു.

കാവിലെ നാഗവിഗ്രഹങ്ങൾക്കുമുൻപിലർപ്പിച്ച മഞ്ഞൾപ്പൊടി വായുവിൽ പറന്നുയർന്നു. ഇതുവരെ കാണാത്ത കാഴ്ച്ചകൾ അവളെ ഭയത്തിന്റെ മുൾമുനയിൽ കൊണ്ടുനിർത്തി. പിന്തിരിഞ്ഞു ഓടിയാലോയെന്ന് ഒരു നിമിഷം ആലോചിച്ചെങ്കിലും കാലുകൾക്ക് ബലക്കുറവ് അനുഭവപ്പെട്ടു. തണുത്ത സന്ധ്യയിലും അവളുടെ നെറ്റിയിൽ വിയർപ്പിന്റെ ജലകണികൾ ഉടലെടുത്തു. തന്റെ ധൈര്യമെല്ലാം ഒരുനിമിഷം ചോർന്നുപോയപോലെ തോന്നി.

സർപ്പം അവളുടെ അടുത്തേക്ക് ഫണമുയർത്തി ഇഴഞ്ഞു നീങ്ങി.

ചാരു പിന്നിലേക്ക് പിന്നിലേക്ക് കാൽച്ചുവടുകൾ വച്ചു. വൈകതെത്തന്നെ വേരോട് കൂടിയ വലിയ ആൽമരത്തിൽ തട്ടിനിന്നു.

മരണം തോട്ട് മുൻപിൽ..! എന്ത് ചെയ്യണമെന്നറിയാതെ അവൾ നിന്നു. കാവിലേക്ക് വരാൻ തോന്നിയ നിമിഷത്തെ ശാപവാക്കുകളാൽ അഭിഷേകം ചെയ്തു.

സർപ്പം ഫണമുയർത്തി അവൾക്ക് നേരെ അടുത്തു. അതിന്റെ കണ്ണിനിന്നും അവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു പ്രതികാരത്തിന്റെ രൂപത്തിൽ തന്നെ ഉന്മൂലനം ചെയ്യാൻ നിയോഗിക്കപ്പെട്ട ഒരു ശക്തിയാണെന്ന്.

കഴുത്തിലണിഞ്ഞ, നാമജപമന്ത്രങ്ങളാൽ കറുത്തചരടിൽകോർത്ത ഏലസ് വലം കൈകകൊണ്ട് മുറുക്കെ പിടിച്ച് ചാരു കണ്ണുകളടച്ച് നാമം ജപിക്കാൻ തുടങ്ങി.

"സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം, മാണിക്യ മൌലി സ്ഫുരത്, താരാനായക ശേഖരാംസ്മിത മുഖീ, മാപീന വക്ഷോ രുഹാം പാണിഭ്യാംമളി പൂര്‍ണരത്ന ചഷകം, രക്തോല്പലം ബിഭ്രതീം സൌമ്യാം രത്ന ഘടസ്‌ഥ രക്തചരനാം, ധ്യായേത്‌ പരാമംബികാം"

പതിയെ അവൾ കണ്ണുതുറന്നു, പ്രകൃതിശാന്തമായിരിക്കുന്നു, ദാഹവും,ഭയവും ഒരുപോലെ അനുഭവപ്പെട്ടു കഴുത്തിലേക്കോലിച്ചിറങ്ങിയ വിയർപ്പുതുള്ളികൾ ഇടം കൈകൊണ്ട് തുടച്ചുനീക്കി സർപ്പം ഫണമുയർത്തി നിന്ന സ്ഥലത്തേക്ക് നോക്കി. പതിയെ അവൾ കണ്ണുതുറന്നു, പ്രകൃതിശാന്തമായിരിക്കുന്നു ദാഹവും,ഭയവും ഒരുപോലെ അനുഭവപ്പെട്ടു കഴുത്തിലേക്കോലിച്ചിറങ്ങിയ വിയർപ്പുതുള്ളികൾ ഇടം കൈകൊണ്ട് തുടച്ചുനീക്കിട്ട് സർപ്പം ഫണമുയർത്തിനിന്ന സ്ഥലത്തേക്ക് നോക്കി.

💬 Comments

View all comments