0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 1.5K

വന്നുനിന്നു ഒരുകൈ അരയിൽ കുത്തിപിടിച്ചുകൊണ്ടു സ്വയം ചോദിച്ചു

"ദിപ്പങ്ങന്യാ താഴേക്ക് വീണേ.. 'അമ്മ പറഞ്ഞപ്രകാരം വെള്ളം ശകലം പോലുംണ്ടായിരുന്നില്ല്യ... പിന്നെ ഇപ്പ ങ്ങനെ ഇത്രേം വെള്ളം..."

ചാരുവിനെ മനസിൽ ചോദ്യങ്ങളുയർന്നു

അവൾ ചുറ്റിലും നോക്കി, അസ്വാഭാവികമായ ഒന്നും തന്നെ അവിടെ കാണാൻ കഴിഞ്ഞില്ല.

അടഞ്ഞു കിടക്കുന്ന ജാലകത്തിനടുത്തേക്ക് വന്ന് ഒരുപൊളിതുറന്നു. വെളിച്ചം ആ മുറിയിലേക്ക് അടിച്ചുകയറി ഒരുനിമിഷം അവൾ കണ്ണുകൾ രണ്ടും അടച്ചുപിടിച്ചു,എന്നിട്ട് പതിയെ തുറന്നു, വെളിച്ചം വിട്ടുപോയിട്ടില്ല ജാലകത്തിലൂടെ ചാരു സൂക്ഷിച്ചുനോക്കി, കാട്ടുവള്ളികളാൽ പടർന്ന് കാട്മൂടിക്കിടക്കുന്ന നാഗക്കാവായിരുന്നു. അവൾക്ക് സമാന്തരമായി കണ്ടത്.

പുറത്ത് ശാന്തമായ അന്തരീക്ഷം, മനക്കലെ കോഴികൾ അങ്ങോട്ടുമിങ്ങോട്ടും കൊക്കിപ്പറിനടക്കുനുണ്ട്.

അവളുടെ അജ്ഞനമെഴുതിയ കണ്ണുകൾ വീണ്ടും നാഗക്കാവിലേക്ക് തിരിഞ്ഞു.

അപ്രതീക്ഷിതമായി വലിയ ശബ്ദത്തോട്കൂടി തുറന്നിട്ട ജാലകപ്പൊളി വന്നടഞ്ഞു.

"അമ്മേ..." ഭയത്തോടെ ചാരു രണ്ടടി പിന്നിലേക്ക് വലിഞ്ഞുകൊണ്ട് വിളിച്ചു.

"ന്റെ കുട്ട്യേ.... ന്താ ദ്.." ഭാർഗ്ഗവിതമ്പുരാട്ടി ചോദിച്ചു.

"ഒന്നൂല്യ മുത്തശ്ശി..കാറ്റിന് അടഞ്ഞതാ.." അടഞ്ഞ ജാലകപ്പൊളി അവൾ വീണ്ടും തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ പറഞ്ഞു. എത്ര ശ്രമിച്ചിട്ടും ചാരുവിന് അടഞ്ഞ പൊളി തുറക്കാൻ കഴിഞ്ഞില്ല. ശ്രമം പരാജയപ്പെട്ടപ്പോൾ കാവിലെ നാഗങ്ങളെ മനസിൽ ധ്യാനിച്ചു.

"ഓം നാഗ നാഗ, നാഗേന്ദ്രായഃ ഓം നാഗ നാഗ നാഗേന്ദ്രായഃ ഓം നാഗ നാഗ നാഗേന്ദ്രായഃ നാഗാ നാഗരാജാ നാഗയക്ഷ നമോസ്തുതേ."

സർവ്വശക്തിയുമെടുത്ത് ചാരു കാറ്റിൽ അടഞ്ഞുകിടന്ന ആ ജാലകപ്പൊളി തുറന്ന് കാവിലേക്ക് നോക്കി.

ആൽമരത്തിന്റെ വേരുകളും,വള്ളികളും പടർന്ന് പന്തലിച്ചു നിൽക്കുന്ന നാഗക്കാവിൽ ഒരു സ്ത്രീരൂപം അവൾ കണ്ടു.

പെട്ടന്ന് തന്നെ ആ രൂപം ആൽമരത്തിന്റെ ഇടയിലേക്ക് മറഞ്ഞു.

ആരാണെന്നറിയാൻ ചാരു തിരിഞ്ഞ് കാവിലേക്കോടി..

💬 Comments

View all comments