0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 567

ണ്ടായാൽ അനർത്ഥം,അത് നിശ്ചയ.."

കേട്ടപാതി ചാരു തിരിഞ്ഞുനോക്കി

"തിരുമേനി ന്താ പറഞ്ഞു വന്നേ..." അറിയാനുള്ള ആകാംക്ഷയിൽ ചാരു ചോദിച്ചു.

"ദുർമരണം നടന്ന കാവായിത്., പത്തുപതിനാഞ്ചാണ്ടിന് മുൻപ് കാവിനുള്ളിൽ ദുർമരണപ്പെട്ട ഭദ്രേടെ ആത്മവിനെ ഇവിട്യാടക്കം ചെയ്തതെന്ന് കേട്ടിരിക്കിണു."

"കൃഷ്ണാ...."

കുറച്ചുദൂരെനിന്നൊരാൾ അയ്യാളെ കൈനീട്ടി വിളിച്ചു.

"ദാ വരണു..." കൈകൊണ്ട് ആംഗ്യം കാണിച്ച് ശാന്തിക്കാരൻ വിളിച്ചുപറഞ്ഞു.

"മടങ്ങിപ്പോക്കോളൂ... ഉം..."

അത്രേം പറഞ്ഞു ശാന്തിക്കാരൻ തിരിഞ്ഞു നടന്നു.

അയ്യാളുടെ വാക്ക് വകവെക്കാതെ ചാരു വീണ്ടും നാഗക്കാവ് ലക്ഷ്യമാക്കി നടന്നു.

"ന്താ ഈകാട്ട്ണെ ന്റെ കുട്ട്യേ..."

പിന്നിൽനിന്ന് മുത്തശ്ശിയുടെ വിളികേട്ടവൾ നിന്നു.

"ഞാനിങ്ങാടാ വന്നേ ന്ന് മുത്തശ്ശിക്കെങ്ങന്യാ മനസിലയെ.." തിരിഞ്ഞു നിന്നവൾ ചോദിച്ചു.

"നിക്കറിയാ... നിന്റെ മനസിലെന്തോ കയറികൂടിയിരിക്കിണു.."

"ന്ത്... ഒന്നൂല്ല്യ... മുത്തശ്ശിക്ക് വെറുതെ തോന്ന്യേതാകും."

"ഇങ്ങട് വര്യാ.... ഇവിടം അത്ര നല്ലതല്ല..."

"ഞാൻ വന്നോളാ മുത്തശ്ശി....," ചാരു വാശിപിടിച്ചു.

"വരാൻ പറഞ്ഞ വര്യാ... ഈയിടെ ഇത്തിരി കുറുമ്പ് കൂടിയിരിക്കിണു.."

ഭാർഗ്ഗവിതമ്പുരാട്ടി ചാരുവിന്റെ കൈപിടിച്ചു തിരിഞ്ഞു നടന്നു..

തിരിഞ്ഞുനടക്കുമ്പോഴും അവൾ കാവിലേക്ക് ഇടക്കിടെ തിരിഞ്ഞുനോക്കികൊണ്ടേയിരുന്നു. എന്തോ രഹസ്യം ആ നാഗക്കാവിൽ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി.

അജ്ഞാനമെഴുതിയ അവളുടെ മിഴികൾ അപ്പോഴും മുൻപ്കണ്ട ആ സ്ത്രീരൂപത്തെ തിരയുകയായിരുന്നു.

മുറിയിലെത്തിയ ചാരുലത കിഴക്ക്ഭാഗത്തെ ജാലകത്തിന്റെ ഒരുപൊളി തുറന്നിട്ടു. കാലങ്ങളായി അടഞ്ഞുകിടന്ന ജാലകത്തിന്റെ പൊളിതുറക്കാൻ അവൾ നന്നേകഷ്ട്ടപെട്ടു. വിജാകിരിയും മറ്റും തുരുമ്പുപിടിച്ച് ദ്രവിച്ചിരുന്നു.

ജാലകത്തിനോട്ചാരി അവൾ മരത്തിൽ പണിതീർത്ത ചെറിയ മേശയും,അതിനോടൊപ്പമുള്ള മരത്തിന്റെ കസേരയും വലിച്ചുനീക്കി, നനഞ്ഞ ശീലകൊണ്ട് തുടച്ചുവൃത്തിയാക്കി ദീർഘശ്വാസമെടുത്ത്‌ അവൾ വലിച്ചിട്ട കസേരയിലിരുന്നു. എന്തോ ആലോചിച്ചിരിക്കുകയായിരുന്നു.

നാഗക്കാവിലേക്ക് നോക്കിയിരിക്കുന്ന ചാരുവിന്റെ തോളിൽ ഒരുകൈവന്നു സ്പർശിച്ചപ്പോൾ ഞെട്ടലോടെ അവൾ തിരിഞ്ഞുനോക്കി.

"ഹോ... മുത്തശ്ശി..., പേടിപ്പിച്ചുകളഞ്ഞല്ലോ.." നെഞ്ചിൽ കൈവച്ച് ഹൃദയസ്പന്ദനത്തെ ആശ്വസിപ്പിച്ചുകൊണ്ട് ചാരു പറഞ്ഞു.

"മുത്തശ്ശിടെ കുട്ടിക്ക് ന്താ അറിയേണ്ടേ... ന്നോട് ചോദിക്കൂ.. നിക്ക് അറിയണെത് ഞാൻ പറഞെരാ..."

"നിക്കറിയണം ഭദ്ര ങ്ങനെ മരിച്ചു ന്ന്."

"സത്യം നിക്കും അറിയില്ല്യാ... " കാവിലേക്ക് നോക്കിക്കൊണ്ട് മുത്തശ്ശി പറഞ്ഞു

"മാസത്തിലുള്ള പൂജമാത്രേയോള്ളൂ ഇപ്പകാവിൽ..അത് കഴിഞ്ഞാ ആരും പോവ്വാറില്ല്യ അങ്ങട്.. മഠത്തിൽ തിരുമേനി പ്രത്യേകം പറഞ്ഞിരിക്കിണു സ്ത്രീജനങ്ങൾ ആരുംതന്നെ കാവിലേക്ക് പ്രവേശിക്കരുതെന്ന്.

💬 Comments

View all comments