0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 565

ചാരു രണ്ടടി പിന്നിലേക്ക് വലിഞ്ഞുകൊണ്ട് വിളിച്ചു.

"ന്റെ കുട്ട്യേ.... ന്താ ദ്.." ഭാർഗ്ഗവിതമ്പുരാട്ടി ചോദിച്ചു.

"ഒന്നൂല്യ മുത്തശ്ശി..കാറ്റിന് അടഞ്ഞതാ.." അടഞ്ഞ ജാലകപ്പൊളി അവൾ വീണ്ടും തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ പറഞ്ഞു. എത്ര ശ്രമിച്ചിട്ടും ചാരുവിന് അടഞ്ഞ പൊളി തുറക്കാൻ കഴിഞ്ഞില്ല. ശ്രമം പരാജയപ്പെട്ടപ്പോൾ കാവിലെ നാഗങ്ങളെ മനസിൽ ധ്യാനിച്ചു.

"ഓം നാഗ നാഗ, നാഗേന്ദ്രായഃ ഓം നാഗ നാഗ നാഗേന്ദ്രായഃ ഓം നാഗ നാഗ നാഗേന്ദ്രായഃ നാഗാ നാഗരാജാ നാഗയക്ഷ നമോസ്തുതേ."

സർവ്വശക്തിയുമെടുത്ത് ചാരു കാറ്റിൽ അടഞ്ഞുകിടന്ന ആ ജാലകപ്പൊളി തുറന്ന് കാവിലേക്ക് നോക്കി.

ആൽമരത്തിന്റെ വേരുകളും,വള്ളികളും പടർന്ന് പന്തലിച്ചു നിൽക്കുന്ന നാഗക്കാവിൽ ഒരു സ്ത്രീരൂപം അവൾ കണ്ടു.

പെട്ടന്ന് തന്നെ ആ രൂപം ആൽമരത്തിന്റെ ഇടയിലേക്ക് മറഞ്ഞു.

ആരാണെന്നറിയാൻ ചാരു തിരിഞ്ഞ് കാവിലേക്കോടി..

"ങ്ങടാ കുട്ട്യേ.. ത്ര ധൃതിയിൽ..." ഭാർഗ്ഗവിതമ്പുരാട്ടി ചോദിച്ചു.

"ദേ പ്പ വരാ മുത്തശ്ശി..."

തിരിഞ്ഞുനോക്കാതെ അവൾ കോണിപ്പടികൾ ഇറങ്ങി ഉമ്മറത്ത് കിതച്ചുകൊണ്ട് വന്നുനിന്നു.

നശിച്ചു ഉപയോഗശൂന്യമായി കിടക്കുന്ന, നാഗരാജവും, നാഗയക്ഷിയും, മുഖ്യപ്രതിഷ്ഠയായി പൂജിച്ചിരുന്ന ആ കാവിലേക്ക് അവൾ തെക്കിനിയോട് ചരിയുള്ള മുറിയിൽ നിന്ന്കണ്ട ആ സ്ത്രീരൂപം ആരാണെന്നറിയാൻ ആകാംക്ഷയായി. ഉമ്മറത്തനിന്ന് മുറ്റത്തെക്കിറങ്ങിയപ്പോൾ ആരോ തന്നെ തടയുന്നത് പോലെ തോന്നി. വല്യച്ഛൻ കൈയിൽ കെട്ടികൊടുത്ത രക്ഷയിലേക്കൊന്നു നോക്കികൊണ്ട് അവൾ പതിയെ കാവിലേക്ക് നടന്നു. ഭയം അവളെ വേട്ടയാടിതുടങ്ങിയിരുന്നു... ചാരു ചുറ്റിലും നോക്കി എങ്ങും ആരുമില്ല...! അവൾ നാഗക്കാവിനെ ലക്ഷ്യമാക്കിനടന്നു.

കാവിനോട് അടുത്തെത്തിയപ്പോൾ തന്റെ പിന്നിലാരോ വന്നുനിൽക്കുന്നപോലെ തോന്നിയ ചാരു പെട്ടന്ന് തിരിഞ്ഞുനോക്കി,

വെള്ളതോർത്തുമുണ്ടുടുത്ത്,പൂണൂൽ ധരിച്ച് കൈയിൽ എണ്ണയും,തിരിയും പിടിച്ച് നെറ്റിയിൽ ചന്ദനക്കുറിവരച്ച ഒരു ശാന്തിക്കാരൻ യുവാവായിരുന്നു തന്റെ പിന്നിലെന്ന് മനസിലാക്കൻ ചാരുവിന് ഒറ്റ നോട്ടംതന്നെ ധാരാളമായിരുന്നു..

"ന്താ കുട്ട്യേ ഇവിടെ...! അറില്ല്യേ..,! സ്ത്രീജനങ്ങളാരും ങ്ങട് കടക്കാൻ പാടില്ല്യാന്ന്.. മനക്കല് പുതുതായി വന്നതാണോ..? അല്ല മുൻപ് കണ്ടിട്ടില്ല്യ..അതാ ചോദിച്ചേ..?"

"ഉം...അതെ "

മറുപടി പറഞ്ഞ് ചാരു കാവിലേക്ക് തന്നെ തിരിന്നു നടന്നു.

"കുട്ടിഒന്ന് നിൽക്കാ." വലത് കൈ ഉയർത്തിക്കൊണ്ട് ശാന്തിക്കാരൻ വിളിച്ചു.

തിരിഞ്ഞുനോക്കാതെ ചാരു നിന്നു.

"പറഞ്ഞത് കേട്ടില്ല്യാ ന്നുണ്ടോ.? നാഗക്കാവിനുള്ളിലേക്ക് സ്ത്രീകളാരെങ്കിലും കടന്നാൽ... അവിടെ സ്ത്രീസ്പർശം

💬 Comments

View all comments