Chapter Title : ഭദ്ര നോവല് (ഹൊറർ)
പറഞ്ഞു. "ന്താ കണ്ടത്.." ചാരു മുത്തശ്ശിയോട് ചേർന്നിരുന്നു. "ഓള് കാവിലേക്ക് കാലെടുത്തുവച്ചതും. മൺപുറ്റിൽ നിന്ന് നാഗങ്ങളെല്ലാം ഓൾടെനേരെ ഫണമുയർത്തി നിന്നു. ന്റെ നെഞ്ചോന്ന് കാളി.. ആദ്യായിട്ടാ അങ്ങനെയൊരു കാഴ്ച്ച കാൺണെ.. ഇന്നേ വരെ ണ്ടായിട്ടില്ല്യാ.."
"അപ്പൊ ഭദ്ര അമാനുഷിക ശക്തിയുള്ളവളായിരുന്നോ മുത്തശ്ശി..?" അത്ഭുതത്തോടെ ചാരു ചോദിച്ചു
"അങ്ങനെ ചോദിച്ചാൽ...?" ഭാർഗ്ഗവിതമ്പുരാട്ടി ചിന്താകുലയായി ഇരുന്നു.
"ന്നിട്ട് "
"ഓള് കൊണ്ടച്ച പാലും, നൂറും നാഗങ്ങൾ വന്ന്കഴിക്കുന്നത് ഞങ്ങൾ നോക്കി നിന്നിട്ട്ണ്ട്, ആയിടക്കാണ് ക്ഷേത്രത്തിലെ പൂജാതികർമ്മങ്ങൾ ചെയ്യാൻ തൃക്കണ്ടിയൂർ ഇല്ലത്തെ ഇളയസന്തതി ഉണ്ണികൃഷ്ണൻ തിരുമേനി മനക്കല് വന്നത്.
ഭദ്രയുടെ പെരുമാറ്റംശ്രദ്ധിച്ച തിരുമേനി അച്ഛൻ തമ്പുരാനോട് കാര്യങ്ങൾ അവതരിപ്പിച്ചു. ഗണിച്ചുനോക്കാൻ അച്ഛൻ തമ്പുരാൻ കല്പിച്ചു. ചിലഭാഗങ്ങൾ തിരുമേനിക്ക് അവ്യക്തമായിരുന്നു. തിരുമേനി അവളുടെ ജാതകം പരിശോദിച്ച് വീണ്ടും ഗണിച്ചു നോക്കി. അപ്പൊ അറിഞ്ഞ കാര്യങ്ങൾകേട്ട് ഞങ്ങളെല്ലാവരും ഞെട്ടി.."
"എന്താ തിരുമേനി പറഞ്ഞേ"
ചാരു ചെവിരണ്ടും കൂർപ്പിച്ചു
"ധ്യാനത്തിലായിരുന്ന തിരുമേനി കണ്ണുകൾ തുറന്ന് അച്ഛൻതമ്പുരാനോട് പറഞ്ഞു
'ദാരാ... ഈ വിഡ്ഢിത്തം പുലമ്പിയെ... ഈ കുട്ടിടെ നാൾ ആയില്ല്യ... നല്ല അസ്സൽ ആയില്ല്യം... മകത്തിലേക്ക് കടന്നിട്ടില്ല്യാ.. നാഴിക മാറ്റംണ്ട്.. ഇത്ര വർഷായിട്ട് ഇടത്തെ സ്ത്രീജനങ്ങൾക്ക് ന്തേലും സംഭവിച്ചോ.. ഇല്യാല്ലോ.. ദേവി ചൈതന്യം കാണ്ണ്ണ്ട്, നാഗായക്ഷിയുടെ കടാക്ഷവും.. ഇങ്ങട് വിളിക്യാ ആ കുട്ടിയെ ന്നിട്ട് കുളിപ്പിച്ച് ശുദ്ധിവരുത്തി ഇവിടെ ഇരുത്ത... ഉം പെട്ടന്നാകട്ടെ..' ഉണ്ണികൃഷ്ണൻ തിരുമേനി അച്ഛൻ തമ്പുരാനോട് കല്പിച്ചു.
തിരുമേനി കല്പിച്ചതും മനക്കലെ ദാസിപെണ്ണുങ്ങൾ ഓളെ കൂട്ടികൊണ്ടുവന്ന് തിരുമേനിക്ക് സമാന്തരമായി ഇരുത്തി. ആദ്യം കുങ്കുമം എടുത്ത് ഓളെ കൈകളിൽ കൊടുത്തു,എന്നിട്ട് തിരുമേനി ചൊല്ലികൊടുത്ത മന്ത്രങ്ങൾ ഏറ്റുചൊല്ലി..
💬 Comments
View all comments