0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 1.5K

മഴകൊണ്ട് ക്ലാവ് പിടിച്ചിരിക്കുന്നു, അതിന് മുകളിലൂടെ ചെറിയ പ്രാണികൾ ഇഴഞ്ഞുനീങ്ങുന്നുണ്ട്. ഇളം കാറ്റ് അവളെ പുൽകികൊണ്ട് സ്വാഗതം ചെയ്തു. അരളിയുടെയും, പാലപ്പൂവിന്റെയും ഗന്ധം ചുറ്റിലും പരന്നു. കാർമേഘങ്ങൾ വിണ്ണിനെ മറച്ചുപിടിച്ചു.

ചാരു പതിയെ കല്പടവുകളിൽചവിട്ടി കാവിലേക്ക് കയറാൻ തുടങ്ങി. കാവിലെ ചുറ്റുമതിലിൽ അവൾ വിരലുകളോടിച്ചു,

"ഇവിടെയാണോ ഭദ്ര മരിച്ചുകിടന്നത്.."

നാഗരാജാവും, നാഗയക്ഷിയും,നാഗകന്യകയും, കരിനാഗാവും,മണിനാഗവും എന്നുവേണ്ട ഒട്ടനവധി ശിലാവിഗ്രഹങ്ങൾവച്ച് പൂജിച്ച തറയടെ മുകളിലേക്ക് കയറാനുള്ള കല്പടവുകളിലേക്ക് നോക്കികൊണ്ടവൾ സ്വയം ചോദിച്ചു.

വർഷങ്ങൾ പഴക്കമുള്ള ചിരാത് ദ്രവിച്ചു മണ്ണിനോട് ചേർന്ന് കിടക്കുന്നു. പാതി നശിച്ച ശിലകൾ. എണ്ണക്കറപടർന്ന് ക്ലാവ് പിടിച്ച ദീപസ്തംഭം. കണ്ണിനെ കുളിർമ്മയെക്കുന്ന ഓരോ കാഴ്ചകളും അവൾ ഒപ്പിയെടുത്തു.

"എന്തായിരിക്കും കാരണം? ഇനി ആരോട് ചോദിക്കും"

ചിന്താകുലയായിനിൽക്കുന്ന അവളുടെ പിന്നിൽ നിന്നും ചമ്മലകൾ ഞെരിയുന്ന ശബ്ദം കേട്ടു. ഒരു നിമിഷം അവളവിടെ നിന്നു. പിന്നിലാരോ ഉണ്ടെന്നസത്യം തിരിച്ചറിഞ്ഞു.

ഭയം ഉള്ളിൽ കിടന്ന് താണ്ഡവമാടി, പതിയെ തിരിഞ്ഞു നോക്കിയ ചാരു ആ കാഴ്ച്ചകണ്ട് പെട്ടന്നതന്നെ ഭയത്താൽ രണ്ടടി പിന്നിലൊട്ടു നിന്നു.

ചമ്മലകൾക്ക് മുകളിൽ സ്വർണ്ണനിറമുള്ള ഒരു സർപ്പം ഫണമുയർത്തി സിൽക്കാരം പുറപ്പെടുവിച്ച് ചാരുവിന് നേരെ നിന്നു.

കാറ്റിന്റെ കുസൃതി വികൃതിയായി മാറാൻ അധികനിമിഷം വേണ്ടിവന്നില്ല. ശക്തമായകാറ്റ് ആൽമരത്തിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകളെ ഹരംകൊള്ളിച്ചു അവ കൂട്ടം കൂട്ടമായി പറന്നുയർന്നു.

കാവിലെ നാഗവിഗ്രഹങ്ങൾക്കുമുൻപിലർപ്പിച്ച മഞ്ഞൾപ്പൊടി വായുവിൽ പറന്നുയർന്നു. ഇതുവരെ കാണാത്ത കാഴ്ച്ചകൾ അവളെ ഭയത്തിന്റെ മുൾമുനയിൽ കൊണ്ടുനിർത്തി. പിന്തിരിഞ്ഞു ഓടിയാലോയെന്ന് ഒരു നിമിഷം ആലോചിച്ചെങ്കിലും കാലുകൾക്ക് ബലക്കുറവ് അനുഭവപ്പെട്ടു. തണുത്ത സന്ധ്യയിലും അവളുടെ നെറ്റിയിൽ വിയർപ്പിന്റെ ജലകണികൾ ഉടലെടുത്തു. തന്റെ ധൈര്യമെല്ലാം ഒരുനിമിഷം

💬 Comments

View all comments