0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 573

ദേവീ... സാവിത്രേ...വേഗം മാധവനെ വിവരാറീക്കാ.. ന്നിട്ട് ങ്ങട് മഠത്തിൽ തിരുമേനിയേം കൂട്ടി വരാ പറയ്യ വേഗയ്ക്കോട്ടെ..."

"ഉം...ആളെ വിടാം അമ്മേ...."

നാഗക്കാവിൽ നടന്ന സംഭവം മുത്തശ്ശിയോട് പറയാൻ വന്ന ചാരു ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.

കിഴക്കേ ഭാഗത്തെ കസേരയിലിരുന്ന് മേശയുടെഅറയിൽ അവൾ നേരത്തെ ഭദ്രയെന്ന് തലക്കെട്ടെഴുതിഅടിവരയിട്ടു വച്ച വെള്ളപേപ്പറെടുത്തു നിവർത്തി.

അടിവരയിട്ടതിന് താഴെ ചോരകൊണ്ട് മൂന്നുവരികൾ എഴുതിയത് കണ്ട ചാരു കസേരയിൽനിന്നും ചാടിയെഴുന്നേറ്റു.

"എന്റെ ലക്ഷ്യം എന്നെ നിഗ്രഹിച്ചവരുടെ നാശമാണ്... അത് നീയും ആഗ്രഹിക്കും."

തന്റെപിന്നിൽ നാഗം സിൽക്കാരം മീട്ടുന്നശബ്ദം കേട്ടയുടനെ അവൾ തിരിഞ്ഞു നോക്കി പിന്നിൽ ആരോ നിൽക്കുന്നപോലെ തോന്നിയെങ്കിലും അവൾ ധൈര്യം സംഭരിച്ച് അവിടെത്തന്നെ നിന്നു.

മണ്ണുകൊണ്ട് തേച്ച ചുമരിനോട് ചാരി ഒരു സ്ത്രീരൂപം തെളിഞ്ഞുവന്നു.

"ചാരു പിന്നിലേക്ക് ചലിച്ചു. കസേരയുടെ കാലിൽ അവൾക്ക് തടസമായിനിന്നു.

തെളിഞ്ഞു വന്ന ആരൂപം ഒടുവിൽ പൂർണത കൈവരിച്ചു.

പാദങ്ങൾ നിലത്ത് സ്പർശിക്കാതെ അന്തരീക്ഷത്തിൽ നിന്നുകൊണ്ട് ആർത്തു ചിരിച്ചു. ആ അട്ടഹാസം ഒറ്റമുറിയെ പ്രകമ്പനം കൊള്ളിച്ചു.

"ഭദ്ര...." ചാരു അറിയാതെ പറഞ്ഞു.

എന്ത് ചെയ്യണമെന്നറിയാതെ അവൾ പകച്ചനിന്നു.

സംഹാരരൂപനും ആദിശങ്കരനുമായ സാക്ഷാൽ കൈലാസനാഥനെ സ്മരിച്ചുകൊണ്ട് ആത്മരക്ഷക്കായി ശിവസ്തോത്രം ജപിക്കാൻ തുടങ്ങി.

"ഓം നമഃ ശിവായ... ഓം നമഃ ശിവായ... ഓം നമഃ ശിവായ..."

"നാഗേന്ദ്രഹാരായ ത്രിലോചനയ, ഭസ്മാങ്ഗരാഗായ മഹേശ്വരായ, നിത്യായ ശുദ്ധായ ദിഗമ്ബരായ, തസ്മൈ 'ന' കാരായ നമഃ ശിവായ..." ശിവസ്തോത്രം ജപിക്കുമ്പോഴും ഭദ്ര ആർത്തട്ടഹസിച്ചുകൊണ്ടേയിരുന്നു.

ചാരു അവളുടെ അട്ടഹാസംകേട്ട് പതിയെ കണ്ണുതുറന്നുനോക്കി

"ന്നെ ഒന്നും ചെയ്യരുത്..." ഭയത്തോടെ ചാരു രണ്ടുകൈയ്യും കൂപ്പികൊണ്ട് പറഞ്ഞു.

"ന്നെ ന്തിന് ഭയക്കണം.. നിക്ക് ഒന്നും ചെയ്യാനാകില്ല്യാ നിന്റെ കൈയിലെ രക്ഷയുള്ളടത്തോളംകാലം."

ഭദ്രയുടെ മറുപടി കേട്ടപ്പോൾതന്നെ ചാരുവിന് പകുതിജീവൻ തിരിച്ചുകിട്ടി.

"ന്നെ കുറിച്ചല്ല അറിയേണ്ടേ... ന്നോട് ചോദിക്കൂ.. മുത്തശ്ശിയോട് ചോദിച്ചാൽ മുത്തശ്ശിക്ക് അറിയണതല്ലേ പറയു...."

ചെറുപുഞ്ചിരിയോടെ ഭദ്ര പറഞ്ഞു. സംസാരിക്കുമ്പോൾ അവളുടെ പല്ലുകൾക്ക് പ്രത്യേക തിളക്കമുണ്ടായിരുന്നു. തൂവെള്ള നിറത്തിലുള്ള പല്ലുകളുടെ ഇടയിൽകൂടെ ദ്രംഷ്ഠകൾ വരുന്നുണ്ടോയെന്ന് ചാരു സൂക്ഷ്മതയോടെ നോക്കി.

ഇല്ലായെന്ന് ബോധ്യപ്പെട്ടപ്പോൾ തന്നെ അവൾ ദീർഘശ്വാസമെടുത്തുവിട്ടു.

"മുത്തശ്ശി പറഞ്ഞ ഭദ്രേയെ നീയറിയൂ... എല്ലാവരെയും,

💬 Comments

View all comments