Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
സ്നേഹിച്ചുകയും, വിശ്വസിക്കുകയും ചെയ്ത ഒരു ഭദ്ര ണ്ടായിരുന്നു ഈ മനക്കല്, ആരും അറിയാതെ പോയ സത്യം. ന്റെ മരണം... അത് നടപ്പിലാക്കിയ മനക്കലെ ആൺത്തരികളെ ഞാൻ ഇല്ല്യാതെയാക്കും.നാഗരാജാവാണെ സത്യം."
ചാരു എന്തുചെയ്യണമെന്നറിയതെ നിന്നു. തുറന്നിട്ട ജാലകപ്പൊളിയിലേക്ക് ഭദ്ര നോക്കിയതും വലിയശബ്ദത്തോടെ ജാലകപ്പൊളി വന്നടഞ്ഞു.
ഇടിച്ചുകയറിയ ഇളംകാറ്റിന് തടസം സൃഷ്ടിച്ചുകൊണ്ട് മുറിയിലേക്ക് കടക്കുന്ന വാതിലും ഭദ്രയുടെ ദൃഷ്ടിപതിഞ്ഞതോടെ താനെ വന്നടഞ്ഞു
ചാരു പകച്ചുനിന്നു.
ഭദ്ര ആർത്തുചിരിച്ചു.
"ന്തിനാ പേടിക്കുന്നെ, നിക്ക് ഒന്നും ചെയ്യാനാകില്ല്യാ. ന്നെകുറിച്ചല്ലേ നീ അന്വേക്ഷിച്ചു കൊണ്ടിരിക്കാണെ ഞാൻ പറയാം..."
ഭദ്രക്ക് ചുറ്റും കോടവന്നുനിറഞ്ഞു എവിടന്നോ വലിഞ്ഞുകയറിയ കറുത്തപൂച്ച കഴുക്കോലിന്റെ ഇടയിലൂടെ എത്തിനോക്കി. അതിന്റെ പല്ലുകളിൽ രക്തം പുരണ്ടിരിക്കുന്നുണ്ടെന്ന് ചാരുവിന് തോന്നി. പുറത്ത് നിന്ന് ചാവലിപ്പട്ടികൾ നിർത്താതെ ഒരിയിട്ടു.
രൗദ്രഭാവത്തിൽ ഭദ്ര കറുത്തപൂച്ചയെ നോക്കിയതും അനുസരണയുള്ള വളർത്തുമൃഗത്തെപ്പോലെ അവിടെനിന്നും അപ്രത്യക്ഷമായി.
ഭദ്ര പുഞ്ചിരിച്ചുകൊണ്ട് ചാരുവിനെ നോക്കി.
"ഞാൻ... നിക്ക് ...നിക്ക് ഒന്നും അറിയേണ്ട.. ന്നെ വെറുതെ വിടണം...." ചാരു രണ്ടുകൈകളും കൂപ്പി കേണപേക്ഷിച്ചു ചാരുവിന്റെ മറുപടികേട്ട ഭദ്ര വീണ്ടും അട്ടഹസിച്ചു.
"ന്നെ കണ്ടിട്ടാണോ.."
"ഉം..അതെ..." ഭയത്തോടെ അവൾ പറഞ്ഞു.
ഭദ്ര പുഞ്ചിരിച്ചു , അവൾക്ക് ചുറ്റുമുള്ള കോട പതിയെ പിൻവാങ്ങി ഭദ്രനിലത്ത് സ്ഥാനമുറച്ചു. സാധാരണ ഒരു പെണ്കുട്ടിയായി ഭദ്രമാറിയ അവൾ കാഞ്ഞിരം കൊണ്ട് പണിതീർത്ത കട്ടിലിന്റെ ഒരു വശത്തായി ഇരുന്നു.
ചാരുവിനോട് ഇരിക്കാൻ കൽപ്പിച്ച് ഭദ്ര തന്റെ കഥകളുടെ കെട്ടഴിച്ചു.
"ഒരുകാലത്ത് ഈ നാട് ഭരിച്ചിരുന്ന തമ്പ്രാക്കളാണ് തൈക്കാട്ട് മനക്കല് ണ്ടായിരുന്നത്. പണവും,പ്രതാപവും തലക്ക് പിടിച്ചപ്പോൾ പെണ്ണിന്റെ മാനത്തിന് തൊടിയിലെ പുല്ലിന്റെ വിലപോലും കല്പിക്കാത്തവർ.. ഒരു നശിച്ച ജന്മമായിരുന്നു ന്റെ.. പെറ്റിട്ടതും 'അമ്മ കാലം ചെയ്തു... പിന്നാലെ അച്ഛനും.. ആരോരുമില്ലാത്ത ഞാൻ ഒരധികപറ്റായി വളർന്നു. നിക്ക് ഓർമ്മവച്ചനാൾ മുതൽ ഊട്ടുപുരയിലായിരുന്നു ന്റെ ബാല്യം. കരിയും, പുകയും കൊണ്ട് ദാസിപ്പെണ്ണുങ്ങളുടെകൂടെ..."
ചാരു മറുത്തൊന്നുംപറയാതെ എല്ലാം കേട്ടിരുന്നു.
ഭദ്ര തുടർന്നു...
"ഒരീസം ഊട്ടുപുരയിൽ ജോലിചെയ്‌തോണ്ടിരുന്ന പാറുവേച്ചിയെ ചെറിയമ്പ്രാൻ വിളിച്ചോണ്ട് പോയി, ന്തിനാണെന്നറിയാൻ ഞാൻ കുറച്ചു കഴിഞ്ഞുപോയിനോക്കി.
അർദ്ധ നഗ്നയായി ചെറിയമ്പ്രാന്റെ കാമലീലകൾക്ക് മുന്നിൽ നിസ്സഹായതയായി നിൽക്കുന്ന പാറുവേച്ചിയെയാണ് നിക്ക് അവിടെ കാണാൻ
💬 Comments
View all comments