Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
വാതിലിന്റെ ഓടാമ്പലിലേക്ക് നോക്കിയതും അവ താനെ തുറന്നു.
അകത്തേക്ക് കടന്ന മുത്തശ്ശി ചുറ്റിലും നോക്കി.
"ന്താ നോക്കണേ മുത്തശ്ശി...?" കസേരയിലിരുന്നുകൊണ്ടു ചാരു ചോദിച്ചു.
"മ്.... നല്ല പാലപ്പൂവിന്റെ ഗന്ധണ്ടല്ലോ കുട്ട്യേ..." ശ്വാസത്തിന്റെ കൂടെ ഗന്ധവും വലിച്ചുകൊണ്ട് ഭാർഗ്ഗവിതമ്പുരാട്ടി കിഴക്കേഭാഗത്തേക്ക് നോക്കി...
"മ്... പാല പൂത്തിരിക്കുണു.. ത് പതിവില്ല്യാത്തതാണല്ലോ.."
ഭാർഗ്ഗവിതമ്പുരാട്ടിയുടെ സംസാരം കേട്ട ഭദ്ര ആർത്തുച്ചിരിച്ചു... എന്ത് ചെയ്യണമെന്നറിയാതെ ചാരു പകച്ചു നിന്നു.
"ന്നെ നിനക്കലാണ്ട് ആർക്കും ദർശിക്കാൻ കഴിയില്ല്യാ.." ഭദ്ര ചാരുവിനോടയി പറഞ്ഞു.
"വൈകണ്ട നേരത്തെ കിടന്നോളൂ., നാളെവൈകിട്ട് മഠത്തിൽ തിരുമേനി വരേണ്ടാകും, ചിലപ്പോ ആവാഹന കർമ്മങ്ങളൊക്കെ വേണ്ടിവരും,"
പരിഹാസഭാവത്തിൽ ഭദ്ര ആർത്തുച്ചിരിച്ചു ഒറ്റമുറിയെ പ്രകമ്പനം കൊള്ളിച്ച ആ അട്ടഹാസം കേട്ട് ചാരു കണ്ണുകളടച്ച് ചെവികൾ പൊത്തിപിടിച്ചു.
"ന്തായീ കാട്ട്ണെ..?." മുത്തശ്ശിയുടെ ചോദ്യം കേട്ടാണ് അവൾ കണ്ണ് തുറന്നത്
"ഏയ് ഒന്നുല്ല്യാ മുത്തശ്ശി... നല്ല തലവേദന.."
"ഉം.. വൈകിക്കേണ്ട കിടന്നോളൂ, കർമ്മങ്ങൾകൊക്കെ പങ്കെടുക്കാൻ അശുദ്ധിയൊന്നുമായില്ല്യാല്ലോ.."
"ഇല്ല്യാ..." ചാരു ഒറ്റവാക്കിൽ പറഞ്ഞവസാനിപ്പിച്ചു. അവളുടെ നെറുകയിൽ തലോടികൊണ്ട് ഭാർഗ്ഗവിതമ്പുരാട്ടി മുറിയിൽ നിന്നും ഇറങ്ങിയതും വാതിലുകൾ താനെ അടഞ്ഞു.
ഭദ്ര ആർത്ത് അട്ടഹസിച്ചു.
"ഹും... മഠത്തിൽ ദേവനാരായണൻ തിരുമേനി.. ന്നെ ചരടിൽബന്ധിച്ച മഹാൻ. മറക്കില്ല്യാ ഭദ്ര ഒന്നും..."
ഭദ്രയുടെ രൗദ്രഭാവത്തിലുള്ള മുഖത്തെ കണ്ടപ്പോൾ ചാരുവിന്റെ ഉള്ളിൽ ഭയം ഉടലെടുത്തു. അവൾ തന്റെ രക്ഷയിൽ അഭയംപ്രാപിച്ചു, അറിയാതെ ശ്രീദുർഗ്ഗാ ദേവിയെ മനസിൽ ധ്യാനിച്ചു. "അമ്മേ... ശ്രീലളിതേ... കൈവിടല്ലേ..."
രൗദ്രഭാവത്തിലായിരുന്ന ഭദ്ര ശാന്തമായി.
"അമ്മാളുവിന് ന്തു പറ്റി...?" രണ്ടും കൽപ്പിച്ച് ചാരു ചോദിച്ചു
മറുപടി പറയാൻ നിൽക്കാതെ ഭദ്ര പതിയെ അപ്രത്യക്ഷമായി.. അവൾ ചുറ്റിലും നോക്കി അവിടെയെങ്ങും ഉണ്ടായിരുന്നില്ല.
അടഞ്ഞു കിടന്ന ജാലകപ്പൊളി ചാരു പതിയെ തുറന്നു. വൃശ്ചികമാസത്തിലെ തണുത്തകാറ്റ് അവളെ വാരിപ്പുണരുകയായണെന്ന് മനസിലാക്കിയ നിദ്രാദേവി അവളിൽ ലയിച്ചു. മിഴികൾ തന്നെ അടയുന്നപോലെതോന്നിയ ചാരു കട്ടിലിലേക്ക് കുഴഞ്ഞുവീണു. നാഴികകൾ കഴിഞ്ഞു . നിദ്രയിലവളുടെ മനസ് ഭദ്രക്ക് ചുറ്റും സഞ്ചരിച്ചു
"ചാരു... " ഭദ്ര വിളിക്കുന്നപോലെ തോന്നിയ ചാരു ഉടനെ ചോദിച്ചു
"അമ്മാളുവിന് എന്തുപറ്റി..?"
"ഞാൻ ചെന്ന് നോക്കിയപ്പോൾ സർപ്പങ്ങൾ അവളെ വലിഞ്ഞു മുറുക്കുകയായിരുന്നു"
"ദേവീ..." ചാരു
💬 Comments
View all comments