Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
സർവ്വലോകമാതാവിനെ വിളിച്ചു.
"ന്റെ നേരെയും ഫണമുയർത്തി വന്നു.."
ആരോവന്ന് തന്നെ തലോടുന്ന പോലെതോന്നിയ ചാരു നിദ്രയിൽ നിന്ന് ഞെട്ടിയെഴുന്നേറ്റു.
"ഹോ...അമ്മയാ... ഞാൻ പേടിച്ചുപോയി.."
ചാരു എഴുന്നേറ്റ് കിഴക്കേ ഭാഗത്തെ ജാലകത്തിനടുത്തുവന്നിരുന്നു.
ഉദയകിരണങ്ങൾ ജാലകത്തിന്റെ പാളിയിലൂടെവന്ന് അവളെ ചുംബിച്ചു. ഇളം ചൂട് ശരീരത്തിൽ തട്ടിയപ്പോൾ ഇന്നലെ നടന്നത് സ്വപ്നമാണോയെന്ന് അവളല്പം സംശയിച്ചു
"ശരിക്കും അമ്മാളുവിനെ സർപ്പങ്ങൾ ആണോ...?...അതോ ഞാൻ സ്വപ്നം കണ്ടതോ..."
ചാരു സ്വയം ചോദിച്ചു.
മേശയിലിരുന്ന വെള്ളകടലാസടുത്തുനോക്കി. പക്ഷെ ചോരകൊണ്ടെഴുതിയ വരികൾ മാഞ്ഞുപോയിരിക്കുന്നു.
അവൾ തിരിച്ചും മറിച്ചും നോക്കി താനെഴുതിയ തലക്കെട്ട് അല്ലാതെ മറ്റൊന്നുമില്ലായിരുന്നു ആ കടലാസിൽ.
പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്ന ചാരുവിന്റെ പിന്നിൽ കാൽപ്പെരുമാറ്റംകേട്ട് അവൾ വലത് വശത്തേക്ക് തിരിഞ്ഞുനോക്കി ആരെയും കാണാൻകഴിഞ്ഞില്ല. അപ്രതീക്ഷിതമായി ഇടത് തോളിൽ ഒരു കൈവന്നുപതിച്ചയുടൻ ചാരു അലറി വിളിച്ചു. പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്ന ചാരുവിന്റെ പിന്നിലൊരു കാൽപ്പെരുമാറ്റംകേട്ട് അവൾ വലത് വശത്തേക്ക് തിരിഞ്ഞുനോക്കി ആരെയും കാണാൻകഴിഞ്ഞില്ല. അപ്രതീക്ഷിതമായി ഇടത് തോളിൽ ഒരു കൈവന്നുപതിച്ചയുടൻ ചാരു അലറി വിളിച്ചു.
"ന്താ... ചാരു..."
"ഹോ... ഹരിയേട്ടനോ... പേടിച്ചുപോയല്ലോ ദേവീ..."
"നീയ്യാദ്യായിട്ടാണോ ന്നെ കാണണെ പിന്നെന്താ.."
"ഇന്നലെ ഭദ്രേ കണ്ടുത്രേ... ഞാനതാലോചിച്ചിരിക്യാർന്നു.. എപ്പഴാ ഏട്ടൻ വന്നേ..."
"മ് ..അമ്മ പറഞ്ഞു,ആരോ നാഗക്കാവിലേക്ക് കടന്നിരിക്കിണു...അതിന്റെ അനർത്ഥങ്ങളാണ് സംഭവിച്ചോണ്ടിരിക്കണെ..." ജാലകത്തിലൂടെ കാവിലേക്ക് നോക്കിക്കൊണ്ട് ഹരി പറഞ്ഞു.
"നിയിപ്പ ന്താ ചെയ്യാ..." ഒന്നും അറിയാത്തപോലെ ചാരു ചോദിച്ചു.
"മ്... വരട്ടെ, മഠത്തിൽ തിരുമേനി വന്നാൽ ല്ലാം ശരിയാവും
ചാരു ഹരിയുടെ കണ്ണുകളിലേക്ക് നോക്കി
"മേലാസകലം നല്ല വേദനണ്ടേ നിക്കൊന്ന് മേല് കഴുകണം..
"മ്..." ചാരു ഒന്ന് മൂളിയിട്ട് കാവിലേക്ക് നോക്കി, അപ്പോഴും അവളുടെ മനസിൽ അമ്മാളുവിന് എന്തുപറ്റി എന്ന , ചിന്തയായിരുന്നു.
"ന്റെ മേൽമുണ്ടെടുത്ത് നീയ്യാ കടവിലേക്ക് വാ... ഞാനവിട്യണ്ടാവും..."
ചാരു തലയാട്ടി
"കേട്ടില്ല്യാന്നുണ്ടോ..."
"ഉവ്വ്...കേട്ടു..'
"ന്നാ ത് വാതുറന്ന് പറഞ്ഞൂടെ..." ഹരി അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.
"ഏട്ടൻ നടന്നോളൂ... ഞാൻ പിന്നാലെ ണ്ട്."
ഹരി അവളുടെ മുറിയിൽനിന്ന് പുറത്തിറങ്ങി നേരെ മനക്കലെ തെക്കുഭാഗത്തുള്ളകുളത്തിനരികിലേക്ക് ചെന്നു.
അവിടെ കണ്ടകഴ്ച്ച അയ്യാളെ അത്ഭുതപ്പെടുത്തി.
നീലനിറമുള്ള ജലത്തിലേക്ക് കാലുകളിട്ട് കൽപ്പടവുകളിൽ ഹരിയെയും കാത്തിരിക്കുന്ന ചാരു.
"ഹൈ....
💬 Comments
View all comments