0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 578

ന്താ ഈ കാണ് ണെ ,ത്രവേഗം ഇങ്ങട് പോര്യേ.... അല്ല... ങ്ങനെ ആദ്യത്തി..."

ഹരിക്ക് അറിയാനുള്ള ആകാംക്ഷയായി.

"ഹരിയേട്ടന്റെ മുന്നിലൂടെയല്ലേ ഞാൻ ഇങ്ങട് വന്നേ...അപ്പഴേക്കും മറന്നോ..."

ചാരുവിന്റെ രൂപത്തിൽ വന്ന ഭദ്ര പറഞ്ഞു.

ഭദ്രയുടെ കണ്ണിലെ പ്രതികാരത്തിന്റെഅഗ്നി ആളിക്കത്തുന്നത് ഹരിക്ക് കാണാൻ കഴിഞ്ഞില്ല.

ഭദ്രയെഴുന്നേറ്റ് ഹരിക്ക് സമാന്തരമായി നിന്നു, കുസൃതികലർന്ന ഭാവത്തിൽ അയ്യാളോട് ചോദിച്ചു.

"കുളിക്കണ്ടേ ഹരിയേട്ടന്..."

"മ്..., വേണം,,ഇയ്യന്നെ കുളിപ്പാക്കാൻ വന്നതാണോ"

ഹരി ചാരുവിന്റെ രൂപത്തിൽ വന്ന ഭദ്രയെ ചേർത്ത് പിടിച്ച് അവളുടെ തിളങ്ങുന്ന കണ്ണിലേക്ക് നോക്കി.

"ചാരു.... ഈ മിഴികൾക്കിന്നെന്ത് തിളക്കാ.. മ്മളൊരുമിച്ചുള്ള നിമിഷങ്ങളിൽപോലും ഞാൻ ത്ര തിളക്കത്തോടെ കണ്ടിട്ടില്ല്യ..."

ഹരി അവളുടെ കണ്ണുകളിലേക്ക് മാറി മാറി നോക്കി, പതിയെ അവളെ മാറോട് ചേർത്തു.

ഭദ്ര തന്റെ കൈകൾകൊണ്ട് ഹരിയെ വരിപ്പുണർന്നു, തന്നെ അവൾ കീഴ്പെടുത്തുകയാണോ യെന്ന് തോന്നിയ ഹരി അവളുടെബന്ധനം വേർപെടുത്താൻ ശ്രമിച്ചു പക്ഷേ ഭദ്രയുടെ വലയത്തിൽ നിന്നും പുറത്കടക്കാൻ അയ്യാൾക്കായില്ല.

"ദേ വിടൂ ആരെങ്കിലും കാണും ചാരൂ...." ഹരി ആവർത്തിച്ചെങ്കിലും ഭദ്ര പിടി മുറുക്കിക്കൊണ്ടിരുന്നു അവളുടെ ശരീരത്തിന്റെ ചൂട് സഹിക്കാനാവാതെ ഹരി വിയർത്തോലിച്ചു.

ഭദ്ര അവനെയും കൊണ്ട് നീലനിറമുള്ള കുളത്തിലേക്ക് ചാടി.

കുളത്തിൽ തളിരിട്ട ആമ്പലും, കുളവാഴയുമെല്ലാം അവളുടെ സാനിധ്യം ജലത്തിലനുഭവപ്പെട്ട നിമിഷം ഓടിയൊളിച്ചു. മത്സ്യങ്ങളും, ചെറു പ്രാണികളും ജീവനുംകൊണ്ട് ജലത്തിൽ കിടന്ന് പരക്കംപാഞ്ഞു. ഓളങ്ങൾ തിരമലപോലെ കരയിലേക്കാടിച്ചുകയറി. ശ്വാസം കിട്ടാതെ ഹരി കുളത്തിൽ മുങ്ങിത്താഴ്ന്നു.

മുകളിലത്തെ മുറിയിലെ ജാലകത്തിനടുത്ത് നാഗക്കാവിലേക്ക് നോക്കിയിരിക്കുകയായിരുന്ന ചാരുവിന് പെട്ടന്നാണ് ഭദ്രപറഞ്ഞ വാക്കുകൾ ഓർമ്മാവന്നത്.

"മനക്കലെ ഒരാൺത്തരിയേയും ജീവനോടെ വാഴിക്കില്ല"

"ദേവി... ഹരിയേട്ടൻ "

ആൾപെരുമാറ്റമില്ലാത്ത തെക്കേ കുളപ്പുരയിലേക്ക് അവൾ ഹരിയുടെ മേൽമുണ്ടുമായി ഓടി... അന്ധവിശ്വാസമാണ് ഇതെല്ലാമെന്ന് എപ്പോഴും പറഞ്ഞുനടക്കുന്ന ഹരിക്ക് രക്ഷയിലും, മന്ത്രത്തിലും തീരെ വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഒരുതരത്തിലുള്ള രക്ഷയോ ഏലസോ അയ്യാൾ ധരിക്കാറില്ലയിരുന്നു.

ചാരുവിന്റെ സാനിധ്യമറിഞ്ഞ ഭദ്ര അവിടെനിന്നും പിന്മാറി. കുളം ശാന്തമായി ഓളങ്ങൾ ക്രമാതീതമായി കുറഞ്ഞുവന്നു ബോധരഹിതനായി കുളത്തിലെ കൽപ്പടവുകളിൽ കിടക്കുന്ന ഹരിയെ കണ്ടപ്പോൾ അവൾ കൈയ്യിലുള്ള മുണ്ട് വലിച്ചെറിഞ്ഞ് അയ്യാളുടെ അടുത്തേക്ക് ഓടിചെന്നു.

"ഹരിയേട്ടാ.... ഹരിയേട്ടാ... കണ്ണുതുറക്കൂ..."

അവൾ ഹരിയെ

💬 Comments

View all comments