0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 579

മടിയിലേക്ക് കിടത്തി കവിളിൽ തട്ടിക്കൊണ്ട് വിളിച്ചു. ഓരോ വിളിയിലും അവളുടെ മിഴിനീർക്കണങ്ങൾ പൊഴിഞ്ഞ് ഹരിയുടെ മുഖത്ത് വീഴുന്നുണ്ടായിരുന്നു. വിളിച്ചിട്ട് എഴുന്നേൽക്കാത്തയപ്പോൾ ചാരു ശ്രീ ദുർഗ്ഗാ ദേവിയെ മനസിൽ ധ്യാനിച്ച് കല്പടവുകളിലേക്ക് പാഞ്ഞുകയറിയ കുളത്തിലെജലം ഒരുകൈയ്യിൽ കോരിയെടുത്ത് ഹരിയുടെ മുഖത്തേക്ക് തെളിച്ച് വീണ്ടും വിളിച്ചു.

പതിയെ കണ്ണുതുറന്ന ഹരി അവളെ കണ്ടപ്പോൾതന്നെ വലംകൈ ഉയർത്തി ചാരുവിന്റെ കവിളിൽ തലോടി..

"നിനക്ക്...നിനക്കൊന്നും സംഭവിച്ചില്ല്യാല്ലോ...?"

"ഇല്ല്യാ ഏട്ടാ..."

ചാരുവിന്റെ മടിയിൽ നിന്നും ഹരി എഴുന്നേൽക്കാൻ ശ്രമിച്ചു.

അവളയ്യാളെ കുളത്തിനോട് ചാരിനിൽക്കുന്ന തൂണിലേക്ക് ചാരിയിരുത്തി.

"അമ്മേ...ദേവി...വയ്യ.. ത്രയോ തവണ ഞാനീ കുളത്തിൽ കുളിച്ചിരിക്കിണു.. പക്ഷേ ഇതാദ്യ..."

എന്തൊക്കെയോ ചാരുവിന് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ ഹരിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ അവൾക്ക് ചോദിക്കാൻ മനസുവന്നില്ല. ജലം അയ്യാളെ വല്ലാതെ ഭയപ്പെടുത്തതിയിരിക്കുകയാണെന്ന് ചാരുവിന് മനസിലായി.

കൽപ്പടവുകളിൽ നിന്ന് അയ്യാളെ എഴുന്നേല്പിച്ച് അവൾ മനക്കലിലേക്ക് കൂട്ടിക്കൊണ്ടുപോയി മുറിയിൽ കിടത്തി . വിവരമറിഞ്ഞെത്തിയ ഭാർഗ്ഗവിതമ്പുരാട്ടിയും, സവിത്രിതമ്പുരാട്ടിയുംമുറിയിലേക്ക് എത്തിയപ്പോഴേക്കും ക്ഷീണംകൊണ്ട് ഹരി പെട്ടന്ന്തന്നെ നിദ്രയിലാണ്ടിരുന്നു.

"ന്താ ണ്ടായേ..?" മുത്തശ്ശി ചാരുവിനോട് ചോദിച്ചു.

"അറിയില്ല്യാ... കുളത്തില് വീണുകിടക്കുന്നത് കണ്ടു.. "

" അനർത്ഥം കണ്ടില്ലേ... അമ്മേ ദേവീ... കത്തോളണെ,.. ഓനുറങ്ങിക്കോട്ടെ ശല്ല്യപ്പെടുത്തേണ്ടാ ല്ലാവരും വര്യാ.."

ഭാർഗവിതമ്പുരാട്ടി മുൻപിൽ നടന്നു. പിന്നാലെ സാവിത്രിതമ്പുരാട്ടിയും ചാരുവും നടന്നു. മുറിയടച്ചു പുറത്തകടന്ന ചാരുവിന് അപകടം മനസിലായപ്പോൾ അടച്ച മുറി വീണ്ടും തുറന്ന് ഹരിയുടെ അടുത്തേക്ക് ചെന്നു. തന്റെ കഴുത്തിലണിഞ്ഞ മന്ത്രങ്ങളാൽ ജപിച്ചുകെട്ടിയ കറുത്തചരടിൽകോർത്ത ഏലസ് ഊരി ഹരിയുടെ കഴുത്തിലേക്ക് സംഹാരരൂപനേയും ശ്രീദുർഗ്ഗാ ദേവിയെയും സ്മരിച്ചുകൊണ്ട് ചാരു കെട്ടികൊടുത്തു. ഒരാത്മസംതൃപ്തിയോടെ അവൾ തിരിഞ്ഞുനടന്നു.

ഉച്ചയോട് അടുത്തപ്പോഴാണ് മഠത്തിൽ തിരുമേനിയുടെ രണ്ടു ശിഷ്യന്മാർ മനക്കലിലേക്ക് വന്നുകയറിയത്, ഭാർഗ്ഗവിതമ്പുരാട്ടിയെകണ്ട് ചുവന്നപട്ട്കൊണ്ട് മൂടി, വാഴനാരിനാൽ ഭദ്രമായി കെട്ടിയ നാല് ചെറിയ മൺകുടങ്ങൾ കൊടുത്തു. സന്ധ്യകഴിഞ്ഞ് മനക്കലിന്റെ വടക്ക്,തെക്ക് കിഴക്ക്,പടിഞ്ഞാറ് എന്നീഭാഗങ്ങളിൽ കുഴിച്ചിടാൻ പറഞ്ഞു. നാളെ സന്ധ്യകഴിഞ്ഞേ തിരുമേനി വരു എന്ന് അവർ പറഞ്ഞപ്പോഴാണ് ഭാർഗ്ഗവിതമ്പുരാട്ടിക്ക് ശ്വാസം നേരെ വീണത്.

പക്ഷെ അതോന്നുമല്ലായിരുന്നു ചാരുവിനെ അലട്ടികൊണ്ടിരുന്നത് അമ്മാളുവിന് എന്ത് സംഭവിച്ചു എന്നതായിരുന്നു.

മഠത്തിൽ തിരുമേനിയുടെ ശിഷ്യന്മാർ പോയിക്കഴിഞ്ഞ് ചാരു പതിയെ നാഗക്കാവിലേക്ക് നടന്നു.

ഉച്ചയാത്കൊണ്ട് ഭയം

💬 Comments

View all comments