0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 580

അവളെ അലട്ടിയിരുന്നില്ല. ദീപസ്തംഭത്തിന് മുന്നിൽനിന്നുകൊണ്ട് അവൾ ഭദ്രയെ സ്മരിച്ചു.

കണ്ണുകളടച്ചു നിൽക്കുന്ന അവൾക്ക് പിന്നിൽ കൊലുസിന്റെ കിലുക്കം കേട്ടപ്പോൾ പതിയെ കണ്ണുതുറന്ന് പിന്നിലേക്ക് നോക്കി. അൽപ്പം ആശങ്കയോടെ അവൾ നിന്നു.

"പിന്നിനാണല്ലൊ ശബ്ദം കേട്ടെ.. അരുമില്ല്യാല്ലോ ഇവിടെ പിന്നങ്ങനെ.."

സംശയത്തോടെ മുൻപിലേക്ക് നോക്കിയതും മുത്തുമണികൾ പൊഴിയുന്നപോലെയുള്ള പുഞ്ചിരിതൂകി തന്റെ തൊട്ടരികിൽ ഭദ്ര.

ചാരു ശ്വാസമെടുത്ത് രണ്ടടി പിന്നിലേക്ക് നിന്നു.

"അമ്മാളുവിന് ന്ത് പറ്റി ന്നറിയാൻ തിടുക്കായില്ലേ..." പുഞ്ചിരിയോട് കൂടി ഭദ്ര ചോദിച്ചു.

"മ്... അതെ.."

ഭദ്ര നടന്ന് നാഗക്കാവിന് പിന്നിലെ ആൽമരത്തിന്റെ വേരിൽ ഇരുന്നു..

അന്നാദ്യമായിട്ടായിരുന്നു നാഗക്കാവിന്റെ പിന്നിലേക്ക് ചാരു പോകുന്നത്. ആകാശംമുട്ടെ ഉയർന്ന് നിൽക്കുന്ന ആലിന്റെ മറുവശത്ത് അവൾ ഇരുന്നു.

ഭദ്ര തുടർന്നു. "കാവിനു പിന്നിലേക്ക് ഞാൻ ചെന്നപ്പോൾ അമ്മാളുവിനെ ബലമായി പ്രാപിക്കുകയായിരുന്നു ദേവേട്ടൻ, അതെല്ലാം ഒരു കാഴ്ചക്കാരനെ പോലെ നോക്കിനിന്നാസ്വദിക്കുകായിരുന്നു ന്റെ ഓപ്പോൾടെ മകൻ അപ്പുവേട്ടൻ."

മുൻപ് കേൾക്കാത്ത രണ്ട് പുതിയപേരുകൾകൂടെ കേട്ടപ്പോൾ ചാരുവിന് ബാക്കികൂടിയറിയാൻ തിടുക്കമായി.

ഭദ്രയുടെ മുഖം സൂര്യ ഭഗവാനെക്കാൾ പ്രകാശത്തിൽ ചുവന്നുതുടുത്തു.

"ഞാൻ നോക്കുമ്പോൾ എണീക്കാൻ വയ്യാതെ കിടക്കുവായിരുന്നു അമ്മാളു. കാമം മൂത്ത് നിൽക്കുന്ന അവരെ കണ്ടപ്പോൾ ആൺ ജന്മങ്ങളോട് പുച്ഛായിരുന്നു. ന്റെ കൈയ്യിലുള്ള ചിരാത് താഴെവീണതുപോലും ഞാനറിഞ്ഞില്ല. ഒന്ന് കരയാൻപോലുംവയ്യാതെ അമ്മാളു ന്നെ നോക്കി. ഞാനവളെ പിടിച്ചെഴുന്നേല്പിച്ചു. ന്നെ തടയാൻ വന്ന ദേവനെ ഞാൻ കണക്കെശകാരിച്ചു.. എല്ലാവരോടും ഇക്കാര്യം പറയുമെന്ന് പറഞ്ഞ ന്നെ വകവരുത്തുമെന്ന് ഭീക്ഷണി പെടുത്തി."

"ആരാ ഈ ദേവൻ..."

ചാരു ഓരോചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

"അപ്പുവേട്ടന്റെ ബാല്യകാല സുഹൃത്താണ്, എപ്പഴും അപ്പുവേട്ടന്റെ കൂടെയുണ്ടാകും. സ്ത്രീകൾടെ ശരീരത്തിലേക്കാ നോട്ടം മുഴുവൻ.."

"ന്നിട്ട്..." ചാരുവിന് ആകാംക്ഷയായി.

അമ്മാളുനെ ഊട്ടുപുരയിൽകിടത്തി ഞാൻ പാറുവേച്ചിയോട് ണ്ടായ കാര്യങ്ങളൊക്കെ പറഞ്ഞു.

വാവിട്ട്കരഞ്ഞ അവരുടെ കാല് പിടിച്ചു ഞാൻ ഓര് ചെയ്തതെറ്റിന് മാപ്പിരന്നു.

നാഗക്കാവില് വിളക്ക് കൊളുത്താൻ പതിവിലും വൈകിയ ഞാൻ വേഗം കാവിലെത്തി ദീപസ്തംഭത്തിൽ തിരികൊളുത്തി മൂന്ന് പ്രാവശ്യം വലം വച്ച് കാവിനുള്ളിലേക് കടന്നു. മഞ്ഞൾപൊടികൊണ്ട് നാഗരാജാവിനെയും നാഗയക്ഷിയേയും അഭിഷേകം ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ന്റെ പിന്നിലാരോ ണ്ടെന്ന് തോന്നിത്... "നാഗക്കാവില് വിളക്ക് കൊളുത്താൻ പതിവിലും

💬 Comments

View all comments