0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 581

വൈകിയ ഞാൻ വേഗം കാവിലെത്തി ദീപസ്തംഭത്തിൽ തിരികൊളുത്തി മൂന്ന് പ്രാവശ്യം വലം വച്ച് കാവിനുള്ളിലേക് കടന്നു. മഞ്ഞൾപൊടികൊണ്ട് നാഗരാജാവിനെയും നാഗായക്ഷിയേയും അഭിഷേകം ചെയ്ത്കൊണ്ടിരിക്കുമ്പോഴാണ് ന്റെ പിന്നിലാരോ ണ്ടെന്ന് തോന്നിയത്... തിരിഞ്ഞുനോക്കിയ നിക്ക് വല്ല്യ അത്ഭുതൊന്നും തോന്നില്ല്യാ.

"ആരായിരുന്നു അവിടെ..?" അറിയാനുള്ള ആകാംക്ഷയിൽ ചാരു ചോദിച്ചു.

"ഞാനാരെയാണോ പൂജിക്കുന്നത് അവര് തന്നെ.." ചെറുപുഞ്ചിരിയോടെ ഭദ്ര പറഞ്ഞു.

"ദേവീ.... സർപ്പങ്ങളോ..?"

"മ്... അതെ.."

"ന്നിട്ട്..."

"അവ ഇഴഞ്ഞ് ശിലാവിഗ്രഹത്തെ ചുറ്റികിടന്നു, ഞാൻ വിളക്ക് കൊളുത്താൻ വന്നാൽ നാഗദേവതകൾ ന്നെ കാണാൻ വരാറുണ്ട്. അവയെന്നോട് സംസാരിക്കാറുണ്ട്, അത് പതിവാ പക്ഷേങ്കിൽ അന്നാനാഗം വല്ലാത്ത ഭയം പുറപ്പെടുവിച്ചിരുന്നു, അഭിഷേകം ചെയ്യുന്നതൊന്നും സ്വീകരിക്കുന്നില്ല്യാ ന്ന് നിക്ക് തോന്നി."

"ചിലപ്പോൾ അമ്മാളുവിനെ കാവിലിട്ട് നശിപ്പിച്ചത്തിന്റെ ആശുദ്ധിയായിരിക്കും." ചാരു ഇടയിൽ കയറി പറഞ്ഞു.

"അഭിഷേകം കഴിഞ്ഞയുടനെ ശിലാവിഗ്രഹത്തിൽ ചുറ്റിയിരുന്ന നാഗം ന്റെ നേർക്ക് ഫണമുയർത്തി സിൽക്കാരം പുറപ്പെടുവിച്ചു നിന്നു. നാഗത്തിന്റെ ഭാവമാറ്റം ന്നിൽ പെട്ടന്ന് ഭീതിപരത്തി. ഞാൻ നാഗരാജാവിനെയും, നാഗയക്ഷിയെയും മനസിൽ ധ്യാനിച്ചുയെങ്കിലും പോകുന്നുണ്ടെന്ന് ന്റെ മനസ്മന്ത്രിച്ചു. കാവിലെ ദേവതകളെ കണ്ണുകളടച്ച് കൈകൂപ്പി മനമുരുകി ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശരം വേഗത്തിൽ ഒരു ദണ്ഡ് ന്റെ ശിരസിന്റെ വലത് ഭാഗത്ത് വന്നുപതിച്ചത്."

"ങേ..."

ആൽമരത്തിന്റെ വേരിലിരുന്ന ചാരു പെട്ടന്ന് ഞെട്ടിയെഴുന്നേറ്റു. ശക്തമായ കാറ്റ് കാവിലേക്ക് അടിച്ചുകയറി, കാറ്റിൽ ഭദ്രയുടെ മുടിയിഴകൾ പിന്നിലേക്ക് പാറി. ചാടിയെഴുന്നേറ്റ ചാരുവിനെകണ്ട ഭദ്ര ആർത്തട്ടഹസിച്ചു.

"ന്താ... പേടിച്ചോ..." ഭദ്ര വീണ്ടും അട്ടഹസിച്ചു.

ചാരുവിന് കാറ്റിനെ ചെറുത്ത് നിൽക്കാൻ കഴിഞ്ഞില്ല. അവൾ കൈകൊണ്ട് മുഖം മറച്ചു. കൊഴിഞ്ഞുവീണ ചമ്മലകൾ വായുവിൽ നൃത്തമാടി,പാലമരത്തിന്റെ ചില്ലയിലൂടെ സർപ്പങ്ങൾ ഇഴഞ്ഞുനീങ്ങുന്നുണ്ടായിരുന്നു.

ഭദ്ര തുടർന്നു.

"ദേവേട്ടൻ... ന്നെ പിന്നിൽ നിന്ന് ദണ്ഡ്കൊണ്ട് അടിച്ചു വീഴ്ത്തി. അടിയുടെ ആഘാതത്തിൽ ഞാൻ ചെന്ന് പതിച്ചത് നാഗവിഗ്രഹത്തിന്റെ ചോട്ടിലായിരുന്നു."

ഭദ്രയുടെ കണ്ണിൽ നിന്നും കണ്ണീരിനു പകരം ചുടുരക്തയൊഴുക്കാൻ തുടങ്ങി.

എന്തും ചെയ്യാൻ മടിയില്ലാത ഭദ്രക്ക് മുൻപിൽ നിൽക്കാൻ ചാരു അൽപ്പം ഭയപ്പെട്ടു. വർഷങ്ങൾക്ക് മുൻപ് നടന്ന നാഗക്കാവിലെ മനുഷ്യഗുരുതിയിലേക്ക് ഭദ്ര ചാരുവിന്റെ മനസിനെ ആവാഹിച്ച്കൊണ്ട്പോയി ബോധം നഷ്ട്ടപ്പെട്ട ചാരു കാവിൽ കുഴഞ്ഞുവീണു.

മുള്ളും വള്ളികളും,മരങ്ങളും കൊണ്ട് കാട്

💬 Comments

View all comments