Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
കെട്ടിക്കിടക്കുന്ന നാഗക്കാവിലേക്ക് ചാരു പതിയെ നടന്നു. കാവിനുളിൽ രണ്ടുപേരെ അവൾ കണ്ടു. ചാരു വേഗം അങ്ങോട്ട് ചലിച്ചു. തമ്പ്രാക്കളാണെന്ന് തോന്നുന്ന രണ്ടുപേർ ഒരു സ്‌ത്രീയെ ക്രൂരമായി മർദിക്കുന്നകാഴ്ചയായിരുന്നു അവളവിടെ കണ്ടത്. ആരാണെന്നറിയാൻ ചാരു പതിയെ എത്തിനോക്കി അവളെ കണ്ടതും ചാരു പെട്ടന്ന് ശ്വാസം ഉള്ളിലേക്ക്‌വലിച്ചു.
"ഭദ്ര"
എന്ത് ചെയ്യണമെന്നറിയാതെ ചാരു പുറത്തെ ദീപസ്തംഭത്തിനോട് ചാരിനിന്നു
"കണ്ടതൊക്കെ ഇയ്യുപറയും ലേ.." ദേവൻ ഭദ്രക്ക്നേരെ തിരിഞ്ഞു.
ഭദ്ര വേദനകൊണ്ട് പുളയുന്നത് ചാരു നിറമിഴികളോടെ നോക്കിനിന്നു.
"ന്നെ നിനക്ക് അറിയില്ല്യാ... വേണം ന്ന് വച്ചാ ഈ നിമിഷം നിക്ക് കഴിയും ഇവിടെ കുഴിവെട്ടി കുഴുച്ചുമൂടാൻ, ന്താ സംശയണ്ടോ."
"ഹൈ... ന്താ ഈ കാട്ട്ണെ.. വിടാ അവളെ" അപ്പു തടഞ്ഞു.
"തമ്പ്രാൻകുട്ടി മിണ്ടതിരിക്യാ... ഇക്കാര്യം നാലാളറിഞ്ഞാ ന്താ സ്ഥിതി, പുറത്തിറങ്ങാൻ പറ്റ്വോ, അച്ഛൻ തമ്പ്രാന്റെ കാലം കഴിഞ്ഞ അടുത്ത സ്ഥാനം തമ്പ്രാൻ കുടിക്കാ, ത് മറക്കണ്ട .."
ദേവൻ തിരിഞ്ഞ് അപ്പുവിനോട് പറഞ്ഞു. ദേവൻ ഭദ്രയുടെ മടിക്കെട്ട് കുത്തിപ്പിടിച്ച് അയ്യാളുടെ മുഖത്തോട് ചേർത്തുപിടിച്ചു.
കാച്ചിയ എണ്ണയുടെയും, രാസനാതിപൊടിയുടെയും ഗന്ധം അയ്യാളെ മത്ത്പിടിപ്പിച്ചു. വേദനയിൽ പുളയുന്ന ഭദ്രയുടെ ശിരസ് ദേവൻ വീണ്ടും തന്നോട് അടുപ്പിച്ച് ആ ഗന്ധം വീണ്ടും വീണ്ടും ആസ്വദിച്ച് ശ്വസിച്ചു.
"തമ്പ്രാൻ കുട്ട്യേ... ഇവ്വളെ ഞാ എടുത്തോട്ടെ.. ന്തായാലും ജീവനോടെ വിടാൻ പോണില്ല്യാ..അപ്പ പിന്നെ..."
കാമവികാരമുണർന്ന ദേവൻ അപ്പുവിനോട് ചോദിച്ചു.
"മ്... വൈകിക്കേണ്ട അത്കഴിഞ്ഞാ ഓളെയങ്ങ് കൊന്ന് കളഞ്ഞേക്ക്." അപ്പു പറഞ്ഞു.
അപ്പുവിന്റെ മറുപടികേട്ട ചാരു അമ്പരന്ന് നിന്നു.
"ദേവീ...ഒരു ഏട്ടനാണോ ഇങ്ങനെയൊക്കെ പറയണേ..ഇല്ല്യാ ഞാൻ സമ്മതിക്കില്ല്യാ"
ചാരു ദേവനെ തടയാൻവേണ്ടി ചെന്നെങ്കിലും നാഗക്കാവിന് അടുത്തെത്തിയപ്പോൾ ഏതോ ഒരു ശക്തി അവളെ തടഞ്ഞു.
കാർമേഘം വിണ്ണിനെവന്നുമൂടി ശക്തമായ കാറ്റ് നാഗക്കാവിലേക്ക് ഒഴുകിയെത്തി ഏഴിലംപാലയും, വാനംമുട്ടെ വളർന്നുനിൽക്കുന്ന ആൽമരവും കാറ്റിന്റെ ഗതിക്കനുസരിച്ച് ഉലഞ്ഞാടി, വവ്വാലുകൾ കൂട്ടം കൂട്ടമായി പറന്നുയർന്നു. നിലത്ത് വീണ ഭദ്ര പതിയെ എഴുന്നേറ്റു.
മരണം മുന്നിൽകണ്ട അവൾ തൊഴുകൈയ്യോടെ ദേവന് മുന്നിൽ നിന്നു.
"ന്നെ ഒന്നും ചെയ്യരുതെ ദേവേട്ടാ..."
" ഭദ്രേ... നിക്ക് വേണം നിന്നെ. ദേ നിന്റെ ഏട്ടനോട് ഞാൻ
💬 Comments
View all comments