0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 557

മുന്നിൽ നിൽക്കുന്നത് തന്റെ മകന്റെ ഭാര്യയാണെന്നറിയാവുന്നത് കൊണ്ട്തന്നെ ഭയം പുറത്ത് കാണിക്കാതെ നിന്നുവെങ്കിലും, ഉള്ളിൽ ഭയം കിടന്ന് താണ്ഡവമാടി , ഉപയോഗശൂന്യമായി ചിതലരിച്ചുകിടക്കുന്ന കാവിനടുത്തുവച്ച് തമ്പുരാട്ടി ചാരുവിനെ വിളിച്ചു.

"മോളെ, ചാരൂ.... ഈ രാത്രിയിൽ നിനക്കെന്താ ഇവിടെ പണി..ഇവിടെ വര്യ, നല്ല മഴവരുന്ന്ണ്ട്..

വിളികേൾക്കാത്ത ഭാവം നടിച്ച ചാരുവിനെ തമ്പുരാട്ടി വീണ്ടു വിളിച്ചു..

പെട്ടന്ന് പിന്നിൽ ആരോ തന്റെ തോളിൽ പിടിച്ചിരിക്കുന്നതയ് തമ്പുരാട്ടിക്ക് തോന്നിയത്, തിരിഞ്ഞുനോക്കിയ തമ്പുരാട്ടി അലറി വിളിച്ചു. പക്ഷേ ശബ്ദം പുറത്ത് വന്നില്ല. ചുറ്റിലും കോട വന്ന്കെട്ടിയിരുന്നു.

ഒറ്റനോട്ടത്തിൽ തന്നെ തമ്പുരാട്ടി ആ രൂപത്തെ തിരിച്ചറിഞ്ഞു.

ചുവന്ന പട്ടുപാവടയണിഞ്ഞ്, നെറ്റിയിൽ വട്ടനെ കുംങ്കുമമണിഞ്ഞ്, മുട്ടോളമെത്തിനിൽക്കുന്ന കേശം മുഴുവനും അഴിച്ചിട്ട്, വലതുകൈയിൽ ചുവപ്പും കറുപ്പും ചരടുകൾകെട്ടി, കഴുത്തിൽ ചരടിൽ കോർത്ത രുദ്രാക്ഷവും അതിന്റെകൂടെ മന്ത്രങ്ങളാൽ ജപിച്ച് കെട്ടിയ ഏലസുമായി,

'ഭദ്ര...'

ഭദ്രയെ കണ്ടയുടൻ സാവിത്രി തമ്പുരാട്ടി തിരിഞ്ഞ് ചാരുവിനെ നോക്കി. പക്ഷേ അങ്ങനെയൊരു രൂപം അവിടെയില്ലായിരുന്നു.

വീണ്ടും തമ്പുരാട്ടി ഭദ്രയെ നോക്കി. വളരെ അടുത്ത്, തന്റെ മൂക്കിന്റെ തൊട്ടടുത്ത് അവളെ കണ്ടതും തമ്പുരാട്ടിയുടെ കണ്ണുകൾ വികസിച്ചു.

കണ്ണിൽ നിന്നും അഗ്നി പടരുന്ന പ്രതികാരരൂപമായി നിൽക്കുന്ന അവളെ കണ്ടപ്പോൾതന്നെ തമ്പുരാട്ടി മോഹലാസ്യപ്പെട്ടുവീണു.

രാവിലെ മുറ്റമടിക്കാൻ വന്ന മനക്കലെ ദാസിപെണ്ണാണ് സാവിത്രി തമ്പുരാട്ടി കാവിനടുത്തുവച്ചു ബോധരഹിതയായി കിടക്കുന്നത് കണ്ടത്, ഉടൻതന്നെ വീട്ടിലെ കാരണവരെ വിവരം അറീച്ചു.

മനക്കലെ ദാസിപെണ്ണുങ്ങൾ വന്ന് തമ്പുരാട്ടിയെ പൊക്കിയെടുത്ത് തെക്കിനിയിലെ റൂമിൽകൊണ്ട് കിടത്തി,

തൈക്കാട്ട് മനയിലെ തലമൂത്ത സ്ത്രീയായ ഭാർഗവിതമ്പുരാട്ടിയാണ് സാവിത്രിയുടെ മുഖത്തേക്ക് തെളിനീരൊഴിച്ചു വിളിച്ചത്..

"സാവിത്രി...,സാവിത്രീ...

മുഖത്ത് തട്ടിക്കൊണ്ട് തമ്പുരാട്ടി വിളിച്ചു,,

"ഉം.."

സാവിത്രി അചലമിഴികൾ തുറക്കാതെ ഒന്ന് മൂളുക മാത്രമേ ചെയ്‌തോള്ളു.

സുബോധത്തിലേക്ക് അവർ പതിയെ വന്നു. കണ്ണുകൾ തുറന്ന ഉടനെ സാവിത്രി എന്തൊകണ്ട് ഭയന്നപോലെ ചുരുണ്ടുകിടന്നു.

"ന്താ കുട്ട്യേ ണ്ടായേ.." ഭാർഗവി തമ്പുരാട്ടി നെറുകയിൽ തലോടികൊണ്ട് ചോദിച്ചു

"അമ്മേ... ഞാൻ കണ്ടു ഭദ്രയെ..."

ഭാർഗവി തമ്പുരാട്ടിയുടെ മുഖത്ത് ഭീതി പടർന്നു.

"ന്താ കുട്ട്യേ ഈ പറയണേ.. ഭദ്രയെ കണ്ടൂന്നോ, ഇല്യാ ഞാൻ വിശ്വസിക്കില്ല്യ...

"ഞാൻ .., ഞാൻ കണ്ടു..! സത്യാ പറയണേ...

💬 Comments

View all comments