Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
വിശ്വസിക്കാ.. ചാരുനെ വിളിക്കാൻ വേണ്ടിപോയതഞാൻ.."
"എന്നെയോ...ആ കാവിനടുത്തോ അമ്മക്ക് വട്ടാ..."
ഇടയിൽ കയറി ചാരുലത പറഞ്ഞു.
"അല്ല നിന്നെ ഞാൻ കണ്ടതാ.. ഹരിയെവിടെ അവനു മനസിലാകും"
"ഇപ്പൊ വരും...വല്യബ്രാനെ വിളിക്കാൻ പോയതാ.." വെള്ളവുംപിടിച്ചു നിൽക്കുന്ന ദാസിപ്പെണ്ണ് പറഞ്ഞു
"അമ്മ റെസ്റ്റ് എടുക്കൂ..മുത്തശ്ശി വാ... ചാരു ഭർഗവിതമ്പുരാട്ടിയേം കൊണ്ട് ഉമ്മറത്തേക്ക് നടന്നു..
സാവിത്രിയുടെ മകൻ ഹരീന്ദ്രൻ വേളികഴിച്ച ചാരുലത എഴുത്തുകാരിയും,അതിലുപരി നല്ലൊരു പാട്ടുകാരിയുംകൂടെയായിരുന്നു,
നിവർന്നിരിക്കുന്ന കസേരയിൽ ഭാർഗവിതമ്പുരാട്ടി ഇരിപ്പുറപ്പിച്ചു
"ആരാ മുത്തശ്ശി ഭദ്ര.. " നിലത്തിരുന്നുകൊണ്ടു ചാരു ചോദിച്ചു
"ഭദ്ര"
ആ പേര് കേട്ടപ്പോൾ ഭാർഗവിതമ്പുരാട്ടി നെറ്റിയൊന്ന് ചുളിച്ചു.
"ഭദ്ര...അവളീ മനക്കലെ വിളക്കായിരുന്നു പത്തുപതിനഞ്ച് വർഷങ്ങൾക്ക് മുൻപ്..
"എങ്ങനെ മരണപ്പെട്ടു മുത്തശ്ശി.." "എങ്ങനെ മരണപ്പെട്ടു മുത്തശ്ശി..?" ആകാംക്ഷയോടെ ചാരു ചോദിച്ചു.. കാവിലേക്ക് നോക്കിയിരുന്നുകൊണ്ട് ഭാർഗവിതമ്പുരാട്ടി പറഞ്ഞു "ഭദ്ര.... ഓള് ജനിച്ച് നാഴിക കടക്കുംമുൻപേ അമ്മ മരിച്ചു , തള്ളയെ കൊന്നവൾ ന്ന പേരുദോഷമായിട്ട് മനക്കലൊരധികപറ്റായി വളർന്നു.. ഭാർഗവി തമ്പുരാട്ടി കഥ പറഞ്ഞു തുടങ്ങിയപ്പോഴേക്കും കാറ്റിൽ മുറ്റത്തെ പൊടിപടലങ്ങളും, കൊഴിഞ്ഞുവീണ കരിയിലകളും, ഉമ്മറത്തേക്ക് പാറിവന്നു.. നാഗക്കാവിലെ നാഗങ്ങൾ മൺപുറ്റിൽ നിന്നും പുറത്തിറങ്ങി കാവിനോട് ചാരി ഫണമുയർത്തിനിന്നു. മുത്തശ്ശി തുടർന്നു... "ചില ആണ്ടിൽ കർക്കടകമാസത്തിലെ ആയില്ല്യം നാളെത്തുമ്പോഴേക്കും മനക്കൽ ഒരു മരണം..! അത് നിശ്ചയാ. ഭദ്ര ജനിച്ച് കർക്കിടകം എത്തിയതോടെ ആ വർഷം കാലംചെയ്തത് ഓൾടെ അച്ഛനാ,കാവിൽ വച്ച്,നഗത്തിന്റെ കടിയേറ്റ്." "ന്നിട്ട് ." ചാരുവിന് ആകാംക്ഷയായി... "മണ്ണിൽ കാലെടുത്ത് വച്ചപ്പോഴേക്കും തള്ളപോയി, ദാ ഇപ്പ തന്തേം.. നല്ല അസ്സല് ജന്മം.' മനക്കലെ മാറ്റ് സന്താനങ്ങളുംകൂടെ ഓളെ എപ്പോഴും അതും പറഞ്ഞു വിഷമിപ്പിക്കും. പിന്നങ്ങോട്ടുള്ള വർഷങ്ങളിൽ ഓരോരുത്തരായി കാലം ചെയ്തുപോയി... അതൊരു ശാപമാണെന്ന് പിന്നീട് മനക്കല് അഷ്ട്ടമംഗല്ല്യ പ്രശനംവച്ചപ്പഴാ മനസിലായേ..." "എന്തുശാപം.." ചാരു നെറ്റിചുളിച്ചു കൊണ്ട് ചോദിച്ചു" "കാവിൽ വച്ച് അരുതാത്തത് എന്തോ സംഭവിച്ചിരിക്കുന്നു അതിന് സാക്ഷ്യം വഹിച്ച കാവിലെനാഗത്തെ ആരോ കാവിൽ വച്ച്തന്നെ തല്ലിക്കൊന്നത്രേ..." "യ്യോ.. ന്നിട്ട്..." ചാരു മുത്തശ്ശിയോട് ചേർന്നിരുന്നു. തമ്പുരാട്ടി തുടർന്നു. "ആ പാപത്തിന്റെ ശമനത്തിന് വേണ്ടി അഷ്ട്ടമംഗല്യ പ്രശ്നം വച്ച പണിക്കർ ഒരു പരിഹാരം പറഞ്ഞു" "ന്താ ആ
💬 Comments
View all comments