0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 559

പരിഹാരം" ചാരു മുത്തശ്ശിയുടെ ചുളിഞ്ഞ കൈകയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു. "ഒരു കന്യകയെ വേണത്രേ...." കിഴക്കേ ഭാഗത്തെ കാവിലേക്ക് നോക്കിക്കൊണ്ട് തമ്പുരാട്ടി പറഞ്ഞു. "ന്നുവച്ചൽ" ചാരുവിന് അറിയാനുള്ള ആകാംക്ഷയായി. "ചാരുമോളെ...മോളെ,ചെറിയമ്പ്രാട്ടി വിളിക്കിണു.." വെള്ളം നിറച്ച കൂജയും കൈയിൽപ്പിടിച്ചുകൊണ്ട് ദാസിപെണ്ണ് ഉമ്മറത്തേക്ക് വന്നുകൊണ്ട് പറഞ്ഞു. "ഹോ... ഈ അമ്മക്ക് വിളിക്കാൻ കണ്ട നേരം..മുത്തശ്ശി ഞാനിപ്പ വരാവേ." അവൾ ഉമ്മറത്തിണ്ണയിൽ കഥകള്‍.കോം നിന്ന് മനസില്ലാമനസോടെഎഴുന്നേറ്റ് തെക്കിനിയോട് ചേർന്ന സാവിത്രിയുടെ മുറിയിലേക്ക് ചെന്നു. ശ്രീ വിഷ്ണു സഹസ്രനാമം ജപിച്ചു കിടക്കുകയായിരുന്നു തമ്പുരാട്ടി "അമ്മേ..." അവൾ മൃദുവായി തമ്പുരാട്ടിയുടെ കൈയ്യിൽ പിടിച്ചുകൊണ്ട് വിളിച്ചു. ഒരു ഞെട്ടലോടെയായിരുന്നു തമ്പുരാട്ടി വിളികേട്ടത്. "നീയ്യാ.ഞാൻ പേടിച്ചുപോയി.. " "ന്താമ്മേ .. ന്താ കണ്ടത് കാവിൽവച്ച്.." അമ്മയുടെ കൈയ്യിൽനിന്നും ഭദ്രയെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി അവൾ ചോദിച്ചു. "ചെറിയമ്പ്രാട്ടി, വല്ല്യമ്പ്രാൻ വന്നിരിക്ക്ണ്. അകത്തേക്ക് വരവോ ന്ന്." സാവിത്രിയുടെ മുറിക്കുള്ളിൽ കടക്കാതെ ദാസിപ്പെണ്ണ് വാതിൽക്കൽ നിന്നുകൊണ്ട് ചോദിച്ചു. "ഉം" സാവിത്രിതമ്പുരാട്ടി സമ്മതം മൂളി. ദാസിപ്പെണ് കോണിപ്പാടികൾ ഇറങ്ങി താഴേക്ക് പോയി. നിമിഷങ്ങൾക്കകം വലിയ തമ്പുരാനും ഹരിയുംകൂടെ മുറിയിലേക്ക് കടന്ന് വന്നു. അവരെ കണ്ടപ്പോൾ സാവിത്രിയുടെ മുഖം സംരക്ഷണം കിട്ടിയപ്പോലെ തിളങ്ങി. "ഇയ്യന്തിനാ അസമയത്ത് കാവിലേക്ക് പോയത് ന്റെ കുട്ട്യേ..? വലിയതമ്പുരാൻ രൗദ്രഭാവത്തിൽ ചോദിച്ചു ചാരുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ടുപറഞ്ഞു "ഇവളെ കണ്ടു ഞാൻ അവിടെ, നിക്ക് പെട്ടന്ന് പേടിയായി, ഒറ്റക്ക് ന്തിനാ ഓള് പോയത് ന്ന് നോക്കിതാ അപ്പഴാ അവിടെ,... അവിടെ ഭദ്ര.." വലിയതമ്പുരാൻ കൈകൊണ്ട് മതി എന്ന് ആംഗ്യം കാണിച്ചു.എന്നിട്ട് അരയിൽ നിന്ന് കറുത്ത ചരട് എടുത്ത് മൂന്നായി മടക്കി. അവ ഉള്ളംകൈയിൽ വച്ച് കുറച്ച് ശുദ്ധജലം തെളിച്ചു ശുദ്ധിവരുത്തിയിട്ട് അതിലേക്കൊന്ന് നോക്കി. ചരട് നിർത്തി പിടിച്ച് സംഹാരരൂപനായ സാക്ഷാൽ പരമശിവനെ മനസിൽ ധ്യാനിച്ച്, ഓം നമഃ ശിവയ ഓം നമഃ ശിവയ ഓം നമഃ ശിവയ എന്ന് മൂന്ന് തവണ ജപിച്ച് ആദ്യം ചരടിൽ ഒരു കെട്ട് കെട്ടി. പിന്നെ തന്റെ ഉപാസന മൂർത്തികളെയും കാവിലെ ദേവതകളെയും ധ്യാനിച്ചുകൊണ്ട് വീണ്ടും രണ്ട് കെട്ട് കെട്ടി. എന്നിട്ട് അത് സാവിത്രിയുടെ വലത്കൈയിൽ കെട്ടികൊടുത്തു,

💬 Comments

View all comments