0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 561

ചരട് കെട്ടുമ്പോഴും വലിയതമ്പുരാന്റെ അധരങ്ങളിൽ നിന്നും ശബ്ദമില്ലാതെ മന്ത്രങ്ങൾ പുറപ്പെടുന്നത് ചാരു ശ്രദ്ധിച്ചു. ഒന്നും മിണ്ടതെയാണ് വലിയതമ്പുരാൻ അവിടെനിന്നും ഇറങ്ങിപ്പോയത്. "എടി.. ഇങ്ങട് വന്നേ..." ഹരി ചാരുവിനെ ജാലകത്തിനരികിലേക്ക് വിളിച്ചു. കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവൾ ഹരിയുടെ അടുത്തേക്ക് ചെന്നു. "ന്തേ..." ഹരിക്ക് സമാന്തരമായി അവൾ നിന്നു. "സത്യത്തിൽ നീ ഇന്നലെ അവിടെ പോയിരുന്നോ...?" "ദേ ഹരിയേട്ടാ, ഒറ്റ കുത്ത് വച്ചുതന്നാലുണ്ടല്ലോ.." ചാരു മുഷ്ടി ചുരുട്ടി അവന് നേരെ നീട്ടി. "അമ്മക്ക് ഭ്രാന്താ, മരിച്ചു വർഷങ്ങൾ കഴിഞ്ഞു, ഇന്നലെ നേരിട്ട് കണ്ടത്രേ... ആര് വിശ്വസിക്കുന്നു ഇതെല്ലാം." ജാലകത്തിലൂടെ പുറത്തേകാവിലേക്ക് നോക്കിക്കൊണ്ട് ഹരി പറഞ്ഞു. "ഞാൻ അച്ഛച്ഛനെ കൊണ്ടാക്കീട്ട് വരാ.. നീയമ്മയെ ഒന്ന് ശ്രദ്ധിക്കൂ..." പിന്തിരിഞ്ഞു അയാൾ നടന്നു. "ഞാനിവിടേതന്ന്യേണ്ട് ഹരിയേട്ടൻ പോയിവാ.." പോകുന്ന പോക്കിൽ ഹരി അവളുടെ കവിളിൽ ഒന്ന് തലോടി. ഒരു നിമിഷം അവൾ കണ്ണുകളടച്ചു നിന്നു. ഹരി പോയി എന്ന് ഉറപ്പവരുത്തിയശേഷം ചാരു വേഗം കോണിപ്പാടികൾ ഇറങ്ങി ഉമ്മറത്തേക്ക്ചെന്നു. അപ്പോഴും ഭാർഗവിതമ്പുരാട്ടി നാഗക്കാവിലേക്ക്തന്നെ നോക്കിയിരിക്കുകയായിരുന്നു. "മുത്തശ്ശി...." ചാരു മുത്തശ്ശിയുടെ കവിളിൽ ഉമ്മവച്ചിട്ട് നിലത്ത്,തമ്പുരാട്ടിയുടെ വലതുഭാഗത്തിരുന്നു. "ബാക്കി പറഞ്ഞില്ല..." "എന്ത്...?" "കന്യകയെ...വേണം ന്ന് അഷ്ടമംഗല്ല്യപ്രശ്നത്തിൽ പറഞ്ഞില്ലേ..." "ന്റെ കുട്ട്യേ ഇയ്യത് വിട്ടില്ലേ..." "ഇല്ല്യല്ലോ... എനിക്ക് അറിയണം മുത്തശ്ശി." ചാരു മുത്തശ്ശിയുടെ കവിളിൽ പിടിച്ചുകൊണ്ട് പറഞ്ഞു. "നാഗങ്ങൾക്ക് ദിവസവും വിളക്ക് വക്കാൻ ആയില്ല്യം നക്ഷത്രത്തിലൊരു കന്യകയെവേണത്രെ.. ന്നാ മനക്കല് അങ്ങനെയൊരു ജന്മം ജനിച്ചിട്ടില്ല്യ.! കോലോത്തെ അവസാന പെൺതരി ഭദ്രയാ പക്ഷേങ്കിൽ ഓൾടെ നാള് മകായിരുന്നു..." "ന്നിട്ട്.. " ചാരുലത നെറ്റി ചുളിച്ചുകൊണ്ടു ചോദിച്ചു. "ന്നിട്ടെന്താ നാള് കുറേ കഴിഞ്ഞു, ഭദ്ര വളർന്നു. ശെരിക്കും മനക്കലെയൊരു ദാസിപ്പെണ്ണിനെ പോലെയായിരുന്നു ഓളെ ഞങ്ങൾ കണ്ടിരുന്നത്.അക്കാര്യത്തിൽ നിക്ക് ഇപ്പഴും സങ്കടണ്ട്.ന്റെ കുട്ടിയെ ആരും തിരിച്ചറിഞ്ഞില്ല. വർഷങ്ങളോളം അടുപ്പിലെ കരിയും പുകയുംകൊണ്ട് ആ അടുക്കളപ്പുരയിൽ ഓൾടെ ജീവിതം തള്ളി നീക്കി...ഓളെപ്പോഴും പറയുവായിരുന്നു'ന്റെ 'അമ്മ ണ്ടെങ്കിൽ നിക്ക് ഈ ഗതി വരില്ലായിരുന്നു' ന്ന് വല്ലാത്ത നോവ ന്റെ കുട്ടി തന്നത്." "പാവം ഭദ്ര...ലേ..." "ഉം..." ഭാർഗവിതമ്പുരാട്ടി ഒന്ന് മൂളുകമാത്രമേ ചെയ്‌തോള്ളു. "അല്ല മുത്തശ്ശി ഈ ഭദ്രേടെ

💬 Comments

View all comments