Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
കല്യാണം കഴിഞ്ഞതാണോ..? "ഇല്ല്യല്ലോ... ന്തേ... " "ഏയ് ഒന്നുല്ല്യ...., ശരിക്കും ഭദ്ര ആരായിട്ടു വരും മുത്തശ്ശിടെ..? "അതിപ്പോ.... ന്റെ വല്യച്ഛന്റെ മകൾടെ മകന്റെ കുട്ടി." "ന്നിട്ട്...എങ്ങനെ മരണപ്പെട്ടു..?" ചാരു വീണ്ടും ചോദിച്ചു. "നാഗക്കാവില് സ്ഥിരം വിളക്ക് വക്കുന്നത് ന്റെ ചേച്ചീടെ കുട്ട്യോള് ലക്ഷിമയും, പാർവതിയുമായിരുന്നു.ഒരീസം ലക്ഷ്മി പുറത്തായി പാർവതിയാണേൽ വീണിട്ട് കാല് ഓടിഞ്ഞിരിക്യായായിരുന്നു.കാവില് വിളക്ക് വക്കാൻ ഏട്ടൻ ഭദ്രയോട്പറഞ്ഞു. "ന്നിട്ടോ....?." ചാരുവിന് ആകാംക്ഷയായി. "ഇത്ര വർഷായിട്ട് ആദ്യായിട്ടാ ന്റെകുട്ടി കാവിലേക്ക് വിളക്ക് കൊളുത്താൻ പോണെ, കൂട്ടിന് ഞാനും പോയി.." "ന്നിട്ട് ന്ത് ണ്ടായി.." ചാരു ചോദിച്ചു "അവിടെ കണ്ട കാഴ്‍ച്ച നിക്ക് മറക്കാൻ കഴിയിണില്ല്യ..." കാവിലേക്ക് നോക്കിക്കൊണ്ട് തമ്പുരാട്ടി പറഞ്ഞു. "ന്താ കണ്ടത്.." ചാരു മുത്തശ്ശിയോട് ചേർന്നിരുന്നു. "ഓള് കാവിലേക്ക് കാലെടുത്തുവച്ചതും. മൺപുറ്റിൽ നിന്ന് നാഗങ്ങളെല്ലാം ഓൾടെനേരെ ഫണമുയർത്തി നിന്നു. ന്റെ നെഞ്ചോന്ന് കാളി.. ആദ്യായിട്ടാ അങ്ങനെയൊരു കാഴ്ച്ച കാൺണെ.. ഇന്നേ വരെ ണ്ടായിട്ടില്ല്യാ.."
"അപ്പൊ ഭദ്ര അമാനുഷിക ശക്തിയുള്ളവളായിരുന്നോ മുത്തശ്ശി..?" അത്ഭുതത്തോടെ ചാരു ചോദിച്ചു
"അങ്ങനെ ചോദിച്ചാൽ...?" ഭാർഗ്ഗവിതമ്പുരാട്ടി ചിന്താകുലയായി ഇരുന്നു.
"ന്നിട്ട് "
"ഓള് കൊണ്ടച്ച പാലും, നൂറും നാഗങ്ങൾ വന്ന്കഴിക്കുന്നത് ഞങ്ങൾ നോക്കി നിന്നിട്ട്ണ്ട്, ആയിടക്കാണ് ക്ഷേത്രത്തിലെ പൂജാതികർമ്മങ്ങൾ ചെയ്യാൻ തൃക്കണ്ടിയൂർ ഇല്ലത്തെ ഇളയസന്തതി ഉണ്ണികൃഷ്ണൻ തിരുമേനി മനക്കല് വന്നത്.
ഭദ്രയുടെ പെരുമാറ്റംശ്രദ്ധിച്ച തിരുമേനി അച്ഛൻ തമ്പുരാനോട് കാര്യങ്ങൾ അവതരിപ്പിച്ചു. ഗണിച്ചുനോക്കാൻ അച്ഛൻ തമ്പുരാൻ കല്പിച്ചു. ചിലഭാഗങ്ങൾ തിരുമേനിക്ക് അവ്യക്തമായിരുന്നു. തിരുമേനി അവളുടെ ജാതകം പരിശോദിച്ച് വീണ്ടും ഗണിച്ചു നോക്കി. അപ്പൊ അറിഞ്ഞ കാര്യങ്ങൾകേട്ട് ഞങ്ങളെല്ലാവരും ഞെട്ടി.."
"എന്താ തിരുമേനി പറഞ്ഞേ"
ചാരു ചെവിരണ്ടും കൂർപ്പിച്ചു
"ധ്യാനത്തിലായിരുന്ന തിരുമേനി കണ്ണുകൾ തുറന്ന് അച്ഛൻതമ്പുരാനോട് പറഞ്ഞു
'ദാരാ... ഈ വിഡ്ഢിത്തം പുലമ്പിയെ... ഈ കുട്ടിടെ നാൾ ആയില്ല്യ... നല്ല അസ്സൽ ആയില്ല്യം... മകത്തിലേക്ക് കടന്നിട്ടില്ല്യാ.. നാഴിക മാറ്റംണ്ട്.. ഇത്ര വർഷായിട്ട് ഇടത്തെ സ്ത്രീജനങ്ങൾക്ക് ന്തേലും സംഭവിച്ചോ.. ഇല്യാല്ലോ.. ദേവി ചൈതന്യം കാണ്ണ്ണ്ട്, നാഗായക്ഷിയുടെ കടാക്ഷവും.. ഇങ്ങട് വിളിക്യാ ആ കുട്ടിയെ ന്നിട്ട് കുളിപ്പിച്ച് ശുദ്ധിവരുത്തി ഇവിടെ ഇരുത്ത... ഉം പെട്ടന്നാകട്ടെ..' ഉണ്ണികൃഷ്ണൻ തിരുമേനി അച്ഛൻ തമ്പുരാനോട്
💬 Comments
View all comments