0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 588

രൗദ്ര ഭാവത്തിൽ നിൽക്കുന്ന ഭദ്രയുടെ മുഖം പെട്ടന്ന് അവളുടെ മനസിൽ മിന്നിമഞ്ഞു.

അന്നോളം കണ്ടിട്ടില്ലാത്ത ഭാവമാറ്റം ചാരുവിനെ ഭയത്തിന്റെ മുൾമുനയിൽ കൊണ്ടുനിർത്തി. വേഗം അവൾ കോണിപ്പാടികൾ ഇറങ്ങി താഴേക്ക് ചെന്നു.

"നേരം ഇശ്ശ്യായിട്ടും ഹരികുട്ടനെ കണ്ടില്ല്യല്ലോ മോളെ.."

ഉമ്മറത്തേക്ക് വന്ന ചാരുവിനോട് ഭാർഗ്ഗവിതമ്പുരാട്ടി ചോദിച്ചു.

"വൈകും ന്ന് അമ്മ പറഞ്ഞിരുന്നു മുത്തശ്ശി."

ചാരു മുത്തശ്ശിയെ തൊട്ടുരുമ്പി ഉമ്മറത്തിണ്ടത്ത് ഇരുന്ന് നീട്ടിവച്ചിരിക്കുന്ന തമ്പുരാട്ടിയുടെ കാല് ചാരു പതിയെ ഉഴിഞ്ഞുകൊണ്ടുത്തു.

"മ്...ന്താ പ്പ ഒരു സ്നേഹ പ്രകടനം" പുഞ്ചിരിച്ചുകൊണ്ട് തമ്പുരാട്ടി ചോദിച്ചു

"മുത്തശ്ശി നിക്ക് ഒരു കാര്യം ചോദിക്കാണ്ട്.." മുഖത്ത് നോക്കാതെ അവൾ പറഞ്ഞു.

"നിക്ക് അറിയണതാണെ ചാ ഞാൻ പറയാ.."

"പണ്ട്.... മനക്കല് ദേവൻ ന്ന് പറഞ്ഞ ആരേലും ണ്ടായിരുന്നോ..."

"ഉവ്വ്...തൊക്കെ നിനക്ക് എവിടന്നാ കിട്ട്യേ..." അദ്ഭുതത്തോടെ തമ്പുരാട്ടി ചോദിച്ചു.

"അതൊക്കെയുണ്ട്... അറിയുച്ചാ പറയൂ മുത്തശ്ശി.."

തമ്പുരാട്ടിയുടെ കവിളിൽ പിടിച്ചുകൊണ്ട് ചാരുചോദിച്ചു.

"വടക്കേപ്പാട്ട് മനക്കലെ കുട്ട്യ... ഇവിട്യാ മുഴുവൻ സമയവും ണ്ടാവാറ്..."

"അപ്പൊ അമ്മാളുവോ..?" തമ്പുരാട്ടി പറഞ്ഞു തീരുമ്പോഴേക്കും ചാരു അടുത്തചോദ്യം ചോദിച്ചു.

"ദേവി....തൊക്കെ ആരാ പറഞ്ഞുതരണെ..." ആശ്ചര്യത്തോടെ തമ്പുരാട്ടി ചോദിച്ചു

"അവരൊക്കെ എവിട്യാ..?" മറുചോദ്യം കേട്ടപ്പോൾ ഭാർഗ്ഗവിതമ്പുരാട്ടിയുടെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ച ചാരു വീണ്ടും ചോദ്യം ആവർത്തിച്ചു.

"ആദ്യ പ്രസവത്തിൽ അമ്മാളും കുഞ്ഞും കാലം ചെയ്തു., ഓള് മരിച്ച അന്ന് തന്നെ ദേവന് വിഷം തീണ്ടി, വൈകാതെ ഓനും..."

"അമ്മാളു... മനക്കലെ തമ്പ്രാക്കൾക്ക് പറ്റിയ പിഴ ല്ലേ..." അൽപ്പം ഉച്ചത്തിൽ ചാരു ചോദിച്ചു.

മറുപടിയില്ലാതെ തമ്പുരാട്ടി മൗനം പാലിച്ചു.

"വല്ല്യംമ്പ്രാട്ട്യേ..."

കൊക്കിവലിഞ്ഞുകൊണ്ട് തമ്പുരാട്ടിയെ വിളിച്ച് രാമൻനായര് വരുന്നത് കണ്ട തമ്പുരാട്ടി ചോദിച്ചു.

"ന്താ രമാ...ന്താ കാലിന്...."

രാമൻനായർ ഉമ്മറത്തെ ചവിട്ട് പടിയിലിരുന്നുകൊണ്ട് പറഞ്ഞു.

"പത്തായപുരടെ അടുത്തുന്ന് നാഗത്തിന്റെ കടിയേറ്റ്.. വയ്യ.. അമ്മേ... തലചുറ്റുന്നു." രാമൻ നായർ കുഴഞ്ഞ് ചുമരിനോട് ചാരിയിരുന്നു... കൊക്കിവലിഞ്ഞ് തമ്പുരാട്ടിയെവിളിച്ച് രാമൻനായര് വരുന്നത് കണ്ട തമ്പുരാട്ടി ചോദിച്ചു.

"ന്താ രമാ...ന്താ കാൽന്...."

രാമൻനായർ ഉമ്മറത്തെ ചവിട്ട് പടിയിലിരുന്നുകൊണ്ട് പറഞ്ഞു.

"പത്തായപുരടെ അടുത്തുന്ന് നാഗത്തിന്റെ കടിയേറ്റ്.. വയ്യ.. അമ്മേ... തലചുറ്റുന്നു." രാമൻ നായർ കുഴഞ്ഞ് ചുമരിനോട് ചാരിയിരുന്നു...

💬 Comments

View all comments