0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 587

നേരെ ചെന്നത് ചാരുവിന്റെ മുറിയിലേക്കായിരുന്നു.

അടഞ്ഞുകിടന്ന വാതിൽ മാധവൻ പതിയെ തുടന്നു.

ഇളം കാറ്റ് മുറിക്കുളിൽ നിന്ന് അയ്യാളെ ആവരണം ചെയ്തു. ശരീരമാസകലം കുളിര് കൊരുന്നപോലെ അനുഭവപ്പെട്ട മാധവൻ ശരീരമൊന്ന് കുടഞ്ഞു. പാലപ്പൂവിന്റെയും അരളിയുടെയും ഗന്ധം മുറിക്കുള്ളിൽ ഒഴുകിയെത്തി.

മുറിക്കുള്ളിൽ കടന്നതും വലിയ ശബ്ദത്തോടെ വാതിലും, ജനൽപാളികളും വന്നടഞ്ഞു. ചുറ്റുഭാഗവും കോടവന്ന് മൂടി.

മാധവൻ ചുറ്റിലും നോക്കി. നെറ്റിയിൽ നിന്നു വിയർപ്പുതുള്ളികൾ പൊടിയൻ തുടങ്ങി. ഓട്മേഞ്ഞ കഴുക്കോലിന്റെ ഇടയിലൂടെ എങ്ങുനിന്നോ ഒരു മൂങ്ങ വന്നിരുന്നു അതിന്റെ കണ്ണുകളുടെ തിളക്കം അയ്യാളുടെ മുഖത്ത് പതിച്ചു.

"ചാരു.... മോളെ....ചാരു..." ഭയത്തോടെ മാധവൻ വിളിച്ചു.

പിന്തിരിഞ്ഞു നടക്കാൻ നോക്കിയപ്പോൾ വരിക്കപ്ലാവിൽ പണിതീർത്ത വളകൾ കിടയിലൂടെ സർപ്പങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് കണ്ടു, അതിലൊന്ന് താഴേക്ക് വീണതും രണ്ടടി പിന്നിലേക്ക് മാറി മേശയോട് ചാരിനിന്നുകൊണ്ട് അയ്യൾ ഉച്ചത്തിൽ നിലവിളിച്ചു.

മേശയിൽ പിടിച്ച മാധവന്റെ കൈകളിൽ എന്തോ ഇഴയുന്നപോലെ അനുഭവപ്പെട്ടപ്പോൾ അയ്യാൾ തിരിഞ്ഞുനോക്കി.

കറുത്ത ശരീരത്തിൽ വെളുത്ത വരകളുമായി ഒരു കുഞ്ഞു സർപ്പം ഫണമുയർത്തി നിൽക്കുന്നു. അയ്യാളുടെ കൈപത്തിയുടെ പുറംഭാഗത്ത് അത് ചുറ്റികിടന്നു. കൈവലിച്ചാൽ വിഷം തീണ്ടുമെന്ന് മനസിലാക്കിയ മാധവൻ കണ്ണുകളടച്ചു സംഹാരരൂപനെ മനസിൽ ധ്യാനിച്ചു.

"ഓം നമഃ ശിവായഃ ഓം നമഃ ശിവായഃ ഓം നമഃ ശിവായഃ ഓം നമഃ ശിവായഃ ഓം നമഃ ശിവായഃ ഓം നമഃ ശിവായഃ"

അടഞ്ഞുകിടന്ന വാതിൽ ആരോ തുറന്നപ്പോഴാണ് അയ്യാൾ തിരിഞ്ഞു നോക്കിയത്.

"മോളെ...ചാരൂ... ഒന്ന് വേഗം വര്യാ..." ഇടറുന്ന ശബ്ദത്തിൽ അയ്യാൾ വിളിച്ചു."

ചാരു മുറിയിൽ പ്രവേശിച്ചപ്പോഴേക്കും എല്ലാം അപ്രത്യക്ഷമായിരുന്നു...

"അച്ഛൻ വന്നു ന്ന് 'അമ്മ പറഞ്ഞു." പുഞ്ചിരിച്ചുകൊണ്ട് ചാരു അകത്തേക്ക് വന്നു.

"ചാരു....ദേ അവിടെ സർപ്പങ്ങൾ,"

ഭയന്ന് വിയർത്തൊഴുകുന്ന അയ്യാളെ കണ്ടപ്പോൾ ചാരുചുറ്റിലും നോക്കി..

"എവിട്യാ... ഞാൻ കണ്ടില്ല്യല്ലോ.."

മാധവൻ ഇടവും വലവും നോക്കി. അവിടെ ഒന്നുംതന്നെ കാണാൻകഴിഞ്ഞില്ല.

"ന്താ അച്ഛാ.. ന്താ കണ്ടേ... എവിട്യാ സർപ്പം..? സംശയത്തോടെ ചാരു വീണ്ടു ചോദിച്ചു.

"ഏയ് ഒന്നുല്ല്യാ..."

അയ്യാൾ മുറിയിൽ നിന്നും ഇറങ്ങിപ്പോകുന്നത് അവൾ നോക്കിനിന്നു.

ചാരു കട്ടിലിൽ ചെന്നിരുന്നു. അൽപ്പനേരം മിഴികളടച്ച് മനസിനെ ഏകാഗ്രമാക്കി.

പക്ഷെ അടങ്ങാത്തപ്രതികാരവുമായി

💬 Comments

View all comments