0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 586

ചാരു എത്ര ആലോചിച്ചിട്ടും ഭദ്രയെ നിഗ്രഹിക്കാൻ ദേവന്റെ കൂടെനിന്ന ആ തമ്പുരാന്റെ പേര് പോയിട്ട് മുഖംപോലും അവൾക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല.

സകല ദൈവങ്ങളെയും അവൾ മാറിമാറി വിളിച്ചു.പക്ഷെ ഫലമുണ്ടായില്ല.

നിരാശയോടെ അവൾ നാഗക്കാവിലേക്ക് നോക്കിയേറെനേരമിരുന്നു.

"നേരം സന്ധ്യയാവാറായി, ഹരികുട്ടൻ വന്നില്ല്യല്ലോ,ഇതുവരെ.." നിലവിളക്ക് കൊളുത്തി സന്ധ്യാനാമത്തിനായി ഉമ്മറത്തിരുന്ന ഭാർഗ്ഗവിതമ്പുരാട്ടി അകത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

"അമ്പലത്തില്ണ്ടാവും അമ്മേ..." അകത്തുനിന്ന് സാവിത്രിതമ്പുരാട്ടി പറഞ്ഞു.

കാവിതേച്ച നിലത്ത് ഭാർഗ്ഗവിതമ്പുരാട്ടി കാലുകൾനീട്ടിയിരുന്നുകൊണ്ട് നാമം ജപിക്കാൻ തുടങ്ങി.

"ഓം...... ബഹോ ദേവി, മഹാദേവി സന്ധ്യേ, വിദ്യേ, സരസ്വതീ അചരെ, അമരെ ചൈവ ബ്രഹ്മയോനെ നമോസ്തുതേ, സന്ധ്യേ ദേവീ നമോസ്തുതേ.

ദേവിത്വം പ്രാ കൃതചിത്തം താനിസാരായ ചിത്താൻമേ പാപംഹുംഭട്ട് നമോസ്തുതേ ദീപ്താ സൂക്ഷമാ ജയഭദ്രാ. സന്ധ്യാ ദേവി നമോസ്തുതേ.."

നമാജപം കഴിഞ്ഞെഴുന്നേൽക്കുന്ന സമയത്താണ് ചൂട്ടുമായി രണ്ട് പേര് പടിപ്പുരയിൽ നിൽക്കുന്നത് തമ്പുരാട്ടികണ്ടത്, സൂക്ഷിച്ചു നോക്കിയ തമ്പുരാട്ടിയുടെ മുഖത്ത് അൽപ്പം ആശ്വാസംവീണു.

"ന്താ ത്ര നേരം വൈക്യേ മാധവാ..."

"മ്മടെ...മഠത്തിൽ തിരുമേനിയെ ചെന്നു കണ്ടേ... ഇശ്ശി വേഗം ങ്ങട് വരാൻ പറഞ്ഞു. തിരുമേനിടെ ബന്ധനം ഭേദിച്ച് അവള് പുറത്ത് കടന്നു ത്രേ, ഭദ്ര.."

"ചതിച്ചു ലോ ന്റെ ദേവീ..." ഭാർഗ്ഗവിതമ്പുരാട്ടി വലത് കൈ നെഞ്ചിൽ വച്ചുകൊണ്ട് പറഞ്ഞു.

"വിവരറിഞ്ഞപ്പോ രാമനേം കൂട്ടി ഞാഇങ്ങട് പോന്നു. ബന്ധിക്കണം...അവളെ, ഇനി പുറത്ത് കടക്കാൻ കഴിയാതെ നരകിച്ചു നരകിച്ചു കഴിയണം.."

മാധവന്റെ വാക്കുകളിൽ പ്രതികാരത്തിന്റെ തീക്ഷണത ഉടലെടുത്തു.

"സവിത്രിേ.... " അയ്യാൾ നീട്ടി വിളിച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി.

ചൂട്ട് കെടുത്തികൊണ്ട് രാമൻ ഉമറത്തിണ്ണയിലേക്ക് കയറിയിരുന്നു.

നീട്ടി മുറിച്ച നാക്കിലയിൽ ചോറുവിളമ്പികൊണ്ട് സാവിത്രിതമ്പുരാട്ടി പറഞ്ഞു.

"ന്റെ സംശയം , ചാരുമോൾ കാവിലേക്ക് കയറിയോ ന്ന.. സ്ത്രീ സ്പർശം കാവിനുള്ളിലേറ്റാൽ ഭദ്രക്ക് പുറത്ത് വരാൻ കഴിയും ന്നല്ലേ പറഞ്ഞേ..."

"എവിട്യാ ചാരുമോള്... ഞാൻ കണ്ടില്ല്യല്ലോ.."

പിന്നിലേക്ക് നോക്കിക്കൊണ്ട് മാധവൻ ചോദിച്ചു.

"ഓള് മേലെ ണ്ടാവും.. ഹാ പിന്നെ, ന്ന് കാവിനടുത്തു വച്ച് ചാരുമോള് ബോധം നഷ്ട്ടപ്പെട്ട് കിടക്കണ കണ്ടു."

അൽപ്പം സ്വകാര്യത്തോടെ സവിത്രിതമ്പുരാട്ടി പറഞ്ഞു.

"അത് വെയിൽ കൊണ്ടതാകും.." നീണ്ടൊരു ഏമ്പക്കം വിട്ട് മാധവൻ ഇലമടക്കിഎണീറ്റു.

കൈകഴുകി

💬 Comments

View all comments