0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 585

നിൽക്കുന്നത് കണ്ട അവൾ പെട്ടന്ന് തന്നെ എഴുന്നേറ്റിരുന്നു.

"ന്താ ല്ലാരും കൂടെ..."

ആകാംക്ഷയോടെ അവൾ ചോദിച്ചു.

"ഇയ്യന്തിനാ കുട്ട്യേ.... അവശ്യല്ല്യാത്ത ഇടത്തേക്കൊക്കെ പോണേ,അതല്ലേ ഇപ്പ ങ്ങനെ കാണേണ്ടി വന്നേ..... ദേവീ കാത്തോൾണെ"

കലങ്ങിയ കണ്ണുകളോടെ മുത്തശ്ശി പറഞ്ഞു

"മുത്തശ്ശി.... ഇനിയിപ്പ അതേക്കുറിചോന്നും ആലോചിക്കേണ്ട... വരൂ... ഓള് കിടന്നോട്ടെ..."

ചാരുവിന്റെ മുറിയിൽ നിന്ന് ഓരോരുത്തരായി പുറത്തേക്ക് നടന്നു.

"ഹരിയേട്ടാ... ഒന്ന് നിൽക്കൂ.." അയ്യാൾ കട്ടിളയുടെ പടിവാതിക്കൽ നിൽക്കുമ്പോൾ ചാരു വിളിച്ചു. ഹരി പിന്തിരിഞ്ഞുവന്നു.

"നിക്കെന്തോ പേട്യാവുണു ഹരിയേട്ടാ... ന്തോ വൻദുരന്തം വരാനിരിക്കണ പോലെ, മനസ് പറയുണു."

"ഏയ്...ങ്ങനെയൊന്നുല്ല്യാ ട്ടോ...മോൾക്ക് തോന്നുന്നതാ"

ഹരി അവളുടെ നെറുകയിൽ തലോടികൊണ്ട് പറഞ്ഞു.

"ഹരിയേട്ടന് ന്തേലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല്യാ.." അഞ്ജനമെഴുതിയ അവളുടെ കണ്ണുകളിൽനിന്നും ചുടു മിഴിനീർക്കണങ്ങൾ തടാകംപോലെ ഒഴുകാൻ തുടങ്ങി.

"നിക്കേന്ത് സംഭവിക്യാൻ, ന്താ ഈ പറയണേ... അതുമിതൊന്നും ആലോചിച്ച്കിടക്കേണ്ട, കുറച്ചുസമയം കൂടെ ഉറങ്ങിക്കോളൂ.."

മിഴിനീർക്കണങ്ങൾ തഴുകിയ കവിൾതടത്തിൽ ഹരി മൃദുവായി ചുംബിച്ചു.

ചാരു പതിയെ കണ്ണുകളടച്ച് നിദ്രയിലേക്ക് ആഴ്ന്നിറങ്ങുന്നത് വരെ ഹരി അവൾക്ക് കാവലിരുന്നു.

"ഹരീ...." മുത്തശ്ശിയുടെ നീട്ടിയുള്ള വിളികേട്ടാണ് അവൻ ചാരുവിന്റെ അടുത്തനിന്ന് എഴുന്നേറ്റ് ഉമ്മറത്തേക്ക് ചെന്നത്.

"നിനക്ക് ബുദ്ധിമുട്ടാകില്ലേ ചാ നിക്കൊരു കാര്യം പറയാന്ണ്ട്.."

"ന്താ മുത്തശ്ശി..." ഹരി ആകാംക്ഷയോടെ ചോദിച്ചു.

"മഠത്തിൽ തിരുമേനി തന്നയച്ച ആ മൺകുടങ്ങൾ ഇന്ന് രാത്രി മനക്കലെ നാല് മൂലക്കല് ഇയ്യ് കൊണ്ടോയി കുഴിച്ചിടോ"

"മുത്തശ്ശിക്ക് വേറെപണിയൊന്നുല്ല്യേ.. പ്രേതവും ഭൂതവും, ആത്മാവും ന്നൊക്കെ പറഞ്ഞു നടക്കാൻ"

പുച്ഛഭാവത്തിൽ ഹരി പറഞ്ഞു.

"നിന്റെ അച്ഛൻ മാധവൻ ന്ന് വരാ ന്ന് പറഞ്ഞിരിക്കിണു , അഥവാ വന്നില്ലെങ്കിൽ ഇയ്യ് ചെയ്യണം ആ കർമ്മം.."

"വന്നില്ലെങ്കിൽ അല്ലെ, ന്തായാലും അച്ഛൻ വരും."

അതും പറഞ്ഞ് ഹരി മുറ്റത്തേക്കിറങ്ങി അമ്പലപ്പറമ്പിലേക്ക് നടന്നകന്നു.

സ്വപ്നത്തിലുടനീളം ഭദ്രയും, ഭദ്രയുടെ മരണവുമായത്കൊണ്ട് ചാരു പെട്ടന്ന് തന്നെ നിദ്രയിൽനിന്നും ഞെട്ടിയെഴുന്നേറ്റു.

മേശപ്പുറത്ത് വച്ച മൺകൂജയിൽ നിന്നും മതിയാവോളം വെള്ളമെടുത്ത്‌കുടിച്ചു. എന്നിട്ട് ജാലകത്തിനോട് ചാരി നാഗക്കാവിലേക്ക് നോക്കിയിരുന്ന് ചിന്തകളിലാണ്ടു.

"ഞാൻ കണ്ടത് സ്വപ്നമാണോ,അതോ യാഥാർഥ്യങ്ങളോ? ആരാണ് ദേവൻ.. അയ്യളിപ്പോ എവിട്യാ... ദേവന്റെ കൂടെ ഒരാളുംകൂടെയുണ്ടായിരുന്നല്ലോ ദേവീ..."

💬 Comments

View all comments