0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 584

കാക്കകൾ വട്ടംകൂടി കലപില ശബ്ദമുടക്കാൻ തുടങ്ങി. മഴ പൂർവ്വാധികം ശക്തിയോട് കൂടി മണ്ണിലേക്ക് പതിച്ചു.

നാഗക്കാവിലേക്ക് കടന്ന അപ്പു അർദ്ധനഗ്നയായികിടക്കുന്ന ഭദ്രയുടെ ശരീരത്തിൽ അഴിഞ്ഞുകിടക്കുന്ന മേൽമുണ്ട് കൊണ്ട്പുതച്ചു.

"നിയിപ്പ ന്താ ചെയ്യാ..." ആദിയോടെ അപ്പു ചോദിച്ചു.

"ഇവിട്യടാ... തമ്പ്രാൻകുട്ടിയാകാല് പിടിച്ചേ"

"മ്..." കൈയിലുള്ള ദണ്ഡ് താഴെ വച്ചിട്ട് അപ്പുവും, ദേവനുംകൂടെ ഭദ്രയെ പൊക്കിയെടുത്ത് നാഗത്തറയിലേക്ക് കയറുന്ന കൽപ്പടവുകളിൽ കിടത്തി.

ഇടിയോട്കൂടിയമഴ തിമിർത്തു പെയ്യ്തു, അഭിഷേകം ചെയ്ത് മഞ്ഞൾപൊടി മഴവെള്ളത്തിൽ കുതിർന്ന് നാഗത്തറയിൽനിന്ന് ഒലിച്ചിറങ്ങി ഭദ്രയുടെ മുഖത്തേക്ക് ഇറ്റി വീണു.

മഞ്ഞൾപ്പൊടി കലർന്ന ജലം അവളുടെ മുഖത്തേക്ക് വീണതും ഹൃദയം വീണ്ടുമിടിക്കാൻ തുടങ്ങി.

അപ്പുവും, ദേവനും തിരിഞ്ഞുനടക്കുമ്പോഴാണ് പിന്നിൽ നിന്ന് ഇടറിയ ശബ്ദത്തിൽ ഒരു വിളികേട്ടത്.

"അപ്പുവേട്ടാ..."

ഭദ്രയുടെ ദയനീയമായ ആ വിളികേട്ടപ്പോൾ ചാരു പൊട്ടിക്കരഞ്ഞു.

പരസ്പരം മുഖത്തോട് മുഖം നോക്കിയ ഇരുവരും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.

"മരിച്ചിട്ടില്യാ..." അപ്പു പറഞ്ഞു.

ദേവൻ വേഗം അപ്പുവിന്റെ കൈയിലുള്ള ദണ്ഡ് വാങ്ങി ഭദ്രയെ അടിക്കാൻ ഓങ്ങി നിന്നു, പക്ഷെ ഭദ്രയുടെ ശിരസിന് മുകളിൽ ഫണമുയർത്തി നിന്ന സ്വർണനിറമുള്ള സർപ്പത്തെ കണ്ടതും അയ്യാളുടെ കൈവിറച്ചു.

മിഴികൾ പാതിതുറന്ന് അവൾ വീണ്ടും അപ്പുവിനെ വിളിച്ചു.

"ന്താ ദേവാ ഈ കാട്ട്ണെ, ആ ജീവനങ്ങട് എടുത്ത്വേളാ.."

ദേവന് ധൈര്യം പകർന്നപ്പോൾ അയ്യാൾ ദണ്ഡ് കൊണ്ട് ഭദ്രയുടെ ശിരസിൽ ആഞ്ഞടിച്ചു. തടസം നിന്ന സ്വർണനിറമുള്ള സർപ്പത്തെ നാഗക്കാവിൽ വച്ചുതന്നെ ദേവൻ തല്ലിക്കൊന്നു. ഭദ്രയുടെ മരണം കണ്ട് പകച്ചുനിന്ന ചാരു ബോധരഹിതയായി നാഗക്കാവിന് പുറത്ത് കുഴഞ്ഞുവീണു.

നാഗക്കാവിൽ ചാരു കുഴഞ്ഞുവീണ് കിടക്കുന്നത് കണ്ട ഹരി വേഗം അവളെയെടുത്ത് മുറിയിൽ കൊണ്ടുപോയി കിടത്തി. ചാരുവിന്റെ മുഖത്തേക്ക് വെള്ളം തെളിച്ചപ്പോൾ അവൾ പതിയെ കണ്ണുതുറന്നു... ഭദ്രയുടെ മരണംകണ്ട് പകച്ചുനിന്ന ചാരു ബോധരഹിതയായി നാഗക്കാവിന് പുറത്ത് കുഴഞ്ഞുവീണുകിടക്കുന്നത് കണ്ട ഹരി അവളെയെടുത്ത് വേഗം മുറിയിലേക്ക് കൊണ്ടുപോയികിടത്തി. ചാരുവിന്റെ മുഖത്തേക്ക് വെള്ളം തെളിച്ചപ്പോൾ അവൾ പതിയെ കണ്ണുതുറന്നു...

"ചാരു.... ഇങ്ങോട്ട് നോക്യേ..."

ഹരി അവളുടെ കവിളിൽതട്ടി വിളിച്ചു.

ചാരു ചുറ്റിലും നോക്കി, അമ്മയും മുത്തശ്ശിയും മനക്കലെ ദാസിപ്പെണ്ണുങ്ങളും തന്റെ ചുറ്റുഭാഗവും വട്ടം കൂടി

💬 Comments

View all comments