Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
പരന്നു. വലിയ ശബ്ദത്തോട് കൂടി ഇടിയും മിന്നലും ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്നു.
മാധവൻ തന്റെ വലത് ഭാഗത്ത് തളിരിട്ടുനിൽക്കുന്ന തേക്കുമരത്തിന്റെ തയ്യിൽനിന്ന് ഒരില പറിച്ചെടുത്ത് അഴിച്ചെടുത്ത തന്റെ രക്ഷ അതിൽവച്ച് ഇലയോട്കൂടി പൊതിഞ്ഞ് പുല്ലുകൾകൊണ്ട് മെത്തവിരിച്ച പാറകെട്ടിൽ വച്ചിട്ട് പതിയെ നങ്ങേലിയുടെ അടുത്തേക്ക് ചെന്നു.
നിലത്ത് വീണുകിടക്കുന്ന നങ്ങേലിയെ പിടിച്ചെഴുന്നേല്പിച്ചു. അവളുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് കണ്ണുകളിൽ നോക്കിപറഞ്ഞു.
"ടി പെണ്ണേ.... നിക്ക് വേണം നിന്നെ.. മതിയാവോളം"
തമ്പുരാന്റെ വാക്കുകൾ കേട്ട നങ്ങേലിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു തണുത്തുവിറങ്ങലിച്ച അവളുടെ അധരങ്ങളിൽ അയ്യാൾ ചൂണ്ടുവിരൽ വച്ചുകൊണ്ട് പുഞ്ചിരിയെ തടസപ്പെടുത്തി. പതിയെ അവളെ മാറോട് ചേർത്ത് വരിപ്പുണർന്നു.
നായ്ക്കൾ ഓരിയിടുന്ന ശബ്ദവും ഇടിമിന്നലിന്റെ ശബ്ദവും, ഉള്ളിൽ കാമംനിറഞ്ഞു നിൽക്കുന്ന മാധവന് കേൾക്കാൻ കഴിഞ്ഞില്ല. ഏഴിലംപാലയും, കരിമ്പനയും ശതമായ കാറ്റിൽ ഉലഞ്ഞാടി.
തന്റെ മാറോട് ചേർന്ന് കിടക്കുന്ന നങ്ങേലിയെ അയ്യാൾ രണ്ട് കാരങ്ങൾകൊണ്ട് ബന്ധിച്ചു.
തുളസിയുടെയും, കാച്ചിയ എണ്ണയുടെയും ഗന്ധമുള്ള നങ്ങേലിയുടെ മുടിയിഴകളിൽ അയ്യാൾ അമർത്തി ചുംബിച്ചു.
മാധവന്റെ ബന്ധനത്തിൽ നിന്നും രക്ഷപ്പെടാൻ നങ്ങേലി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
മാധവൻ വീണ്ടും അവളുടെ മുടിയിഴകളെ ചുംബിച്ചു,
തുളസിയുടെയും കാച്ചിയ എണ്ണയുടെയും ഗന്ധത്തിന് പകരം, ചുടുരക്തത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ട മാധവൻ ഒരുനിമിഷം ശങ്കിച്ചു നിന്നു.
ഉടനെ അയ്യാളുടെ ശരീരത്തിലുടനീളം ചൂട് അനുഭവപ്പെടാൻ തുടങ്ങി.
നങ്ങേലി അവളുടെ കാരങ്ങൾകൊണ്ട് മാധവനെ വലിഞ്ഞു മുറുകി.
"അപ്പുവേട്ടാ...."
മാറിൽ ചാഞ്ഞുകിടക്കുന്ന മാധവന്റെ ചെവിയിൽ ചുണ്ടുകൾ അടുപ്പിച്ച് കൊണ്ട് നങ്ങേലി വിളിച്ചു.
"മ്...." അവളിൽ ലയിച്ചിരുന്ന മാധവൻ വിളികേട്ടു.
"ന്നെ ങ്ങനെ ചെയ്യണത് തെറ്റല്ലേ അപ്പുവേട്ടാ..." നങ്ങേലിയുടെ ചോദ്യം കേട്ട മാധവൻ പരിഭ്രാന്തി പരത്തി.
അപ്പു...അധികം ആർക്കുമറിയത്തെ, പൂർവ്വകാലത്ത് തന്നെ വിളിച്ചിരുന്ന ഓമനപ്പേര്... അവളുടെ ശരീരത്തിൽ നിന്നും പ്രവഹിക്കുന്ന ചൂട് താങ്ങാനാവാതെ മാധവൻ നങ്ങേലിയെ തള്ളിമാറ്റി.
അവൾ ആർത്തട്ടഹസിച്ചു.
"ഭദ്ര...." നങ്ങേലിയുടെ രൂപം പതിയെ ഭദ്രയായി മാറുന്നത് മാധവൻ ഭയത്തോടെ നോക്കിനിന്നു.
ഭദ്രയുടെ അട്ടഹാസത്തിൽ സർപ്പക്കാവ് മുഴുവനും പ്രകമ്പനംകൊണ്ടു.
മാധവൻ താൻ അഴിച്ചുവച്ച രക്ഷയെടുത്തണിയാൻ വേണ്ടി പാറക്കെട്ടിനടുത്തേക്ക് ഓടിചെന്നു.
അവിടെ കണ്ടകഴ്ച്ച അയ്യാളെ വീണ്ടും ഭയപ്പെടുത്തി.
തേക്കിന്റെ ഇലയിൽ പൊതിഞ്ഞുവച്ച
💬 Comments
View all comments