0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 594

പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റു, എന്നിട്ട് സ്ഥാനം തെറ്റികിടക്കുന്ന മേൽമുണ്ട്കൊണ്ട് മാറ്മറച്ചു.

നങ്ങേലി മൗനം പാലിച്ചുനിൽക്കുന്നതുകണ്ടപ്പോൾ മാധവന് ആവേശം കൂടി. അയ്യാൾ എഴുന്നേറ്റ് അവൾക്ക് നേരെ നിന്നു.

ചൂട്ട് കത്തിയവസാനിക്കാറായി. മാധവൻ ആകാശത്തേക്ക് നോക്കി, താരകങ്ങൾക്കൊപ്പം പൂർണചന്ദ്രനും പുഞ്ചിരിച്ചു നിൽക്കുന്നു.

നിലാവിന്റെ നിലവെളിച്ചം കണ്ടപ്പോൾ അയ്യാൾ കത്തിയെരിയുന്ന ചൂട്ട് ഉപേക്ഷിച്ച് പതിയെ നങ്ങേലിയുടെ അടുത്തേക്ക് ചെന്നു.

നിലാവിന്റെ ശോഭയിൽ അവളുടെ കണ്ണുകൾക്ക് പ്രത്യേകതിളക്കം മാധവന് കാണാൻ കഴിഞ്ഞു.

കാമവികാരംകൊണ്ട് സകലതും മറന്ന മാധവൻ അവളെ അടിമുടിനോക്കികൊണ്ട് പതിയെ ഓരോ ചുവടുകൾ മുന്നിലേക്ക് വച്ചു.

വൈകാതെ തമ്പുരാന്റെ കാമലീലകൾക്ക് കീഴടങ്ങേണ്ടിവരുമെന്ന് മനസിലാക്കിയ നങ്ങേലി ഓരോ ചുവടുകൾ പിന്നിലേക്ക് വച്ചു.

"ഇയ്യന്തിനാ പേടിക്കാണെ നങ്ങേല്യേ..., അരുമറിയില്ല്യാ... മ്മള് മാത്രേയോള്ളൂ വ്വ്ടെ.."

മാധവൻ അവളെ സ്പർശിച്ചതും നങ്ങേലി തെറിച്ച് കാഞ്ഞിരത്തിന്റെ ചുവട്ടിലേക്ക് വീണു.

അത്ഭുതത്തോടെ അയ്യാൾ ചുറ്റിലും നോക്കി. ഇത്ര ശക്തിയിൽ നങ്ങേലിയെങ്ങനെ വീണു എന്ന ചോദ്യം അയ്യാളിൽ ഉണർന്നു.

"വേണ്ട മ്പ്രാ... ഏന് പേട്യാ..."

നിലത്ത് വീണ്കിടക്കുന്ന നങ്ങേലി പറഞ്ഞു

"ഹഹഹ ... ഈയസമയത്ത് ങ്ങട് ആരും വരില്ല്യാ ന്റെ പെണ്ണേ..."

മാധവൻ അവളെ പിടിച്ചെഴുന്നേല്പിക്കാൻ ചെന്നതും നങ്ങേലി തടഞ്ഞു. എന്നിട്ട് അയ്യാളുടെ കഴുത്തിൽ കിടക്കുന്ന രക്ഷയിലേക്ക് വിരൽ ചൂണ്ടികൊണ്ട് പറഞ്ഞു.

"രക്ഷ.... അതശുദ്ധിയാവും.. ഏനാശാപം വേണ്ട മ്പ്രാ....."

51 രുദ്രാക്ഷങ്ങൾ കോർത്തിണക്കി നിർമ്മിച്ച മാലയിൽ മഠത്തിൽ തിരുമേനി പ്രത്യേകം പൂജിച്ചെടുത്ത രക്ഷയെ മാധവൻ നെഞ്ചോട് ചേർത്ത് തടവികൊണ്ട് മഠത്തിൽ തിരുമേനി പറഞ്ഞ വാക്കുകൾ ഓർത്തെടുത്തു.

"ഈ രക്ഷ പൂർണ്ണ ഭക്തിയോടും, ശുദ്ധിയോടും കൂടെമാത്രമേ ധരിക്കാവൂ,.. ആശുദ്ധകർമ്മങ്ങളിലേർപ്പെടുമ്പോൾ... നിന്റെ ശരീരത്തിൽ ഈ രക്ഷയുണ്ടെങ്കിൽ അതിന്റെ ശക്തി പതിമടങ്ങായി കുറയും, പിന്നെ വീണ്ടും ഓരോ ദിവസവും 1001തവണ മൃത്യുഞ്ജയമന്ത്രങ്ങളാൽ 51 ദിവസത്തെ വ്രതാനുഷ്‌ഠാനത്തോട് കൂടി ജപിച്ച് , ഭസ്മം കൊണ്ട് അഭിഷേകം ചെയ്യണം"

മാധവൻ അല്പ്പനേരം മൗനംപാലിച്ചു നിന്നു. എന്നിട്ട് കഴുത്തിൽ 51 രുദ്രാക്ഷങ്ങൾക്കോർത്തിണക്കിയ രക്ഷ അയ്യാൾ പതിയെ ഊരിയെടുത്തു. കഴുത്തിൽ നിന്നും രക്ഷയെടുത്തതും നിലാവെളിച്ചം ചൊരിഞ്ഞ ചന്ദ്രനെ കാർമേഘം വന്നുമൂടി. കാട് കയറിയ സർപ്പക്കാവിലേക്ക് ഇളം കാറ്റ് ഒഴുകിയെത്തി, പാലപ്പൂവിന്റെയും അരളിയുടെയും ഗന്ധം ചുറ്റിലും

💬 Comments

View all comments