Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
നാഗദേവതകളെ ധ്യാനിച്ച് പ്രീതിപ്പെടുത്തുന്ന ചാരുവിന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു.
ഭദ്രയുടെ അട്ടഹാസം കേട്ട ചാരു പതിയെകണ്ണു തുറന്നു നോക്കി ചുറ്റിലും കോടവന്നു മൂടിയിരിക്കുന്നു.
പതിയെ ഭദ്രയുടെ രൂപം തെളിഞ്ഞു വന്നു. അഴിഞ്ഞുകിടന്ന മുടിയിഴകളുമായിനിൽക്കുന്ന അവളെ കണ്ടപ്പോൾതന്നെ ചാരു ശ്വാസം ഉള്ളിലേക്ക് വലിച്ചു.
ഭദ്ര ആർത്തട്ടഹസിച്ചുകൊണ്ട് ചാരുവിനോട് പറഞ്ഞു.
"ന്റെ ലക്ഷ്യത്തിന് ഭംഗം വരുത്താൻ നിനക്ക് മാത്രേ കഴിയുന്ന് നിക്കറിയാ,"
"അച്ഛനെ ഉപദ്രവിക്കരുത്... മാപ്പ് കൊടുക്കണം." ചാരു കൈകൾ കൂപ്പി കേണപേക്ഷിച്ചു. ഭദ്ര വീണ്ടും ആർത്തട്ടഹസിച്ചു.
" ഹും... മാപ്പ് കൊടുക്കണംന്നോ... ഇല്ല്യാ.. ഈ തറവാട്ടിലെ ആൺത്തരികൾടെ നാശം കണ്ടേ ഭദ്ര മടങ്ങൂ...ന്റെ വഴിയിൽ തടസം നിൽക്കരുത്... "
പ്രതികാരം അഗ്നിയായി അവളുടെ കണ്ണിൽ നിന്നും അടർന്നു വീണു
"നീയും കണ്ടതല്ലേ... നിന്റെ അച്ഛന്റെ ക്രൂര കൃത്യങ്ങൾ. ഒരുമകളായ നീ അച്ഛന്റെ പ്രവൃത്തികളെ അംഗീകരിക്ക്യ... നാളെ നിനക്കും ഈയൊരവസ്ഥ ണ്ടാവില്ല്യാ ന്ന് ഉറപ്പുണ്ടോ?"
ഭദ്രയുടെ ചോദ്യം കേട്ട ചാരു നിശ്ശബ്ദയായി നിന്നു. നാഗങ്ങൾ തീർത്ത വലയത്തിന് പുറത്ത് നിന്നുകൊണ്ട് ഭദ്ര ആർത്തുചിരിച്ചു.
"മരണം അത് നിശ്ചയിക്കപ്പെട്ടു. ബന്ധങ്ങളെ കർമ്മത്തിന്റെ അടിസ്ഥാനത്തിൽ കാൺണം."
ചാരു മൗനംപാലിച്ചു. ചെറുവനത്തിനുള്ളിലേക്ക് ഒഴുകിയെത്തിയ കാറ്റിൽ അവളുടെ മുടിയിഴകൾ പാറിനടന്നു.
"ലജ്ജ തോന്നിണില്ല്യേ നിനക്ക്"
തന്റെ പിന്നിൽ നിന്നുംമുയർന്ന ചോദ്യംകേട്ട് ചാരു തിരിഞ്ഞു നോക്കി.
"ഭദ്ര, അതെ , പെട്ടന്ന് ചാരു മുൻപിലേക്കും നോക്കി.
മുൻപിലും പിന്നിലും നിന്ന് കോണ്ട് ഭദ്ര ആർത്തുച്ചിരിച്ചു.
"മ്.... മടങ്ങിക്കോളൂ... ഇല്ല്യങ്കിൽ കൺമുൻപിൽ കാണേണ്ടിവരും അച്ഛന്റെ ദുർമരണം." ഭദ്ര അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
ചാരു വീണ്ടും കണ്ണുകളടച്ച് നാഗദേവതകളെ പ്രീതിപ്പെടുത്താൻ തുടങ്ങി.
ഭദ്ര വീണ്ടും ആർത്തട്ടഹസിച്ചു.
"ചാരൂ....."
കണ്ണുകൾ തുറന്ന് അവൾ ഭദ്രയെ നോക്കി. വികൃതമായ അവളുടെ മുഖം കണ്ട ചാരു രണ്ടുകൈകൾ കൊണ്ട് മുഖം പൊത്തിപ്പിടിച്ച് അലറിവിളിച്ചു.
തലുടെ ഇടത് വശത്ത് ഭീമമായ ഒരു മുറിവ്, തലച്ചോറെന്ന് തോന്നിക്കുന്ന എന്തോ പുറത്ത് ചാടിനിൽക്കുന്നത് കാണാം, ചെവി ചതഞ്ഞിരിക്കുന്നു, കാതിലിട്ട ജിമുക്കി കാതോട്കൂടി ഓടിഞ്ഞുതൂങ്ങി അതിൽ നിന്ന് ചുടുരക്തങ്ങൾ ഇറ്റി ഭദ്രയുടെ തോളിലേക്ക് വീണുകൊണ്ടിരുന്നു. മുഖത്തെ ഇറച്ചിക്കഷ്ണങ്ങൾഅടർന്ന് രക്തമൊഴുന്ന വികൃതമായ ഭദ്രയുടെ മുഖംകണ്ടപ്പോൾ
💬 Comments
View all comments