Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
ചാരുവിന് തലകറങ്ങുന്നത് പോലെ തോന്നി.
തന്റെ ചുറ്റിലും വലംവച്ചുകൊണ്ടിരുന്ന നാഗങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു.
ഭദ്ര ചാരുവിന്റെ അടുത്തേക്ക് നിലം സ്പർശിക്കാതെ ഒഴുകിയെത്തി.
രക്തം തളം കെട്ടിനിൽക്കുന്ന ഭദ്രയുടെ വികൃതമായ മുഖം കാണാതിരിക്കാൻ ചാരു രണ്ട്കണ്ണുകളും കൈകൊണ്ട് മറച്ചു.
"ന്റെ മുഖം കണ്ടോ ഇയ്യ്. അച്ഛനും,കൂട്ടുക്കാരനും കൂടെ നിക്ക് തന്ന സമ്മാനാ ത് , നിക്ക് തിരിച്ചു കൊടുക്കേണ്ടേ"
ചാരു പതിയെ കണ്ണുതുറന്ന് നോക്കി. രക്തത്തിൽ കുളിച്ചുനിൽക്കുന്ന ഭദ്രയെ കണ്ടപ്പോൾ അവൾ മോഹലാസ്യപ്പെട്ടുവീണു.
ഭദ്ര അവിടെനിന്ന് അപ്രത്യക്ഷയായി. സ്വർണമിറമുള്ള നാഗങ്ങൾ ചാരുവിന് വീണ്ടും കാവലിരുന്നു.
മാധവൻ പാലമരത്തിന്റെ ചുവട്ടിലിരുന്ന് വേദനകൊണ്ട് പുളഞ്ഞു. ശക്തമായകാറ്റിൽ ഏഴിലംപാലയുടെ ഒരു ശിഖരം മുറിഞ്ഞ് മാധവന്റെ ദേഹത്തേക്ക് വീണു.
"അമ്മേ....ദേവീ, നാരായണ.. രക്ഷിക്കണേ.... "
തൊഴുകൈയ്യോടെ മാധവൻ ഉച്ചത്തിൽ കേണപേക്ഷിച്ചു. ഉടനെ ഭദ്ര അയാൾക്ക് മുൻപിൽ പ്രത്യക്ഷയായി.
"ഇല്ല്യാ അപ്പുവേട്ടാ... അപ്പുവേട്ടനെ രക്ഷിക്കാൻ ഇനി ആരും വരില്ല്യാ..ഹഹഹ..."
പ്രകമ്പനം കൊള്ളിച്ച അവളുടെ അട്ടഹാസം കേട്ട് മാധവൻ നെടുങ്ങി.
നിലത്ത് വീണ അയാൾ പതിയെ എഴുന്നേറ്റ് താഴെക്കിടക്കുന്ന ഒരു കമ്പ് എടുത്ത് അവൾക്ക്നേരെ തിരിഞ്ഞു.
കമ്പെടുത്ത് വീശിയതും കൈയ്യിൽ കമ്പിന് പകരം ഉഗ്രവിഷമുള്ള സർപ്പമാറിയതും ഒരുമിച്ചായിരുന്നു. ഭദ്ര വീണ്ടും ആർത്തുച്ചിരിച്ചു.
മാധവന്റെ ഭയംകണ്ട അവൾ സംതൃപ്തിയോടെ നിന്നു. സർപ്പം അയാളുടെ കൈയ്യിൽ ചുറ്റികിടന്ന് പതിയെ ശിരസിലേക്ക് ഇഴഞ്ഞു നീങ്ങി
സാക്ഷാൽ മഹാദേവന്റെ കഴുത്തിലെ ആഭരണംപോലെ ചുറ്റികിടക്കുന്ന സർപ്പം മാധവന്റെ കഴുത്തിലേക്ക് പടർന്നുകയറി.
ശ്വാസം തടസപ്പെട്ട അയാളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി.
ഭദ്ര കൈയുയർത്തി സർപ്പത്തിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് മതിയാകാൻ കല്പിച്ചു.
അനുസരണയുള്ള വളർത്തുമൃഗത്തെപോലെ സർപ്പം മാധവന്റെ ശരീരത്തെ ഉപേക്ഷിച്ചു കാവിലേക്ക് ഇഴഞ്ഞു നീങ്ങി.
"വെള്ളം....വെള്ളം...." കഠിന ദാഹം അനുഭവപ്പെട്ട അയാൾ തന്റെ കഴുത്തുഴിഞ്ഞുകൊണ്ട് ചോദിച്ചു.
പാലമരത്തിന്റെ മുകളിലെ ഒടിഞ്ഞു നിന്ന കൊമ്പിൽ നിന്ന് വെള്ളം മാധവന്റെ മുഖത്തേക്ക് ഒഴുകിയെത്തി.
ശിരസിൽ പതിച്ച വെള്ളത്തെ അയാൾ ക്രമേണെ വായക്കുള്ളിലേകാക്കി. പതിയെ വെള്ളത്തിന് പകരം ചുടുരക്തമൊഴുകാൻ തുടങ്ങി. വായിലേക്ക് ഒഴുകിയെത്തിയരക്തം ശുദ്ധജലമാണെന്ന് കരുതി അയാൾ കുടിച്ചിറക്കി. രുചിമാറ്റവും രക്തത്തിന്റെ രൂക്ഷഗന്ധവും അനുഭവപ്പെട്ട മാധവൻ താൻ കുടിച്ചത് രക്തമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മനംപുരട്ടി ചർദ്ദിച്ചു.
💬 Comments
View all comments