0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 600

ഉഗ്രവിഷം ശരീരത്തിലേക്ക് പ്രവഹിക്കാൻതുടങ്ങി.

കടിയേറ്റ കൈപ്പത്തിയിൽ പതിയെ നീലനിറം വ്യാപിച്ചുകൊണ്ടേയിരുന്നു.

ഭദ്ര ആർത്തട്ടഹസിച്ചു. മരണം അയാളെ കീഴ്പ്പെടുത്തുന്നത് അവൾ നോക്കിനിന്നു. ശരീരം മുഴുവനും നീലനിറമായിമാറി. അവസാനശ്വാസമെടുത്തുവലിക്കുമ്പോഴും മാധവൻ ഭദ്രയെ നോക്കി, കണ്ണീരിന് പകരം ചുടുരക്തമൊഴുകി അവൾ തന്നെ നോക്കിനിൽക്കുകയായിരുന്നു.

വൈകാതെതന്നെ മാധവൻ മരണത്തിന് കീഴടങ്ങി. ലക്ഷ്യം കൈവരിച്ച ഭദ്ര ആർത്തട്ടഹസിച്ചു. സർപ്പക്കാവും ചെറുവനവും പ്രകമ്പനം കൊണ്ടു.

ചന്ദ്രനെ കാർമേഘംവന്ന്മൂടി വലിയശബ്ദത്തിൽ ഇടിയും മിന്നലും ഒരുമിച്ച് ഭൂയിലേക്ക് ഇറങ്ങിവന്നു. സർപ്പക്കാവിലേക്ക്. ആർത്തുല്ലസിച്ച് മഴ പെയ്തിറങ്ങി, ശക്തമായ കാട്ടിൽ ഏഴിലംപാലയും, കരിമ്പനയും, ഉലഞ്ഞാടി.

മാധവന്റെ ശരീരം ഉപേക്ഷിച്ച് സർപ്പങ്ങൾ കാവിലേക്ക് മടങ്ങി. ഭദ്ര പാറക്കെട്ടിന്റെ മുകളിലേക്ക് വായുവിലൂടെ ഒഴുകിനടന്നു,

പാറക്കെട്ടിന്റെ മുകളിലെത്തിയ അവൾ താഴേക്ക് തിരിഞ്ഞുനോക്കി, മലർന്ന് കിടക്കുന്ന ജീവനറ്റ മാധവന്റെ ദേഹത്തിലേക്ക് ആലിപ്പഴങ്ങൾ പോലെ മഴത്തുള്ളികൾ വന്നുപതിച്ചു. അപ്പോഴും ഭദ്രയുടെ കണ്ണിൽ നിന്ന് ചുടുരക്തമൊഴുകുന്നുണ്ടായിരുന്നു.

മഴത്തുള്ളികൾ ഇലകളെ തഴുകി ചാരുവിന്റെ മുഖത്തേക്ക് വന്നു ചുംബിച്ചപ്പോഴാണ് അവൾക്ക് ബോധം തെളിഞ്ഞത്. അന്നേരം പെയ്തമഴയെല്ലാം കൊണ്ട് ശരീരമാകെ നനഞ്ഞിരുന്നു. അവൾ ചുറ്റിലും നോക്കി, കാവൽ നിന്ന സർപ്പങ്ങളെല്ലാം തിരിച്ചുപോയിരിക്കുന്നു. നിലാവിന്റെ വെളിച്ചത്തിൽ അവൾ പതിയെ എഴുന്നേറ്റു.

വസ്ത്രത്തിൽ പറ്റിപ്പിടിച്ച ചമ്മലകളും ചളികളും കൈകൊണ്ട് തട്ടിമാറ്റി.

"ചാരൂ...."

ആ വിളി കേട്ടവൾ സ്തംഭിച്ചു നിന്നു. അന്നേരം പെയ്തമഴയെല്ലാംകൊണ്ട് ചാരുവിന്റെ ശരീരമാകെ നനഞ്ഞു അവൾ ചുറ്റിലും നോക്കി, കാവൽ നിന്ന സർപ്പങ്ങളെല്ലാം തിരിച്ചുപോയിരിക്കുന്നു. നിലാവിന്റെ വെളിച്ചത്തിൽ അവൾ പതിയെ എഴുന്നേറ്റു.

വസ്ത്രത്തിൽ പറ്റിപ്പിടിച്ച ചമ്മലകളും ചളിയും കൈകൊണ്ട് തട്ടിമാറ്റി.

"ചാരൂ...."

ആ വിളി കേട്ടവൾ സ്തംഭിച്ചു നിന്നു.

"ഹരിയേട്ടാ..." അവളെ തിരഞ്ഞുവന്ന ഹരിയുടെ മാറിലേക്ക് ചാരു കുഴഞ്ഞുവീണു. ഹരി അവളെ താങ്ങിനിർത്തി.

"ന്താ മോളെ ദ്‌. രാത്രിയോക്കെ ഒറ്റക്ക് ങ്ങട് വരാൻ പാടില്ല്യാന്ന് അറിയില്ല്യേ... മനക്കലൊക്കെ തിരഞ്ഞു, കണ്ടില്ല്യാ.. നിക്ക് അപ്പ സംശയണ്ടാർന്നു ഇയ്യിങ്കട് വന്നിട്ടുണ്ടാകും ന്ന്.. വാ പോവ്വാ..."

സങ്കടം കണ്ണുനീരായി തടാകംപോലെ ഒഴുകാൻതുടങ്ങി നനഞ്ഞൊട്ടിയ അവളുടെ ശരീരംകണ്ട ഹരി തന്റെ മേൽമുണ്ട് ഊരി അവളെ പുതപ്പിച്ച് മനക്കലിലേക്ക് കൂട്ടി കൊണ്ട് പോയി.

ഉദയസൂര്യൻ ജാലകത്തിലൂടെ വന്ന് തഴുകിവിളിച്ചപ്പോഴാണ് ചാരു നിദ്രയിൽനിന്നും എഴുന്നേറ്റത്. ശരീരമാസകലം

💬 Comments

View all comments