0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 601

വേദനതോന്നിയ അവൾ അല്പനേരംകൂടെ കിടന്നു. തന്റെ മേലെ കിടന്ന ഹരിയുടെ കൈയെടുത്തുമാറ്റി ചാരു പതിയെ കട്ടിലിൽ നിന്നും താഴെയിറങ്ങി.

ഇന്നലെ കണ്ടതെല്ലോം സ്വപ്നമാണോയെന്നവൾ കിഴക്കേ ജാലകപ്പൊളി തുറന്ന് നാഗക്കാവിലേക്ക് നോക്കികൊണ്ട് ചിന്താകുലയായി നിന്നു

വാതിൽക്കൽ ആരോ മുട്ടുന്നകേട്ട് ചാരു ഹരിയെ മറികടന്ന് വാതിൽ തുറക്കാൻ ചെന്നു. പോകുന്നപോക്കിൽ കിടക്കയിൽ കിടന്നുകൊണ്ട് ഹരി അവളുടെ കൈകളിൽ പിടിച്ചു കട്ടിലിലേക്ക് വലിച്ചിട്ടു.

"വിട് ഹരിയേട്ടാ... ശോ..ആരെങ്കിലും കാണും" ഹരി അവളെ മുഖത്തോട് ചേർത്തുപിടിച്ചു.

"ന്തൊരുറക്കായിരുന്നു ഇയ്യ്.. ഓർമ്മണ്ടോ വല്ലതും."

"നിക്കൊന്നും ഓർമ്മല്ല്യാ... വന്നു ന്ന് മാത്രേയുള്ളൂ പ്പഴാ ഉറങ്ങിന്ന് പോലുമറിയില്ല്യാ.."

"നല്ല കാര്യായി... നനഞ്ഞൊട്ടിയ ഈ വസ്ത്രങ്ങളെല്ലാം ഞാനാ മാറ്റിയെ... അതുംഓർമ്മല്ല്യേ.." കിഴക്കേഭാഗത്തെ മേശയുടെ മുകളിൽ അഴിച്ചിട്ട അവളുടെ വസ്ത്രങ്ങൾ ചൂണ്ടിക്കാട്ടി പുഞ്ചിരിച്ചുകൊണ്ട് ഹരിപറഞ്ഞു.

"അയ്യേ..നാണമില്ല്യേ ഏട്ടാ....." അയാളുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ അവൾ തലാഴ്ത്തി കിടന്നു.

"ഞാനെത്ര നേരം വിളിച്ചൂ... ഇയ്യ് ഒന്നെണീറ്റുകൂടെയില്ല്യാ, നനഞ്ഞ വസ്ത്രമിട്ട് കിടക്കേണ്ട ന്ന് കരുതി... ക്ഷമിക്കൂ തമ്പ്രാട്ടികുട്ട്യേ..."

വാതിൽ വീണ്ടും ആരോ ശക്തമായി മുട്ടി. ചാരു കിടക്കയിൽനിന്നുമെഴുന്നേറ്റ് അടഞ്ഞുകിടക്കുന്ന വാതിൽ തുറന്നു. വാതിൽക്കൽ നിൽക്കുന്ന നങ്ങേലിയെ കണ്ട അവൾ അത്ഭുതപ്പെട്ടു.

"ങേ... നീ.. ന്നലെ ഞാൻ അത്രേടം വരെ വന്നിട്ട് കണ്ടില്ല്യല്ലോ നിന്നെ..? പ്പഴാ തിരിച്ചുവന്നേ.."

"ഏന് ശിവക്ഷേത്രത്തിനടുത്ത്ത്തിപ്പോ തമ്പ്ര പറഞ്ഞു ന്നോട് തിരിച്ചു പൊക്കോന്ന്., ഏനപ്പതന്നെ ങ്ങട് പോന്നു."

മുറിയിലേക്ക് കടക്കാതെ പുറത്ത് നിന്നുകൊണ്ട് നങ്ങേലി പറഞ്ഞു.

"ന്നിട്ട് അച്ഛനെവിടെ..?" ആകാംക്ഷയോടെ ചാരു ചോദിച്ചു.

"ഏന് കണ്ടില്ല്യാ...കാര്യസ്ഥൻ തിരക്കാൻ പോയി വന്നിട്ടില്ല്യ... ചെറിയമ്പ്രാട്ട്യേ...മഠത്തിൽ തിരുമേനിടെ രണ്ട് സഹായികൾ വന്നിട്ട്ണ്ട്, ചെറിയമ്പ്രാനെ കാണാൻ.."

"ഇയ്യ് പൊക്കോളൂ ഞാൻ പറയാ.." കതകടച്ചു കൊണ്ട് ചാരു ഹരിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

സ്നാനം കഴിഞ്ഞ് ഹരി ഉമ്മറത്തേക്ക് ചെന്നു ഭാർഗ്ഗവിതമ്പുരാട്ടിയോടായി തിരുമേനിയുടെ സഹായികൾ കാര്യമായി ട്ടെന്തോ തിരക്കിട്ട ചർച്ചയിലായിരുന്നു.

ഹരിയേകണ്ടതും തമ്പുരാട്ടി അവർ വന്നതിന്റെ കാര്യകാരണം ബോധിപ്പിച്ചു.

"മനക്കലൊരു ദുർമരണം കാണണു ന്ന് ഇന്ന് രാത്രി ഭദ്രേനെ ആവാഹിച്ചു ബന്ധിക്കണത്രേ..അതിന് ആവാഹനക്കളമൊരുക്കാൻ വന്നതാ ഇവര്.. ന്താ വേണ്ടത് ച്ച ചെയ്തുകൊടുക്കൂ ഹരികുട്ടാ..."

"മുത്തശ്ശിക്ക് ഒരു പണിയുല്ല്യേ.... ആവാഹനം

💬 Comments

View all comments