Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
ഒരുവശത്തേക്ക് വീണു.
ഇടത് കൈകൊണ്ട് അവൾ അഴിഞ്ഞുവീണ കേശത്തെ ഒതുക്കിവച്ച് രാമൻനായർ എന്താണ് പറയുന്നതെന്ന് ശ്രദ്ധിച്ചു.
"അപ്പൂഞ്ഞേ.... അവൾ...അപ്പൂഞ്ഞേ... " ഇടറിയ ശബ്ദത്തോടെ, അടഞ്ഞുകിടന്ന കണ്ണുകൾ പാതിതുറന്ന് കൊണ്ട് രാമൻ നായർ പിറുപിറുത്തു.
"അപ്പൂഞ്ഞിനെ വിളിക്ക് ണ്ടല്ലോ മുത്തശ്ശ്യെ... ആരാ അപ്പൂ..." പറഞ്ഞു മുഴുവനക്കാതെ ഭയത്തോടെ അവൾ അവിടെനിന്നും എഴുന്നേറ്റ് മുത്തശ്ശിയുടെ അടുത്തേക്ക് ചെന്ന് ചില ഓർമ്മകൾ തിരിച്ചുകിട്ടിയപോലെ ചോദിച്ചു.
"ഇവ്ടെ ആരാ അപ്പു... പറ മുത്തശ്ശി.."
"അപ്പു ന്ന് പറയണത് ദേ ഹരിക്കുട്ടന്റെ അച്ഛൻ. കുഞ്ഞുന്നാൾളെ പേരാ.. ഇപ്പ ആരും വിളിക്ക്യാറില്ല്യാ...."
ചാരു അൽപ്പനേരം കണ്ണുകളടച്ചു നിന്നു.
"അതെ... നിക്ക് ഓർമ്മയുണ്ട്. ആന്ന് ദേവന്റെ കൂടെ ണ്ടായിരുന്നയാളിന്റെ പേര് അപ്പു ന്നായിരുന്നു."
ചാരു മനസിനെ ഏകാഗ്രമാക്കികൊണ്ട് താൻ കണ്ട കാഴ്ചകൾ ഓരോന്നായി ഓർത്തെടുത്തു. നാഗക്കാവിനോട്ചരിനിന്ന തന്റെ മുൻപിലൂടെ കാവിനുള്ളിലേക്ക് കടന്ന് ഭദ്രയുടെ അർദ്ധനഗ്നമായാ ശരീരത്തെ മേൽമുണ്ട്കൊണ്ട് മറക്കുന്ന അപ്പുവിന്റെ മുഖം അവളുടെ മനസിൽ നിന്നിമാഞ്ഞു.
"ദേവി.... അച്ഛൻ..."
അടച്ചുപിടിച്ച കണ്ണുകൾ നിമിഷനേരം കൊണ്ട് തുറന്ന ചാരു തൊണ്ടയിൽ വന്ന ഉമിനീർ വലിച്ചിറക്കി. അപമാനവും,ലജ്ജയുംകൊണ്ട് അവൾ തലതാഴ്‍ത്തി. പക്ഷെ ഭദ്രയുടെ വാക്കുകൾ ഒരശരീരിപോലെ ചെവിയിൽ മിന്നിമഞ്ഞുകൊണ്ടിരുന്നു.
"ന്നെ നിഗ്രഹിച്ചവരുടെ നാശം കണ്ടേ ഞാൻ മടങ്ങു.."
അച്ഛന്റെ ജീവൻ അപകടത്തിലാണെന്ന് ഉറച്ചു വിശ്വസിച്ച അവൾ ഹരിയോട് കാര്യങ്ങൾ പറഞ്ഞു. പക്ഷെ നിരീശ്വരവാദിയായ ഹരി കേട്ടപാടെ തള്ളിക്കളഞ്ഞു.
"ന്താ ഈ പറയണേ... അച്ഛന്റെ ജീവനോ.. നിനക്കെന്താ ഭ്രാന്ത് പിടിച്ചോ... അച്ഛന്റെ കഴുത്തിൽ മഠത്തിൽ തിരുമേനി കെട്ടികൊടുത്ത രക്ഷ കണ്ടിരിക്കിണോ ഇയ്യ്.. അത് മതി അച്ഛന്.. "
പ്രതികാരദാഹിയായ ഭദ്രയുടെ ലക്ഷ്യത്തെ
💬 Comments
View all comments