Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
പോയേ പറ്റു, അതിന് മുൻപേ നിക്കൊരു കർമ്മംകൂടെ ചെയ്ത് തീർക്കണം"
അടഞ്ഞുകിടന്ന ആ മുറിയുടെ വാതിലിൽ ഹരി ആഞ്ഞുമുട്ടി
"ചാരൂ... വാതില് തുറക്കൂ...ചാരൂ..." ഹരിയുടെ ശബ്ദംകേട്ട ഉടനെ ചാരുവിന്റെ കണ്ണിൽ നിന്നും ഭദ്ര പതിയെമാഞ്ഞുതുടഞ്ഞി.
"ന്തായിരിക്കും ആ കർമ്മം.." അവൾ സ്വയം ചോദിച്ചു.
ഹരി വീണ്ടും അടഞ്ഞുകിടന്ന വാതിലിൽ ആഞ്ഞുമുട്ടി. ചാരു വാതിൽതുറന്നപ്പോൾ അവൻ അകത്തേക്ക് കടന്നു.
"ആരാ വിടെ ണ്ടായിരുന്നെ..ആരുടെയോ ശബ്ദം കേട്ടുലൊ വെളിയിൽന്നപ്പോൾ"
"ആരുല്ല്യാ.. ഏട്ടന് തോന്നിതാകും" തന്റെ ചുറ്റിലും നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
"രാമൻനായര് പോവ്വാത്രേ രാത്രി വരാന്ന്.. ന്തേലും ണ്ട് ച്ച കൊടുക്കാ... ഒരു സഹയായിക്കോട്ടെ.."
ചാരു അലമാരയിൽ നിന്ന് കുറച്ച് പണമെടുത്ത് ഹരിയുടെ കൈയിൽ കൊടുത്തുവിട്ടു
സന്ധ്യയായപ്പോഴേക്കും തിരുമേനിയുടെ സഹായികൾ ആവാഹനക്കളം തയ്യാറാക്കി വച്ചു. വടക്ക്,തെക്ക്, കിഴക്ക് ,പടിഞ്ഞാറ് ഭാഗങ്ങളിലായി ഓരോ നിലവിളക്ക് തിരിയിട്ട് കത്തിച്ചു. തെച്ചിയും, തിളസിക്കതിരും, നിൽകാതിരും ഓരോ നാക്കിലയിൽ കിഴക്ക് മുഖമായിവച്ചു. മണ്ണ് കട്ടകൊണ്ട് ഹോമകുണ്ഡം തയ്യാറാക്കി. കർപ്പൂരവും, ഭസ്മയും, കുങ്കുമവും ഓരോ തളികയിൽ നിരത്തിവച്ചു.വലുതും ചെറുതുമായ കിണ്ടികൾക്ക് സമീപം ഉരുളിയിൽ രക്തചന്ദനം കലക്കിവച്ച്. തിരുമേനിയെ കാത്തിരുന്നു.
സന്ധ്യവിടവാങ്ങിത്തുടങ്ങി തിരുമേനിയെ കാണാത്തത്കൊണ്ട് സഹായികൾ പരിഭ്രാന്തി പരത്തി.
പെട്ടന്നാണ് അന്തരീക്ഷത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങിയത്,
ഉമ്മറത്ത് തൂക്കുവിളക്കിൽ തിരിയിട്ട്കത്തിച്ച ദീപം ആണഞ്ഞിരിക്കുന്നു.
"ദേവീ അപലക്ഷണമാണല്ലൊ" സവിത്രിതമ്പുരാട്ടി പറഞ്ഞു."
നാഗക്കാവിന് ചുറ്റും സർപ്പങ്ങൾ ഇഴഞ്ഞുനീങ്ങി ആൽമരത്തിന് മുകളിലേക്ക് പടർന്ന്കയറി, കൂട്ടം കൂട്ടാമായിരുന്ന വവ്വാലുകൾ കലപില ശബ്ദമുണ്ടാക്കി പറന്നുയർന്നു.
അകലെ പടിപ്പുരക്കടുത്ത് കാഷയവസ്ത്രം ധരിച്ചൊരാൾ വന്ന് നിൽക്കുന്നത്കണ്ട തിരുമേനിയുടെ സഹായ്കളിലൊരാൾ പറഞ്ഞു.
"ദേ... മഠത്തിൽ തിരുമേനി"
പടിപ്പുരയിലേക്ക് കാലെടുത്ത് വക്കാൻ നിന്നപ്പോൾ ഉഗ്രവിഷമുള്ള കരിന്തേൾ വാല് പൊന്തിച്ചു കാല്പാദത്തിനെ സ്വാഗതം ചെയ്യാൻ മണ്ണിൽ നിൽക്കുന്നുണ്ടായിരുന്നു.
"ഹഹഹ..." തിരുമേനി ആർത്തുച്ചിരിച്ചു
"നിക്ക് ഇഷ്ട്ടയി ഭദ്രേ... ഈ സ്വീകരണം." വലം കാൽ തേളിനെ മറികടന്ന് തൈക്കാട്ട് മനക്കലിന്റെ മണ്ണിൽചവിട്ടിയതും
അന്നോളം കണ്ടിട്ടില്ലാത്ത ശതമായ കാറ്റ് മനക്കലിന്റെ പരിസരത്ത് വീശാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു.
മഠത്തിൽ തിരുമേനി കാറ്റിനെ വകവക്കാതെ മനക്കലിലേക്ക് നടന്ന് വന്നു അയാളുടെ ഓരോ ചലനവും ചാരു ശ്രദ്ധിക്കുന്നുണ്ടായിരുന്നു
മുടിനീട്ടിവളർത്തി പിന്നിലേക്ക് ഒതുക്കിവച്ചിരിക്കുന്നു, കൈയ്യിൽ ജപിച്ചുകെട്ടിയ
💬 Comments
View all comments