0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 606

രുദ്രാക്ഷത്തിന്റെ രക്ഷ, കഴുത്തിൽ തങ്കത്തിൽ പണിതീർത്ത വണ്ണമുള്ളമാല,രുദ്രാക്ഷം കൊണ്ട് നിർമ്മിച്ച രക്ഷകളും,ഏലസുകളും.

അടുത്തെത്തുമ്പോഴേക്കും അയാളുടെ മുഖം പ്രകാശം പരത്തുനിൽക്കുന്നത് ചാരു കണ്ടു. കറുത്ത താടിരോമങ്ങൾക്കിടയിൽ നരബാധിച്ചിരിക്കുന്ന വെളുത്തരോമങ്ങൾ അയാളുടെ പൗരുഷത്തെ മോടികൂട്ടി

മനക്കലിന്റെ അടുത്തേക്ക് വരുംതോറും കാറ്റിന്റെ ശക്തികൂടിവന്നു. മുറ്റത്ത് ചാഞ്ഞുനിന്ന മൂവാണ്ടൻ മാവിന്റെ ഒരു ശിഖരം തിരുമേനിയുടെ മുൻപിലേക്ക് ഓടിഞ്ഞുവീണു... രോഷാകുലനായ തിരുമേനി അലറി.

"ഭദ്രേ.... അടങ്ങു നീ... നിന്റെ ഈ പ്രവർത്തികൊണ്ട് ഭയപ്പെടുന്നവനല്ല ദേവനാരായണൻ... നിനക്ക് അറിയാലോ ന്നെ..." ചുറ്റിലും നോക്കിക്കൊണ്ട് അയാൾ പറഞ്ഞു.

ശതമായ കാറ്റിൽ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽകിടന്ന് നൃത്തമാടി,കേരവൃക്ഷങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഉലഞ്ഞാടികൊണ്ടേയിരുന്നു കുളത്തിലെ വെള്ളങ്ങൾ കടൽതിരമലപോലെ അലയടിച്ചുയർന്നു. നാലുകെട്ടിൽ മേഞ്ഞ ഓടുകൾ കാറ്റിൽ പറന്ന് വീണു

ചാരു ഹരിയുടെ കൈകളിൽ പിടിയുറപ്പിച്ചു. എന്തുചെയ്യണമെന്നറിയാതെ തിരുമേനിയുടെ ശിഷ്യന്മാർ പകച്ചുനിന്നനേരം മഠത്തിൽ തിരുമേനി കണ്ണുകളടച്ച് തന്റെ ഉപാസന മൂർത്തിയായ കാളീദേവിയെ മനസിൽ ധ്യാനിച്ചു.

"ഓം....." "ഓം കാളീം മേഘസമപ്രഭാം ത്രിണയനാം വേതാളകണ്ഠസ്ഥിതാം ഖഡ്ഗം ഖേട കപാല ദാരുക ശിര: കൃത്വാ കരാഗ്രേ ഷുച ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം വന്ദേ ദുഷ്ടമസൂരികാദിവിപദാ സംഹാരിണീമീശ്വരീം" ഈശ്വര: ഋഷി, പങ്തി: ഛന്ദസ്സ്, ശക്തിഭൈരവീ ദേവതാ

കണ്ണുതുറന്ന് തിരുമേനി അരയിൽ സൂക്ഷിച്ച ഭസ്മവും,കുങ്കുമവും അന്തരീക്ഷത്തിലേക്ക് വലിച്ചെറിഞ്ഞു. കണ്ണുതുറന്ന തിരുമേനി അരയിൽ സൂക്ഷിച്ച ഭസ്മവും,കുങ്കുമവും അന്തരീക്ഷത്തിലേക്ക് വലിച്ചെറിഞ്ഞു.

"ഓം കാളി ശക്തി ദുർഗ്ഗായ നമഃ"

പതിയെ കാറ്റിന്റെ ശക്തികുറഞ്ഞു, അണഞ്ഞുയെന്ന്കരുതിയ തൂക്കുവിളക്കിന്റെ തിരിനാളം സ്വയംതെളിഞ്ഞു.

മഠത്തിൽ തിരുമേനി പുഞ്ചിച്ച് തൂക്കുവിളക്കിലേക്ക് നോക്കിക്കൊണ്ട് വലതുകാൽ വച്ച് അകത്തേക്ക് കയറി.

"എവിട്യാ ഉണ്ണി കളം..." ഉമ്മറത്ത് നിന്ന് തിരുമേനി തന്റെ സഹായിയോട് ചോദിച്ചു.

"തിരുമേനി വരൂ..." ഉണ്ണി മുൻപേ നടന്നു. അകത്തേക്ക് കടക്കുന്നതിന് മുൻപേ തിരുമേനി ഭാർഗ്ഗവിതമ്പുരാട്ടിക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു "മാധവനെവിടെ, ഇശ്ശി വേഗം ന്റടുത്തേക്കൊന്ന് വരാൻ പറയ്യ.."

തിരുമേനി വേഗം ആവാഹനക്കളമൊരുക്കിയ കിഴക്കേ ഭാഗത്തെ മുറിയിലേക്ക് നടന്നകന്നു.

"എല്ലാ ഏർപ്പെടും ചെയ്‌തിട്ട് ഏട്ടനിതെങ്ങാട പോയേ" പുറത്തേക്ക് നോക്കിക്കൊണ്ട് സാവിത്രിതമ്പുരാട്ടി ചോദിച്ചു.

"അച്ഛന്റെ സ്വഭാവം ഇത്രേം കാലായിട്ട് അമ്മക്ക് അറിയില്ല്യേ.. കഴിഞ്ഞ തവണ അഷ്ഠമംഗല്ല്യപ്രശ്നം വെക്കാൻ രാധാകൃഷ്ണൻ പണിക്കരെ വിളിക്കാൻ പോയ അച്ഛൻ ത്ര നാൾ

💬 Comments

View all comments