0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 607

കഴിഞ്ഞാ വന്നേ, ഈ പോക്ക് പതിവുള്ളതല്ലേ. അതുപോലെ പോയതാകും, " ഹരി അമ്മയെ സമാധാനിപ്പിച്ചു

"ന്നാലും കാര്യസ്ഥൻ അന്വേഷിക്കാൻ പോയിട്ട് അയാളും വന്നില്ല്യല്ലോ.."

"'അമ്മ വിഷമിക്കാതെ അച്ഛൻ വന്നോളും" ചാരുവുംകൂടെ സവിത്രിതമ്പുരാട്ടിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചുയെങ്കിലും അവളുടെ മനസ്സിൽ ഭദ്രപറഞ്ഞ വാക്കുകൾക്ക് ജീവൻ വച്ചു.

"തിരുമേനി വിളിക്കിണു, എല്ലാവരും വര്യാ.." ഉണ്ണി ഉമ്മറത്തേക്ക് വന്നിട്ട് പറഞ്ഞു. ഉണ്ണിയുടെ പിന്നാലെ എല്ലാവരും കിഴക്കേ ഭാഗത്തെ മുറിയിലേക്ക് ചെന്നു.

ചന്ദനത്തിരിയുടെയും എണ്ണയുടെയും കർപ്പൂരത്തിന്റെയുംഗന്ധം ആ മുറിയിൽ നിറഞ്ഞുനിന്നു.

ആവാഹനക്കളത്തിന് മുൻപിലായ് തിരുമേനി ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു. എതിർദിശയിൽ അവരിരുന്നു.

തിരുമേനിയുടെ സഹായ്കൾ എണ്ണയൊഴിച്ചുവച്ച നിലവിളക്ക് ഓരോന്നായി തിരികൊളുത്തി. വൈകാതെ ആ മുറി ദീപങ്ങൾ കൊണ്ട് വർണ്ണാലങ്കാരമായി.

"ഓം കാളി ശക്തി ദുർഗ്ഗായ നമഃ.."

കണ്ണുകളടച്ച് മഠത്തിൽതിരുമേനി അൽപ്പനേരം ധ്യാനത്തിലിരുന്നു.

"ചാരൂ... തിരുമേനി ന്താ ഈ കാട്ട്ണെ" ഹരി തന്റെ അടുത്തിരിക്കുന്ന ചാരുവിനോട് ചോദിച്ചു.

"ഒന്ന് മിണ്ടാതിരിക്കൂ ഏട്ടാ..." ചമ്രം പടിഞ്ഞിരിക്കുന്ന ഹരിയുടെ കാലിൽനുള്ളികൊണ്ട് ചാരു പറഞ്ഞു.

ധ്യാനത്തിലായിരുന്ന തിരുമേനി പെട്ടന്ന് കണ്ണുതുറന്ന് ചുറ്റിലും നോക്കി, പതിവിലും തീക്ഷണതയാർന്ന നോട്ടം അവസാനം ചാരുവിൽ ചെന്നെത്തി.

"ന്താ കുട്ടിടെ പേര്.." തിരുമേനി ചാരുവിനെ നോക്കിക്കൊണ്ട് ചോദിച്ചു.

"ചാരു...ചാരുലത,"

"മ്..." തിരുമേനി വീണ്ടും കണ്ണുകളടച്ചു.

"മകം നക്ഷത്രം. അസുരഗണം..ലേ.."

"അതെ.."

"ആൽ വൃക്ഷത്തോടൊരു പ്രത്യേക ഇഷ്ട്ടമുണ്ടല്ലോ .?" തിരുമേനി വീണ്ടും ചോദിച്ചു.

"ഉവ്വ്.., " ചാരു അത്ഭുതപ്പെട്ടു.

തിരുമേനി വീണ്ടും കണ്ണുകളടച്ച് അൽപ്പനേരംകൂടെ ഇരുന്നു. സാവിത്രിയും ഭാർഗ്ഗവിതമ്പുരാട്ടിയും പരസ്പരം മുഖത്തേക്ക് നോക്കി.

കണ്ണുതുറന്ന തിരുമേനിയുടെ രൗദ്രഭാവമുള്ള മുഖം കണ്ടപ്പോൾ തന്നെ ചാരുവിന് ഭയം ഉടലെടുത്തു.

"വൃക്ഷങ്ങളെ ഇഷ്ട്ടയതോണ്ടാകും, വർഷങ്ങൾക്ക് മുൻപ് ഞാൻ ആവാഹിച്ച് കാവിലെ ആൽവൃക്ഷത്തിനോട് ചരിയുള്ള പാലമരത്തിൽ ബന്ധിച്ച ഭദ്രയെ കാലങ്ങളായി പാലിച്ചുവരുന്ന നിയമങ്ങളെല്ലാം മറികടന്ന് മോചിപ്പിച്ചത്..ലേ.."

"ഇല്ല്യാ...ഞാനല്ല..." ഒറ്റവാക്കിൽ അവൾ പറഞ്ഞു.

"അറിഞ്ഞോ അറിയാതെയോ, ഒരുനാൾ കാവിനുള്ളിലേക്ക് കടന്നിരിക്കുന്നു.. തിരുമേനി തറപ്പിച്ചു പറഞ്ഞു.

"...ന്റെ ദേവീ... എല്ലാം അറിഞ്ഞിട്ടും ന്തിനാ കുട്ട്യേ..." ഭാർഗ്ഗവിതമ്പുരാട്ടി നെഞ്ചിൽ കൈവച്ചു.

"നാഗത്തെ കണ്ട് ഭയന്ന് പിന്നിലേക്ക് നടന്ന കുട്ടി ആദ്യം പിടിച്ചത് പാലമരത്തിന്റെ ശിഖരത്തിലായിരുന്നു,അവിടെ ഞാൻ ആണിയിൽ ചുവപ്പ് ചരട്കൊണ്ട് കെട്ടി

💬 Comments

View all comments