Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
നിന്നും മിഴിനീർക്കണങ്ങൾ തടാകം പോലെ ഒഴുകാൻ തുടങ്ങി.
ചാരു മുത്തശ്ശിയെ സമാധാനിപ്പിച്ചു.
മഠത്തിൽ തിരുമേനി വിഘ്‌നേശ്വരനെ മനസിൽ ധ്യാനിച്ചുകൊണ്ട് പൂജ തുടങ്ങി. തന്റെ മുൻപിൽ കത്തിച്ചുവച്ച നിലവിളക്കിന്റെ ഒരു തിരി ഉടനെ അണഞ്ഞു.
"അശുഭലക്ഷണം..ദേവീ ന്തായിത്" അണഞെരിയുന്ന തിരിയെ നോക്കിക്കൊണ്ട് തിരുമേനി വ്യാകുലനായി
"ഓം വിഘ്‌നേശ്വരായ നമഃ ഓം വിഘ്‌നേശ്വരായ നമഃ ഓം വിഘ്‌നേശ്വരായ നമഃ"
നടക്കാൻ പോകുന്ന ആവാഹകർമ്മങ്ങളിൽ വിഘ്‌നങ്ങൾ അകറ്റിനിർത്താൻ തിരുമേനി മനസുരുകിപ്രാർത്ഥിച്ചു. എന്നിട്ട് അണഞ്ഞതിരി വീണ്ടും തെളിയിച്ചു.
അരിയും പൂവും ചന്ദനവും തീർത്ത ജലത്തിൽകൂട്ടി തന്നെ മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് ദേവിയുടെ കാൽക്കൽ സമർപ്പിച്ചു.
അൽപ്പനേരം ധ്യാനത്തിലിരുന്ന തിരുമേനിയുടെ നെറ്റിയിൽ നിന്നും വിയർപ്പുതുള്ളികൾ അടർന്നുവീഴുന്നത് ചാരു ശ്രദ്ധിച്ചു.
പെട്ടന്ന് കണ്ണ് തുറന്ന തിരുമേനി ഹരിക്ക് നേരെ തിരിഞ്ഞു
"ഹരീ... അച്ഛന് ന്തോ അപകടം പറ്റിയിരിക്കുന്നു , ഞാൻ കൊടുത്ത രക്ഷക്ക് ചുറ്റും അന്ധകാരം വ്യാപിക്കുന്നുണ്ട് ഒന്നും വ്യക്താവുന്നില്ല്യാ... "
അത്കേട്ടതും സാവിത്രിയും ഭാർഗ്ഗവിതമ്പുരാട്ടിയും പരിഭ്രാന്തി പരത്തി.
തിരുമേനി വീണ്ടും കണ്ണുകളടച്ച് ദുർഗ്ഗാദേവിയെ ധ്യാനിച്ചു.
"അതെ,... നാഗങ്ങൾ,ഏഴിലം പാല, ആകാശം മുട്ടെവളർന്ന കരിമ്പന, പാറക്കെട്ടുകൾ.." അയാൾ ഓരോന്നായി പെറുക്കിയെടുത്ത് പറഞ്ഞു.
"അവിടെഎവിടെയോ ആണ് രക്ഷയുള്ളത്."
".. ഒരു സർപ്പക്കാവ് ണ്ട് കുറച്ചപ്പുറത്ത് തിരുമേനിപറഞ്ഞ ലക്ഷണം വച്ചു നോക്കണേൽ അവിട്യേകും.."
തിരുമേനിയുടെ വലത് ഭാഗത്തിരിക്കുന്ന ഉണ്ണി പറഞ്ഞു.
"ഹരി...ഒന്നത്രെടം വരെ പോയിനോക്കണം.. നിക്ക് കാണാം, അവിടെ എന്തോ അപകടം പറ്റിയിട്ടുണ്ട്." ഹരിക്ക് നേരെയിരുന്നുകൊണ്ടു തിരുമേനി പറഞ്ഞു.
തിരുമേനിയുടെ വാക്കുകൾ കേട്ട ഭാർഗ്ഗവിതമ്പുരാട്ടി കുഴഞ്ഞ് ചാരുവിന്റെ മടിയിലേക്ക് വീണു.
"മുത്തശ്ശി...." ചാരു കവിളിൽ തട്ടി വിളിച്ചു.
"അമ്മേ...." സാവിത്രിയും അടുത്തേക്ക് വന്നു.
"സരല്ല്യാ ചെറിയമ്പ്രാട്ടി"
തിരുമേനി തീർത്ഥജലം മുഖത്തേക്ക് തെളിച്ചപ്പോഴാണ് ഭാർഗ്ഗവിതമ്പുരാട്ടിക്ക് ബോധം തെളിഞ്ഞത്.
"ഹരി ഒന്ന് സ്നാനം ചെയ്ത് വരൂ." തിരുമേനി ആരാഞ്ഞു.
"വേണ്ടാ... നിക്കറിയാം ന്താ ചെയ്യേണ്ടേ ന്ന്." ഹരിയെഴുന്നേറ്റ് തിരഞ്ഞുനടന്നു, ചാരു അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു.
"ഹരിയേട്ടാ.. ദയവ് ചെയ്ത് തിരുമേനി പറഞ്ഞത് അനുസരിക്കൂ. ഞാൻ കാല് പിടിക്കാം.. എന്നോട് സ്നേഹം ണ്ട് ചാ.. ഇക്കാര്യം കൂടെ സമ്മതിക്കണം."
അവളുടെ നിർബന്ധപ്രകാരം ഹരി കുളികഴിഞ്ഞ്
💬 Comments
View all comments