0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 1.5K

മുടിയിഴകൾ പാറിനടന്നു. അവൾ നിലം സ്പർശിക്കാതെ വായുവിലൂടെ മാധവന്റെ അടുത്തേക്ക് അട്ടഹസിച്ചുകൊണ്ട് വന്നു.

അയ്യാളുടെ കണ്ണുകളെപ്പോലും വിസ്മയിപ്പിസിച്ചുകൊണ്ട് ഭദ്ര നിമിഷനേരംകൊണ്ട് അപ്രത്യക്ഷമായി.

മാധവൻ ചുറ്റിലുംനോക്കി. "ഇല്ല്യാ അരുമില്ല്യാ"

"അമ്മേ ദേവീ.... ആദിപരാശക്തീ.." അയ്യാൾ ഉറക്കെ വിളിച്ചു.

"അപ്പുവേട്ടാ..." പിന്നിൽ നിന്നുള്ള ഭദ്രയുടെ വിളികേട്ട മാധവൻ തിരിഞ്ഞുനോക്കി.

"ങേ...ഭദ്ര... ഭദ്രേ.... ന്നെ യൊന്നും ചെയ്യരുതെ..." അയ്യാൾ കൈകൾ കൂപ്പി, വായിൽ ഊറി വന്ന ഉമിനീര് വലിച്ചിറക്കികൊണ്ട് ഇടറിയ ശബ്ദത്തോടെ പറഞ്ഞു.

"ഹ ഹ ഹ ..." ഭദ്ര ആർത്തട്ടഹാസിച്ചു

"പണ്ടൊരിക്കൽ ഞാനും ദുപോലെ കേണപേക്ഷിച്ചിരുന്നില്ല്യേ അപ്പുവേട്ടാ..."

അഗ്നിജ്വലിക്കുന്ന അവളുടെ കണ്ണുകളിൽ നിന്ന് ചുടുരക്തമൊഴുകാൻ തുടങ്ങി.

ഭദ്ര കൈനീട്ടി മാധവന്റെ നെഞ്ചിൽ പിടിച്ച് തള്ളി.

പത്താൾ ഉയരത്തിലുള്ള ഏഴിലംപാലയുടെ ശിഖരത്തിൽ ചെന്നിടിച്ച് അയ്യാൾ താഴെ വീണു.

ചാരുവിന് ഒന്നനങ്ങാൻപോലും കഴിയാതെ ചുറ്റിലും ഫണമുയർത്തി സർപ്പങ്ങൾ അവളെ വലം വച്ചുകൊണ്ടിരുന്നു.

ഈ വലയം ഭേദിച്ചു പുറത്തുകടന്നാലെ തന്റെ അച്ഛന്റെ കണ്ടെത്താൻ കഴിയുയെന്ന് മനസിലാക്കിയ ചാരു, കൈകൾ കൂപ്പി കാവിലെ നാഗദേവതകളെ മനമുരുകി ധ്യാനിച്ചു.

"നാഗ നാഗ നാഗേന്ദ്രായഃ നാഗ നാഗ നാഗേന്ദ്രായഃ

അഹന്ദാ നാഗേന്ദ്രായഃ ആദിശേഷ നാഗേന്ദ്രായഃ നാഗ നാഗ നാഗേന്ദ്രായഃ

വാസുകി നാഗേന്ദ്രായഃ കാർകോടക നാഗേന്ദ്രായഃ നാഗ നാഗ നാഗേന്ദ്രായഃ

ദക്ഷകാ നാഗേന്ദ്രായഃ പർവ്വതാക്ഷ നാഗേന്ദ്രായഃ നാഗ നാഗ നാഗേന്ദ്രായഃ

മാനസാ നാഗേന്ദ്രായഃ പത്മനാഭ നാഗേന്ദ്രായഃ നാഗ നാഗ നാഗേന്ദ്രായഃ"

ഏഴിലംപാലയുടെ ശിഖരത്തിൽ തട്ടി താഴെവീണ മാധവന്റെ അടുത്തേക്ക് പ്രതികാരദഹിയായ ഭദ്ര തന്റെ ദ്രംഷ്ടകളുമായി പ്രകൃതിയിലൂടെ ഒഴുകി വന്നു.

വായുവിൽ നിൽക്കുന്ന തന്നെ ആരോ തന്നെ ബന്ധിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മനസിലാക്കിയ

💬 Comments

View all comments