0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 611

കടന്ന് കുറച്ചുദൂരംതാണ്ടി ഇടത്തോട്ട് തിരിഞ്ഞ് ശിവക്ഷേത്രത്തിലേക്കുപോകുന്ന ഇടവഴിയിലേക്ക് ഹരി കടന്നു. ചുറ്റിലും നിലാവ് ചൊരിഞ്ഞിരിക്കുന്നു. ചീവീടിന്റെ കനത്ത ശബ്ദം അയാളുടെ ചെവിയിലേക്ക് തുളഞ്ഞുകയറി.

"അച്ഛന് പോകാൻ കണ്ടനേരം. " അച്ഛന്റെ പ്രവർത്തിയെ ഹരി പോകുന്ന വഴിക്കുമുഴുവനും ശപിച്ചുകൊണ്ടേയിരുന്നു.

ഇടവഴികളിലൂടെ നടന്നുപോകുന്ന ഹരിയുടെ കഴുത്തിലേക്ക് വഴിയിലേക്ക് ചാഞ്ഞുനിന്ന മാവിന്റെ ശിഖരത്തിൽനിന്ന് ഒരു ചെറിയപ്രാണി വീണു, ഉടനെ ഹരി കൈകൊണ്ട് തട്ടിമാറ്റിയിട്ട് അൽപ്പനേരം അവിടെത്തന്നെ നിന്നു.

പ്രാണിവീണ ഭാഗം അയാൾ കൈകൊണ്ട് തടവിയപ്പോൾ അവിടെ തളിർത്തു നിൽക്കുന്നുണ്ടായിരുന്നു കൂടെ കലശമായ ചൊറിച്ചിലുംഅനുഭവപ്പെട്ടു.

ഇടതുകൈകൊണ്ട് ഹരി കഴുത്ത് ചൊറിഞ്ഞു. കഴുത്തിൽ തടസമായി നിന്ന രക്ഷ അയാൾ ഊരിയെടുത്തു.

"ഓരോരോ സാധനം തന്നിരിക്ക്യാ... രക്ഷയാണത്രേ... ഹും..." ഈർഷ്യത്തോടെ ഹരി സ്വയം പറഞ്ഞു. എന്നിട്ട് കൈയിലുള്ള രക്ഷ അയാൾ ദൂരേക്ക് വലിച്ചെറിഞ്ഞതും. ഇടവഴിയിലേക്ക് ഇളംകാറ്റ് ഒഴുകാൻ തുടങ്ങി, വൃഷികമാസത്തിലെ തണുപ്പും ഇളംങ്കാറ്റും ഹരിയുടെ ശരീരത്തെ വലിഞ്ഞുമുറുക്കി. പതിയെ കാറ്റിന്റെ ശക്തികൂടി ചാഞ്ഞുകിടന്ന മാവിന്റെ ശിഖരം കാറ്റിന്റെ ശക്തിയിൽ ഹരിയുടെ പിന്നിലേക്ക് ഓടിഞ്ഞുവീണു. ഹരി മുൻപോട്ട് നടന്നു. ശിവക്ഷേത്രം കഴിഞ്ഞ് അയാൾ ചെറിയ വനത്തിനടുത്തെത്തി. വള്ളികൾ പടർന്ന് വഴിയെ തടസപ്പെടുത്തി. ഹരി വള്ളിയിൽ പിടിച്ചതും അതിനോട് ചാരി ചുറ്റികിടക്കുന്ന ഉഗ്രവിഷമുള്ള സർപ്പം സിൽക്കാരം മീട്ടിയതും ഒരുമിച്ചായിരുന്നു.

"ഹേ.."

ഹരി പേടിച്ച് പിന്നിലേക്ക് രണ്ടടിവച്ചു, മൂന്നാമത്തെയടി വച്ച് ചവിട്ടിയത് കരിമ്പൂച്ചയുടെ വാലിൽ ആയിരുന്നു.

വാലിൽ ചവിട്ട് കിട്ടിയ കരിമ്പൂച്ച ഹരിയുടെ ശരീരത്തിലെക്കെടുത്ത് ചാടി.

ഇത്തവണ ഭയമയാളെ പിടിമുറുക്കി. കരിമ്പൂച്ച പിന്തിരിഞ്ഞുപോയി.

ശക്തമായ കാറ്റിൽ ഉടുമുണ്ടിന് മുകളിൽ കെട്ടിയ ചുവന്നപട്ട് ഊരിവീണത് ഹരിയറിഞ്ഞില്ല..

വനത്തിനുള്ളിൽ പാലപ്പൂവിന്റെയും, അരളിയുടെയും ഗന്ധം പരക്കാൻ തുടങ്ങി. തന്റെ പിന്നിലരോ നിൽക്കുന്നുടെന്ന് തോന്നിയഹരി തിരിഞ്ഞുനോക്കി.

മുഖം വ്യക്തമല്ലാത്ത ഒരു സ്‌ത്രീ രൂപം. ഹരി സൂക്ഷിച്ചു നോക്കി പതിയെ ആ മുഖം ഭദ്രയുടെയായിമാറി. ഭദ്ര ഹരിയുടെ നേർക്ക് നിന്നു.

വവ്വാലുകൾ കൂട്ടം കൂട്ടമായി പറന്നുയർന്നു. അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കൾ ഓരിയിടാൻ തുടങ്ങി. കാലിലെന്തൊ ഇഴയുന്നപോലെ തോന്നിയ ഹരി താഴേക്ക്‌നോക്കി. വെള്ളിനിറത്തിലുള്ള നാഗം കാലിനെ സ്പർശിച്ചു ഇഴഞ്ഞുനീങ്ങുന്നത് കണ്ട ഉടനെ ഹരി തന്റെ വലതുകാൽ ശക്തിയായി കുടഞ്ഞു, നാഗം തെറിച്ചു

💬 Comments

View all comments