Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
ഭദ്രയുടെ കാൽക്കൽവീണു. പെട്ടന്ന് തന്നെ അത് അപ്രത്യക്ഷമാകുകയും ചെയ്തു.
ഭയം ഹരിയുടെ മനസിന്റെ സമനില തെറ്റിച്ചനിമിഷത്തിൽ തന്നെ ഭദ്രയുടെ ശരീരം തീഗോളമായി അവന്റെ ശരീരത്തിലേക്ക് പ്രവേശിപ്പിച്ചു. വലിയശബ്ദത്തോടെ ഹരി അലറിവിളിച്ചു..
ഹോമകുണ്ഡത്തിലെ അഗ്നി ജ്വലയായ് മുകളിലേക്കുയർന്നു. ധ്യാനത്തിലിരുന്ന തിരുമേനി കണ്ണുതുറന്ന് ഹോമാകുണ്ഡത്തിലേക്ക് നോക്കി. ഹരിയുടെ ശരീരത്തിലേക്ക് ഭദ്രകുടിയേറുന്ന കാഴ്ച്ചകണ്ട് അയാളൊന്ന് പുഞ്ചിരിച്ചു.
"ഓം കാളീശക്തി ദുർഗ്ഗായ നമഃ"
ഹോമകുണ്ഡത്തിലേക്ക് തീർത്ഥജലവും, നെയ്യും, അർപ്പിച്ചു. അഗ്നി ജ്വലകളായി ഉയർന്നു.
ഭാർഗ്ഗവിതമ്പുരാട്ടിയും, സവിത്രിയും ചാരുവുംകൂടെ കണ്ണുകളടച്ച് ദേവിയെ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.
ഹരിയുടെ അലർച്ചയിൽ ആ ചെറിയവനം മുഴുവനും പ്രകമ്പനം കൊണ്ടു, ചെറുജീവികളെല്ലാം മാളത്തിൽകയറിയൊളിച്ചു.
ഭദ്ര ഹരിയുടെ ശരീരവുമായി വന്നവഴി തിരിച്ചു നടന്നു. ഓരോ ഇടവഴിയിലെത്തുമ്പോഴും പ്രകൃതി അവൾക്ക് വഴിയൊരുക്കി കാത്തിരുന്നു,
അവൾക്ക് കൂട്ടിനായി സ്വർണമിറമുള്ള സർപ്പവും, ഇളംങ്കാറ്റു മുണ്ടായിരുന്നു പിന്നാലെ, ഇളംങ്കാറ്റിൽ ഭദ്രയുടെ മുട്ടോളമെത്തിനിൽക്കുന്ന മുടിയിഴകൾ പാറിനടന്നു.
പഴയ ഒരു തറവാട്ടിലേക്കായിരുന്നു ഭദ്ര ഹരിയെയും കൊണ്ട് പോയത്. ഉമ്മറത്തിണ്ണയിലേക്ക് കയറിയ അവൾ അടഞ്ഞുകിടന്ന തിരുട്ടിവാതിലിലൂടെ അകത്തേക്ക് പ്രവേശിച്ചു. ഇടനാഴികയിലൂടെ നടന്ന ഭദ്ര വലത്തോട്ട് തിരിഞ്ഞ് കിഴക്ക് ഭാഗത്തെ അടഞ്ഞുകിടക്കുന്ന മുറിയിലേക്ക് കടന്നു.
പുല്ലായ വിരിച്ച കട്ടിലിൽ വലത് കാൽ അൽപ്പമുയർത്തി നീണ്ട് നിവർന്ന് കിടക്കുകയായിരുന്നു രാമൻനായർ.
ഭദ്ര അയാളെ അടിമുടിയൊന്ന് നോക്കി. അടുത്തുള്ള മരത്തിന്റെ കസേര വലിച്ചിട്ട് ഹരിയെയും കൊണ്ട് അവളവിടെ ഇരുന്നു.
ഭദ്ര പതിയെ രാമൻ നായരെ തട്ടിവിളിച്ചു. ഉറക്കത്തിലായിരുന്ന അയാൾ കണ്ണുതുറന്ന് ഒന്ന് നോക്കിയശേഷം വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു. ഹരി വീണ്ടും വിളിച്ചു. കണ്ണ് തുറന്ന് ഭദ്രയെ കണ്ടപ്പോൾ അയാൾ ഞെട്ടിയെഴുനേറ്റു.
പക്ഷെ നിമിഷനേരംകൊണ്ട് അവൾ ഹരിയായിമാറി.
"ഹോ... ഹരികുഞ്ഞോ....പേടിച്ചു പോയല്ലോ കുട്ട്യേ... ന്താ ഈ നേരത്ത്, അല്ല ങ്ങനെയാ അകത്തേക്ക്..."
"പ്പങ്ങേനെണ്ട് രാമൻ നായരെ... വേദനയൊക്കെ മാറിയോ.." ചെറുപുഞ്ചിരിതൂക്കി ഹരി ചോദിച്ചു.
"ഉവ്വ്...ന്നാലും ശകലം വേദന ണ്ടേ... സാര..... അല്ല തിപ്പവിടന്നാ മേൽമുണ്ടോന്നുല്ല്യാതെ വരണേ.. " മറുപടിപറഞ്ഞുമുഴുവനാക്കാതെ തന്റെ മനസിലുയർന്ന സംശയം അയാൾ ഹരിയോട് ചോദിച്ചു.
"രാമൻ നായരെ കാണാൻ വന്നതാ.. രാമൻ നായർക്ക് ഓർമയുണ്ടോന്നറിയില്ല്യാ.. പണ്ട് മ്മടെ മനക്കല് പണിക്ക് നിന്ന പാറുവിനേം, ഓരടെ മകൾ അമ്മാളുനേം..."
💬 Comments
View all comments