0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 613

ഹരി പറഞ്ഞു മുഴുവനക്കുമ്പോഴേക്കും രാമൻ നായർ കിടന്നടത്തു നിന്ന് എഴുന്നേറ്റിരുന്നു. തൊണ്ടയിൽ വെള്ളം വറ്റിവരണ്ടു. ഊറിവന്ന ഉമിനീർ അയാൾ വലിച്ചിറക്കി.

"പാവം പാറുവേച്ചി, മനക്കലെ തമ്പ്രാക്കളുടെ കാമലീലകൾക്ക് വിധിക്കപ്പെട്ടവൾ, അമ്മാളുനെ ന്റെ കൂടപ്പിറപ്പായിട്ടാ കണ്ടിരുന്നെ... അവളെയും നീ അവർക്ക് www.kadhakal.com മുൻപിൽ കാഴ്ചവപ്പിച്ചു. പാവം ന്റെ അമ്മാളു ന്നോട് പറയാതെ ഇശ്ശി നാള് കഴിച്ചുകൂട്ടി. ഒടുവിൽ ന്റെ കണ്ണോണ്ട് ഞാൻ കണ്ടു ദേവേട്ടനും അപ്പുവേട്ടനും കൂടെ അവളെ പിച്ചിചീന്തുന്നത്.."

"ഹരികുട്ടാ... ഇതൊക്കെ എങ്ങനെ..."

"ഹരിയോ..ഹഹഹ.." ഭദ്ര പൊട്ടിച്ചിരിച്ചു.

"ആരാ... ആരാ നീ....?" ഭയത്തോടെ അയാൾ ചോദിച്ചു.

ഹരി വീണ്ടും ആർത്തുച്ചിരിച്ചു...

ഭയവും ദാഹവും ഒരുമിച്ചുഅനുഭവപ്പെട്ട രാമൻ നായർ ജാലകത്തിന്ചാരെ വച്ച മൺകൂജയെടുത്ത്‌ അൽപ്പം വെള്ളം കുടിച്ചിറക്കി, വീണ്ടും കൂജയിൽനിന്ന് വെള്ളാമെടുത്ത് വായയിലേക്ക് കമഴ്ത്തി. വെള്ളത്തിന് പകരം കൂജയിൽ നിന്നും ചുടുരക്തമൊഴുകാൻ തുടങ്ങി.രക്തംകണ്ടപാടെ കൈയ്യിൽനിന്നും കൂജ തെന്നി താഴെവീണുടഞ്ഞു. ഭയം അയാളിൽകിടന്ന് താണ്ഡവമാടി.

"നിനക്ക് കാണണോ ഞാനാരാണെന്ന്.. " ഹരി കസേരയിൽ നിന്നെഴുന്നേറ്റു.

അടഞ്ഞുകിടന്ന ജാലകപ്പൊളി ശക്തിയായി തുറന്നു. കാറ്റ് ശരംവേഗത്തിൽ മുറിക്കുള്ളിലേക്ക് ഒഴുകിയെത്തി, ഹരിയുടെ രൂപം പതിയെ ഭദ്രയാകാൻ തുടങ്ങി.

"ചെറിയമ്പ്രാട്ടി...." അയാൾ ഇടറിയശബ്‌ദത്തിൽപറഞ്ഞു.

"ന്നെ മറന്നിട്ടില്ല്യാല്ലേ..." കാറ്റിൽ അവളുടെ മുടിയിഴകൾ പാറിനടന്നു ഒന്നെഴുന്നേൽക്കാൻ കഴിയാതെ രാമൻ നായർ കട്ടിലിൽ തന്നെ കിടന്നുകൊണ്ട് കൈകൾകൂപ്പി.

"ന്നെ ഒന്നും ചെയ്യരുത്... അവര് ന്നോട് കല്പിച്ചു ഞാൻ ചെയ്തു ഇല്ലങ്കിൽ...ന്നെ"

"മനക്കലെ ത്രയോ ദാസികൾടെ ശരീരങ്ങൾ നശിപ്പിച്ചിരുന്നു.. നീയും കഴിച്ചിട്ടില്ല്യേ.. അവര് കഴിച്ചത്തിന്റെ ബാക്കി എച്ചിൽ..."

ജാലകത്തിന്റെ അഴികളിലൂടെ സ്വർണനിറമുള്ള സർപ്പം ഇഴഞ്ഞുനീങ്ങി കട്ടിലിന്റെ കാലിനുമുകളിൽ ഫണമുയർത്തിനിന്നു.

"ന്റെ അമ്മാളുവിനേം നീ വെറുതെ വിട്ടില്ല്യാല്ലോ... പാതി മരിച്ച ശരീരവുമായി ഓളെ ഞാൻ പാറുവേച്ചിയെ ഏൽപ്പിച്ചപ്പോഴും കഴുകനെ പോലെ പതുങ്ങി ഓൾടെ ശരീരത്തിലേക്ക് പടർന്നുകയറിയത് നിക്ക് അറിയില്ല്യാന്ന് ധരിച്ചു ലേ..."

"പൊറുക്കണം... പറ്റിപോയി തമ്പ്രാൻകുട്ട്യോടൊപ്പം ചെയ്യാൻ പടില്ല്യാത്തതൊക്കെ ചെയ്തു..."

ഭദ്ര ആർത്തുച്ചിരിച്ചു.

"ദേവേട്ടനായിരുന്നു ആദ്യം,പക്ഷേ നിക്ക് കഴിയാതൊണ്ട് നാഗദേവതകൾ ഏറ്റെടുത്തു. പിന്നെ അപ്പുവേട്ടൻ, ഇനി നീ... തയ്യാറായിക്കോളു രാമൻ നായരെ..."

"അപ്പോൾ... അപ്പുഞ്ഞ്..."

"ഹ ഹ ഹ...."

ഭദ്ര ആർത്തുചിരിച്ചു.

വായയിൽ നിന്നും

💬 Comments

View all comments