Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
വിളിച്ചൂ... ഇയ്യ് ഒന്നെണീറ്റുകൂടെയില്ല്യാ, നനഞ്ഞ വസ്ത്രമിട്ട് കിടക്കേണ്ട ന്ന് കരുതി... ക്ഷമിക്കൂ തമ്പ്രാട്ടികുട്ട്യേ..."
വാതിൽ വീണ്ടും ആരോ ശക്തമായി മുട്ടി. ചാരു കിടക്കയിൽനിന്നുമെഴുന്നേറ്റ് അടഞ്ഞുകിടക്കുന്ന വാതിൽ തുറന്നു. വാതിൽക്കൽ നിൽക്കുന്ന നങ്ങേലിയെ കണ്ട അവൾ അത്ഭുതപ്പെട്ടു.
"ങേ... നീ.. ന്നലെ ഞാൻ അത്രേടം വരെ വന്നിട്ട് കണ്ടില്ല്യല്ലോ നിന്നെ..? പ്പഴാ തിരിച്ചുവന്നേ.."
"ഏന് ശിവക്ഷേത്രത്തിനടുത്ത്ത്തിപ്പോ തമ്പ്ര പറഞ്ഞു ന്നോട് തിരിച്ചു പൊക്കോന്ന്., ഏനപ്പതന്നെ ങ്ങട് പോന്നു."
മുറിയിലേക്ക് കടക്കാതെ പുറത്ത് നിന്നുകൊണ്ട് നങ്ങേലി പറഞ്ഞു.
"ന്നിട്ട് അച്ഛനെവിടെ..?" ആകാംക്ഷയോടെ ചാരു ചോദിച്ചു.
"ഏന് കണ്ടില്ല്യാ...കാര്യസ്ഥൻ തിരക്കാൻ പോയി വന്നിട്ടില്ല്യ... ചെറിയമ്പ്രാട്ട്യേ...മഠത്തിൽ തിരുമേനിടെ രണ്ട് സഹായികൾ വന്നിട്ട്ണ്ട്, ചെറിയമ്പ്രാനെ കാണാൻ.."
"ഇയ്യ് പൊക്കോളൂ ഞാൻ പറയാ.." കതകടച്ചു കൊണ്ട് ചാരു ഹരിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.
സ്നാനം കഴിഞ്ഞ് ഹരി ഉമ്മറത്തേക്ക് ചെന്നു ഭാർഗ്ഗവിതമ്പുരാട്ടിയോടായി തിരുമേനിയുടെ സഹായികൾ കാര്യമായി ട്ടെന്തോ തിരക്കിട്ട ചർച്ചയിലായിരുന്നു.
ഹരിയേകണ്ടതും തമ്പുരാട്ടി അവർ വന്നതിന്റെ കാര്യകാരണം ബോധിപ്പിച്ചു.
"മനക്കലൊരു ദുർമരണം കാണണു ന്ന് ഇന്ന് രാത്രി ഭദ്രേനെ ആവാഹിച്ചു ബന്ധിക്കണത്രേ..അതിന് ആവാഹനക്കളമൊരുക്കാൻ വന്നതാ ഇവര്.. ന്താ വേണ്ടത് ച്ച ചെയ്തുകൊടുക്കൂ ഹരികുട്ടാ..."
"മുത്തശ്ശിക്ക് ഒരു പണിയുല്ല്യേ.... ആവാഹനം മണ്ണാങ്കട്ട... " പുച്ഛത്തോടെ ഹരി പറഞ്ഞു.
"ഹരികുട്ടാ..." ഭാർഗ്ഗവിതമ്പുരാട്ടി ഉച്ചത്തിൽ വിളിച്ചു.
ഹരി മുറ്റത്തേക്കിറങ്ങി നടന്ന് പടിവാതിൽക്കലെത്തിയപ്പോഴേക്കും ശക്തമായ കാറ്റടിക്കാൻ തുടങ്ങി
ശക്തിയാർന്ന കാറ്റിനെ തടയാൻ ഹരിക്ക് കഴിഞ്ഞില്ല. ചുഴലിയായി വന്ന കാറ്റ് ഹരിയെ തള്ളികൊണ്ടുപോയി. കൊഴിഞ്ഞുവീണ മാവിന്റെയും, വരിക്കപ്ലാവിന്റെയും ഇലകൾ അന്തരീക്ഷത്തിൽ പറന്നുയർന്നു.
"അമ്മേ...ദേവീ.. ചതിച്ചല്ലോ..." ഭാർഗ്ഗവിതമ്പുരാട്ടി നെഞ്ചത്ത് കൈവച്ചുപറഞ്ഞു. പൊടിപടങ്ങൾ മനക്കാലിന്റെ ചുറ്റിയിലും
💬 Comments
View all comments