0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 618

ഹരിയുടെ ഭാവമാറ്റംകണ്ട സാവിത്രിതമ്പുരാട്ടി ചാരുവിന്റെ മടിയിലേക്ക് കുഴഞ്ഞുവീണു.

"അമ്മേ...അമ്മേ എണീക്യാ...അമ്മേ.." ചാരു കവിളിൽ തട്ടിവിളിച്ചു.

കർപ്പൂരത്തിന്റെ ഗന്ധവും, കൂട്ടമണിയടിയും, മന്ത്രജപങ്ങളും ആ മുറിയിൽ തിങ്ങിനിറഞ്ഞു.

ചാരു അമ്മയെ വീണ്ടും കവിളിൽതട്ടി വിളിച്ചു. പതിയെ കണ്ണുതുറന്ന സാവിത്രിതമ്പുരാട്ടി ചാരുവിന്റെ മുഖത്തേക്ക് നോക്കി.

"ന്താ മ്മേ.." ഇടറിയ ശബ്ദത്തോടെ ചാരു ചോദിച്ചു.

"വയ്യ..നിക്ക് കാണാൻവയ്യ, ന്റെകുട്ടി..." തമ്പുരാട്ടി തേങ്ങി തേങ്ങി കരഞ്ഞു.

"ഓം കാളീശക്തി ദുർഗ്ഗായ നമഃ"

തിരുമേനി ഹോമാകുണ്ഡത്തിലേക്ക് നെയ്യ് അർപ്പിച്ചുകൊണ്ട് അവളോട് പറഞ്ഞു.

"നിന്റെ ലക്ഷ്യം, അത് നീ നിറവേറ്റി. ഇനി തിരിച്ചു പൊയ്ക്കോളൂ.."

ആവാഹനകളത്തിലിരിക്കുന്ന ഭദ്രയോട് തിരുമേനി കല്പിച്ചു.

"ഹഹഹ..."ഭദ്ര ആർത്തുച്ചിരിച്ചു

"ഇല്ല്യാ... ഈ തറവാട്ടിലെ അവസാന ആൺതരിയെയും കൊണ്ടേ ഭദ്ര പോവൂ.."

"ഇത്രയൊക്കെയായിട്ടും നീ ഇനിയും പഠിച്ചില്ല്യേ ഭദ്രേ...." പരിഹാസത്തോടെ തിരുമേനിചോദിച്ചു.

"ഹും, തൈക്കാട്ട് മനയിൽ ഇനിയൊരു സന്തതി ണ്ടാവാൻ പാടില്ല്യാ.."

"ഇത്രേം നേരം ഞാൻ ക്ഷമിച്ചത്, നിന്റെ ഭക്തിയിൽ നിക്ക് വിശ്വാസമുള്ളത് കൊണ്ടാ, എന്നാൽ ദുർമരണപ്പെട്ട നീ," തിരുമേനി ഭദ്രയുടെ നേരെ വിരൽചൂണ്ടി.

"നിന്റെ മരണശേഷം ഏഴാം നാൾ നീ വീണ്ടും ആത്മാവായി അലയാൻ തുടങ്ങി, നിന്റെ സാനിധ്യമറിഞ്ഞ മാധവനും ദേവനുംകൂടെ ന്റെ അടുത്തേക്ക് അഭയം പ്രാപിച്ചുവന്നു. ന്റെ കാൽകീഴിൽ ജീവന് രക്ഷതേടി വന്നോർക്ക് ഞാൻ സംരക്ഷണം നൽകുമെന്ന് ഉറപ്പ് നൽകിട്ടുണ്ട്."

"ന്നിട്ട് ന്തായി തിരുമേനി രക്ഷകൻ കൈവെടിഞ്ഞോ.?" ഇടയിൽകയറി ഭദ്ര ചോദിച്ചു, എന്നിട്ട് പരിഹാസഭവത്തിൽ ആർത്തുച്ചിരിച്ചു.

"നിന്റെ ഭക്തിയെ നിക്ക് തളക്കാനാവില്ല്യാല്ലോ.. അതൊണ്ടല്ലേ വർഷങ്ങൾക്ക് മുമ്പ് നിന്നെ ഞാൻ ആവാഹിച്ചെടുത്തിട്ടും സർപ്പക്കാവിലെ കരിനാഗംതന്നെ ദേവനെ ഉന്മൂലനം ചെയ്തത്. അന്നെനിക്ക് മനസിലായി നിന്റെ ഭക്തി."

ഭദ്ര വീണ്ടും അട്ടഹസിച്ചു.

"പക്ഷെ മാധവൻ, അവിടെ ന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. 51 ദിവസം പ്രത്യേകം പൂജിച്ചെടുത്ത രക്ഷ ഞാനവന് നൽകിയിരുന്നു. അതുള്ളപ്പോൾ ഒരു ദുഷ്ട്ടശക്തികൾക്കും ദേഹത്തപോലും സ്പർശിക്കാൻ കഴിഞ്ഞിരുന്നില്ല. സൂത്രത്തിൽ നീയത് അവനിൽ നിന്ന് അതൂരിയെടുത്ത് അവനെ ഉന്മൂലനം ചെയ്തു. ല്ലേ..."

"തിരുമേനി... ന്റെ കുട്ടി." ഭാർഗവിതമ്പുരാട്ടി ഇടറിയശബ്ദത്തിൽ ചോദിച്ചു.

"തമ്പ്രാട്ടി... ക്ഷമിക്ക്യാ മാധവൻ...." വാക്ക് പൂർത്തികരിക്കുവാൻ തിരുമേനി നന്നേ കഷ്ട്ടപെട്ടു.

"ന്താ തിരുമേനി ന്താച്ചാ പറയ്യാ."

💬 Comments

View all comments