Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
വന്നപ്പോൾ ഭദ്ര മാപ്പിനായ് തിരുമേനിക്ക് മുൻപിൽ കേണു.
"ചെയ്തത് തെറ്റാണ്, നിക്കറിയാം. അപ്പുവേട്ടന്റെ അതേ സ്വഭാവായിരിക്കും ഹരിക്കുംണ്ടാവാന്ന് തെറ്റിദ്ധരിച്ചു. ചാരുവിന് ഒരു ബുദ്ധിമുട്ടും ണ്ടാവണ്ട ന്ന് കരുതിയാ ഹരിയേം ന്റെ കൂടെ കൊണ്ടോവാന്ന് തീരുമാനിച്ചേ, പക്ഷേ ചാരുവിന് അവനോടുള്ള സ്നേഹം നിക്ക് കാണാൻകഴിയിണ്ട്." ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു. അപ്പോഴും മുട്ടോളമെത്തിനിൽക്കുന്ന അവളുടെ മുടിയിഴകളെ ഇളംകാറ്റ് തഴുകിതലോടികൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.
ഹോമകുണ്ഡത്തിലേക്ക് തിരുമേനി വീണ്ടും നെയ്യ് അർപ്പിച്ചു, അഗ്നി ആളിക്കത്തി.
പട്ടിൽപൊതിഞ്ഞ ആണി നാക്കിലയിൽനിന്നെടുത്ത് തിരുമേനി കണ്ണുകളടച്ച് മാറോട് ചേർത്തു പിടിച്ച് ദുർഗ്ഗാദേവിയെ ധ്യാനിച്ചു.
"ഓം കാളീശക്തി ദുർഗ്ഗായ നമഃ"
കൈയിലെടുത്ത ആണി ഭദ്രക്ക് നേരെ പിടിച്ചുകൊണ്ട് തിരുമേനി പറഞ്ഞു.
"ഭദ്രേ... മ്...മടങ്ങിക്കോളൂ,,ന്നിയൊരു പരീക്ഷണത്തിന് മുതിരണ്ട.."
"തിരുമേനി നിക്ക് ഒരു ആഗ്രഹം ണ്ട്, ഞാൻ വിളക്ക് വച്ചുവന്നിരുന്ന നാഗക്കാവില് ന്നി മുതൽ വിളക്ക് തെളിയിക്കണം, എല്ലാദിവസവും,"
"ശേഷം ഗണിച്ചുനോക്കിയിട്ട് പറയുന്നതെന്താണോ അതിനനുസരിച്ചയിരിക്കും നിക്കിപ്പോ ന്നും പറയാൻ കഴിയില്ല്യാ.."
തിരുമേനി തീർത്തുപറഞ്ഞു.
"ന്റെ ആഗ്രഹം ന്താണോ അതായിരിക്കും ഗണിച്ചുനോക്കുമ്പോൾ തെളിയാ നാഗദേവതകൾ ന്നെ കൈവിടില്ല്യാ."
ഭദ്ര ചാരുവിന് നേരെ തിരിഞ്ഞു.
"ചാരൂ... ഞാനനുഭവിച്ച നരകയാതനകൾക്കും, കഠിന വേദനകൾക്കും മോക്ഷംകിട്ടിയത് നീ കാരണമാ.. ഹരി..." നിലത്ത് ബോധരഹിതനായി കിടക്കുന്ന ഹരിയെ നോക്കിക്കൊണ്ട് ഭദ്ര പറഞ്ഞു.
"നിക്ക് തെറ്റ്പറ്റി ക്ഷമിക്കൂ. അച്ഛനെപോലെയാകുമെന്നു കരുതി ഞാൻ. മാപ്പ് തരണം." കൈകൾ കൂപ്പികൊണ്ട് ഭദ്രകേണു.
തിരുമേനി മന്ത്രങ്ങൾ ജെപിച്ചുകൊണ്ടേയിരുന്നു. കാറ്റിന്റെ ശക്തികൂടി, ശരംവേഗത്തിൽ കാറ്റ് മുറിക്കുള്ളിലേക്ക് ഒഴുകിയെത്തി. പുറത്ത് വവ്വാലുകൾ കലപില ശബ്ദമുണ്ടാക്കി തൈക്കാട്ട് മനക്കലിന് ചുറ്റും പറന്നുനടന്നു.
ശക്തമായ കാറ്റ് ഭദ്രയെ ആവരണം ചെയ്തു. ഹോമകുണ്ഡത്തിലെ അഗ്നിആളിക്കത്തി. തിരുമേനിയുടെ മന്ത്രങ്ങൾ ആ മുറിക്കുള്ളിൽ നിറഞ്ഞുനിന്നു.
കർപൂരത്തിന്റെ ഗന്ധവും, കൈമണിയുടെശബ്ദവും ചുറ്റിലും പരന്നു.
"ല്ലാവരും ദേവിയെ മനസുരുകി പ്രാർത്ഥിച്ചോളൂ.
ചാരുവും, 'അമ്മ സവിത്രിതമ്പുരാട്ടിയും, ഭാർഗ്ഗവിതമ്പുരാട്ടിയുംകൂടെ ഇരുകൈകളുംകൂപ്പി ശ്രീ ദുർഗ്ഗാദേവിയെ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.
"മ്... മടങ്ങിക്കോളൂ ഭദ്രേ..." തിരുമേനി വീണ്ടും കല്പിച്ചു. കൈയിൽ പിടിച്ച ആണി നാക്കിലായിൽ വച്ചിട്ട് തിരുമേനി ഹോമകുണ്ഡത്തിലേക്ക് വീണ്ടും മന്ത്രങ്ങൾചൊല്ലി നെയ്യ് അർപ്പിച്ചു. ആളിക്കത്തുന്ന അഗ്നിയിലേക്ക് നോക്കിക്കൊണ്ട് ഭദ്ര അൽപ്പനേരം നിന്നു.
ഹോമകുണ്ഡത്തിൽനിന്നും അദൃശ്യശക്തി ആവരണം ചെയ്യുന്നതായി
💬 Comments
View all comments