Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
അവൾ തോന്നി. വലിഞ്ഞുമുറുക്കിയ ആ അദൃശ്യശക്തി ഭദ്രയെ പതിയെ തിരുമേനിക്ക് സമാന്തരമായി നിർത്തി.
തിരുമേനി വലതുകൈയിലേക്ക് നാക്കിലയിൽ പൂജിച്ചുവച്ച ആണിയെടുത്ത് അവൾക്ക് നേരെ നീട്ടി.
"മ്... പോയ്‌കോളൂ, നിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ട ശേഷക്രിയകളൊക്കെ ഞാൻ ചെയ്‌തോള.. വീണ്ടുമൊരു ദുരാത്മാവായികാണാൻ വിടെയുള്ളോർ ആഗ്രഹിക്കുന്നില്ല്യാ.."
തിരുമേനി അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
മന്ത്രങ്ങളാൽ ശക്തിയാർജിച്ച ആണി അവളെ തന്നിലേക്ക് ലയിച്ചുചേരാൻ മാടിവിളിച്ചു.
ശക്തമായ കാറ്റിൽ മനക്കലെ കേരവൃക്ഷങ്ങളും, മാവുകളുമെല്ലാം ഉലഞ്ഞാടി. ജാലകത്തിനരികെ എവിടെനിന്നോ ഒരു മൂങ്ങവന്നിരുന്ന് ഭദ്രയെത്തന്നെ വീക്ഷിച്ചുകൊണ്ടിരുന്നു. ഓടുമേഞ്ഞ പട്ടികയുടെ ഇടയിലൂടെ സ്വർണനിറമുള്ള സർപ്പം ഇഴഞ്ഞുവന്ന് ഫണമുയർത്തി ഭദ്രയെ തന്നെ നോക്കി സിൽക്കാരം മീട്ടിനിന്നു.
സ്വർണനിറമുള്ള സർപ്പത്തെ കണ്ടതും ഭദ്ര തൊഴുകൈയോടെ നിന്നു.
തിരുമേനി ഭദ്രയുടെ കാൽകീഴിലേക്ക് ശംഖിൽ നിന്നും വെള്ളമെടുത്ത് തെളിച്ചു. വലത് കൈയിൽ പൂവും തുളസികതിരുമെടുത്ത് മാറിലേക്ക് ചേർത്തുപിടിച്ച് ദുർഗ്ഗാദേവിയെ മനസിൽ സങ്കൽപ്പിച്ച് ഭദ്രയുടെ ശരീരത്തിലേക്ക് ആർപ്പിച്ചു.
പതിയെ പതിയെ അവളുടെ രൂപം നിറംമങ്ങാൻ തുടങ്ങി. അപ്പോഴും ഭദ്ര കണ്ണുകളടച്ചു പ്രാർത്ഥിക്കുന്ന ചാരുവിനെ തന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
"ചാരു...ഇനിയൊരിക്കലും മ്മൾ കാണില്ല്യാ... ഒന്ന് കണ്ണുതുറക്കൂ.." സംസാരിക്കാൻ കഴിയാതെ ഭദ്ര നിറമിഴികളോടെ മനസിൽ പറഞ്ഞു.
തന്നെ ആരോ വിളിക്കുന്നപോലെ തോന്നിയ ചാരു പെട്ടന്ന് മിഴികൾതുറന്ന് നോക്കി.
അന്തരീക്ഷത്തിൽ നീല വെളിച്ചം തൂകികൊണ്ട് ഭദ്ര തിരുമേനിയുടെ കൈകളിലെ ആണിയിലേക്ക് പതിയെ ലയിച്ചുകൊണ്ടേയിരുന്നു.
ദുരാത്മാവാണെന്നറിഞ്ഞിട്ടും ചാരു അവളെ ഒരുപാടിഷ്ട്ടുപ്പെട്ടുപോയതിനാലാകാം ഭദ്രയെ മഠത്തിൽ തിരുമേനി അവാഹിക്കുന്നത് നിറമിഴികളോടെ അവൾ നോക്കിന്നത്.
"അമ്മേ ദേവീ ഭദ്രേ..." ചാരു അറിയാതെ വിളിച്ചു
പൂർണ്ണമായും അവളെ ആണിയിലേക്ക് ആവഹിച്ചെടുത്ത തിരുമേനി ചുവപ്പ് ചരട്കൊണ്ട് ആണിയുടെ തലപ്പത്ത് ഒരു കെട്ട് കെട്ടി പതിയെ നാക്കിലയിൽ വച്ചു.
പ്രകൃതി ശാന്തമായി കാറ്റിന്റെ ശക്തികുറഞ്ഞു.
"അമ് .....അമ്മേ...." ബോധരഹിതയായി കിടക്കുന്ന ഹരി പതിയെ എഴുന്നേറ്റു.
അവനെ പിടിച്ചെഴുന്നേല്പിക്കാൻ തിരുമേനി ചാരുവിനോട് ആംഗ്യം കാണിച്ചു.
മറുത്തൊന്നും പറയാതെ തിരുമേനിയെഴുന്നേറ്റ് നാക്കിലയിൽ ഭദ്രയെ ആവാഹിച്ച ആണി ഇലയോടുകൂടിയെടുത്ത് നാഗക്കാവിലേക്ക് നടന്നു.
ഉമ്മറവാതിലിലൂടെപുറത്തേക്ക് ഇറങ്ങിയ തിരുമേനിക്ക് പിന്നാലെ സ്വർണനിറമുള്ള സർപ്പവും കൂട്ടിന് ഇഴഞ്ഞുനീങ്ങി.
ഇരുട്ട് കുത്തിയ വഴിയിലൂടെ നടന്ന് കാവിനോട് ചരിയുള്ള ഏഴിലംപാലയുടെ ശിഖരത്തിൽ
💬 Comments
View all comments