Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
കൈകൊണ്ട് തട്ടിമാറ്റി.
"മാധവന്റെ നാള് ന്താ.." ഹോമകുണ്ഡത്തിൽ വരിക്കപ്ലാവിന്റെ കഷ്ണങ്ങൾ അടക്കിവക്കുന്നതിനിടയിൽ തിരുമേനി ചോദിച്ചു.
"അത്തം..." ഇടറിയ ശബ്ദത്തിൽ സവിത്രിതമ്പുരാട്ടി പറഞ്ഞു.
"ന്താ ചെറിയമ്പ്രാട്ടി, എല്ലാം അറിഞ്ഞിട്ടും മിണ്ടാതിരിക്കാണ് ലേ.."
തീരെ പ്രതീക്ഷിക്കാത്ത ആചോദ്യം തമ്പുരാട്ടിയിൽ അസ്വസ്ഥത ഉടലെടുത്തു.
"നിനക്ക് അറിയായിരുന്നോ സാവിത്രി..." ഭർഗ്ഗാവിതമ്പുരാട്ടി ചോദിച്ചു.
"ഉവ്വമ്മേ ന്നോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്." മുഖത്തേക്ക് നോക്കാതെ തമ്പുരാട്ടി പറഞ്ഞു.
"ഓളെ ദ്രോഹിക്കാൻ മാത്രം ഓള്ന്ത് തെറ്റാ ചെയ്തെ നിക്കറിയണം.." തമ്പുരാട്ടിയുടെ കണ്ണുകളിൽ നിന്നും മിഴിനീർക്കണങ്ങൾ തടാകം പോലെ ഒഴുകാൻ തുടങ്ങി.
ചാരു മുത്തശ്ശിയെ സമാധാനിപ്പിച്ചു.
മഠത്തിൽ തിരുമേനി വിഘ്‌നേശ്വരനെ മനസിൽ ധ്യാനിച്ചുകൊണ്ട് പൂജ തുടങ്ങി. തന്റെ മുൻപിൽ കത്തിച്ചുവച്ച നിലവിളക്കിന്റെ ഒരു തിരി ഉടനെ അണഞ്ഞു.
"അശുഭലക്ഷണം..ദേവീ ന്തായിത്" അണഞെരിയുന്ന തിരിയെ നോക്കിക്കൊണ്ട് തിരുമേനി വ്യാകുലനായി
"ഓം വിഘ്‌നേശ്വരായ നമഃ ഓം വിഘ്‌നേശ്വരായ നമഃ ഓം വിഘ്‌നേശ്വരായ നമഃ"
നടക്കാൻ പോകുന്ന ആവാഹകർമ്മങ്ങളിൽ വിഘ്‌നങ്ങൾ അകറ്റിനിർത്താൻ തിരുമേനി മനസുരുകിപ്രാർത്ഥിച്ചു. എന്നിട്ട് അണഞ്ഞതിരി വീണ്ടും തെളിയിച്ചു.
അരിയും പൂവും ചന്ദനവും തീർത്ത ജലത്തിൽകൂട്ടി തന്നെ മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് ദേവിയുടെ കാൽക്കൽ സമർപ്പിച്ചു.
അൽപ്പനേരം ധ്യാനത്തിലിരുന്ന തിരുമേനിയുടെ നെറ്റിയിൽ നിന്നും വിയർപ്പുതുള്ളികൾ അടർന്നുവീഴുന്നത് ചാരു ശ്രദ്ധിച്ചു.
പെട്ടന്ന് കണ്ണ് തുറന്ന തിരുമേനി ഹരിക്ക് നേരെ തിരിഞ്ഞു
"ഹരീ... അച്ഛന് ന്തോ അപകടം പറ്റിയിരിക്കുന്നു , ഞാൻ കൊടുത്ത രക്ഷക്ക് ചുറ്റും അന്ധകാരം വ്യാപിക്കുന്നുണ്ട് ഒന്നും വ്യക്താവുന്നില്ല്യാ... "
അത്കേട്ടതും സാവിത്രിയും ഭാർഗ്ഗവിതമ്പുരാട്ടിയും പരിഭ്രാന്തി പരത്തി.
തിരുമേനി വീണ്ടും കണ്ണുകളടച്ച് ദുർഗ്ഗാദേവിയെ ധ്യാനിച്ചു.
"അതെ,... നാഗങ്ങൾ,ഏഴിലം പാല, ആകാശം മുട്ടെവളർന്ന കരിമ്പന,
💬 Comments
View all comments