Chapter Title : ഭദ്ര നോവല് (ഹൊറർ)
പാറക്കെട്ടുകൾ.." അയാൾ ഓരോന്നായി പെറുക്കിയെടുത്ത് പറഞ്ഞു.
"അവിടെഎവിടെയോ ആണ് രക്ഷയുള്ളത്."
".. ഒരു സർപ്പക്കാവ് ണ്ട് കുറച്ചപ്പുറത്ത് തിരുമേനിപറഞ്ഞ ലക്ഷണം വച്ചു നോക്കണേൽ അവിട്യേകും.."
തിരുമേനിയുടെ വലത് ഭാഗത്തിരിക്കുന്ന ഉണ്ണി പറഞ്ഞു.
"ഹരി...ഒന്നത്രെടം വരെ പോയിനോക്കണം.. നിക്ക് കാണാം, അവിടെ എന്തോ അപകടം പറ്റിയിട്ടുണ്ട്." ഹരിക്ക് നേരെയിരുന്നുകൊണ്ടു തിരുമേനി പറഞ്ഞു.
തിരുമേനിയുടെ വാക്കുകൾ കേട്ട ഭാർഗ്ഗവിതമ്പുരാട്ടി കുഴഞ്ഞ് ചാരുവിന്റെ മടിയിലേക്ക് വീണു.
"മുത്തശ്ശി...." ചാരു കവിളിൽ തട്ടി വിളിച്ചു.
"അമ്മേ...." സാവിത്രിയും അടുത്തേക്ക് വന്നു.
"സരല്ല്യാ ചെറിയമ്പ്രാട്ടി"
തിരുമേനി തീർത്ഥജലം മുഖത്തേക്ക് തെളിച്ചപ്പോഴാണ് ഭാർഗ്ഗവിതമ്പുരാട്ടിക്ക് ബോധം തെളിഞ്ഞത്.
"ഹരി ഒന്ന് സ്നാനം ചെയ്ത് വരൂ." തിരുമേനി ആരാഞ്ഞു.
"വേണ്ടാ... നിക്കറിയാം ന്താ ചെയ്യേണ്ടേ ന്ന്." ഹരിയെഴുന്നേറ്റ് തിരഞ്ഞുനടന്നു, ചാരു അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു.
"ഹരിയേട്ടാ.. ദയവ് ചെയ്ത് തിരുമേനി പറഞ്ഞത് അനുസരിക്കൂ. ഞാൻ കാല് പിടിക്കാം.. എന്നോട് സ്നേഹം ണ്ട് ചാ.. ഇക്കാര്യം കൂടെ സമ്മതിക്കണം."
അവളുടെ നിർബന്ധപ്രകാരം ഹരി കുളികഴിഞ്ഞ് ഈറനോടെ തിരുമേനിക്ക് മുൻപിൽ വന്നുനിന്നു.
ചാരു കഴുത്തിൽ കെട്ടികൊടുത്ത രക്ഷ തിരുമേനി ഊരിയെടുത്ത് പകരം മറ്റൊരു രക്ഷ കഴുത്തിലണിയാൻ ചെന്നു.
"ദിന്റെ അവശ്യല്ല്യാ... നിക്ക് വേണ്ട, ത്.. ദിന് മുൻപ് കഴുത്തിലിട്ടത് ഇവൾടെ ഒറ്റനിർബന്ധാ.." ഹരി എതിർത്തു. "തിരുമേനി പറഞ്ഞ സ്ഥലത്ത് അച്ഛനുണ്ട് ചാ ഞാൻ കണ്ടെത്തും.
"ഹരിയേട്ടാ... നിക്ക് നിയും നൂറുവർഷം ഏട്ടന്റെ കൂടെ ജീവിക്കണം.. എട്ടാനാ രക്ഷയണിയണം.. "
"ചാരൂ... നിക്ക്..." പറഞ്ഞുമുഴുവനാക്കും മുൻപേ ചാരു അവന്റെ ചുണ്ടിൽ ചൂണ്ടുവിരൽ വച്ചുകൊണ്ട് തടഞ്ഞു.
"ശരി" ഈർഷ്യത്തോടെ ഹരിപറഞ്ഞു.
തിരുമേനി ഹരിയുടെ കഴുത്തിൽ
💬 Comments
View all comments